യേശുക്രിസ്തു ക്രൂശീകരണത്തിനായി പിടിക്കപ്പെടുന്നതിന് മുമ്പ്, അതേ രാത്രിയുടെ ആരംഭത്തിൽ, പെസഹ അത്താഴം ഭക്ഷിച്ച ശേഷം, അവൻ ശിഷ്യന്മാരോടു പറഞ്ഞ അവസാനത്തെ പ്രഭാഷണമാണ് അന്ത്യയാത്രാമൊഴി എന്നു അറിയപ്പെടുന്നത്. ഇത് നമുക്ക് യോഹന്നാന്റെ സുവിശേഷം 13 ആം അദ്ധ്യായം 31 ആം വാക്യം മുതൽ 17 ആം അദ്ധ്യായം അവസാനം വരെയുള്ള വേദഭാഗത്ത് വായിക്കാം.
ഇതിന്റെ പശ്ചാത്തലം ഇതാണ്: പെസഹ അത്താഴ വേളയില്‍, യേശുക്രിസ്തു, വീഞ്ഞില്‍ മുക്കിയ അപ്പത്തിന്റെ ഒരു കഷണം, അവന്റെ ശിഷ്യന്‍ ആയിരുന്ന യൂദാ ഈസ്കര്യോത്താവിന് നല്കി. അവന്‍ അത് സ്വീകരിച്ചതിന് ശേഷം, യേശുവിനെ ഒറ്റിക്കൊടുക്കുവാനായി, മുഖ്യ പുരോഹിതന്മാരെ കാണുവാന്‍ പോയി. യൂദാ പോയിക്കഴിഞ്ഞപ്പോള്‍ യേശു അന്ത്യ യാത്രാമൊഴി പറഞ്ഞു തുടങ്ങി: