പുരാതന മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ നാടോടി കഥകളിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രമായിരുന്ന ലിലിത്ത്, ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നുവോ, എന്ന ചോദ്യത്തിനുള്ള ഉത്തരം ആണ് ഇന്നത്തെ പഠന വിഷയം.
പ്രശസ്തമായ ബ്രിട്ടനിക്കാ സര്‍വ്വ വിജ്ഞാനകോശം (Britannica Encyclopedia) പറയുന്നത് അനുസരിച്ച്, യഹൂദ പഴങ്കഥകളിലെ സ്ത്രീയുടെ സത്വമുള്ള ഒരു ഭൂതാത്മാവിന്‍റെ പേരാണ് ലിലിത്ത്. ഈ ഭൂതാത്മാവിനെ ലിലിത്ത് എന്നോ ലില്ലിത്ത് എന്നോ വിളിക്കാം. ആദമിന് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നും ആദ്യത്തെ ഭാര്യ ആയിരുന്നു ലിലിത്ത് എന്നും കഥകള്‍ ഉണ്ട്. ആധുനിക കാലത്തെ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍, അവരുടെ മാതൃകാ സ്ത്രീയായി ലിലിത്തിനെ കാണുന്നു. ലിലിത്തിനെക്കുറിച്ച്, അനേകം സാഹിത്യ രചനകളില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇന്നത്തെ ക്രിസ്തീയ വിശ്വാസികളുടെ ഇടയില്‍ ചെറുതല്ലാത്ത ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍, ഈ ഐതീഹ, പഴങ്കഥകളെ ക്രിസ്തീയ വിശ്വാസികള്‍ എങ്ങനെ മനസ്സിലാക്കേണം എന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.