ഈ സന്ദേശം ആരംഭിക്കുന്നതിനു മുമ്പായി ഒന്ന് രണ്ട് വാചകങ്ങള്‍ പ്രത്യേകം പറയുവാന്‍ ഞാന്‍
ആഗ്രഹിക്കുന്നു.
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട അബ്രഹാമിന്റെ
വാഗ്ദത്ത സന്തതികള്‍ എന്ന നിലയില്‍ യിസ്രായേല്‍ ജനത്തെയും ആ രാജ്യത്തെയും ഞാന്‍
സ്നേഹിക്കുന്നു.
റോമന്‍ സംസ്കാരത്തിന്‍റെയും ജനതയുടെയും
ചരിത്രപരമായ പ്രാധാന്യത്തെയും അഭിമാനത്തെയും ഞാന്‍ ബഹുമാനിക്കുന്നു.
ഈ സന്ദേശം യേശുവിന്‍റെ ക്രൂശുമരണവുമായി
ബന്ധപ്പെട്ട, വേദപുസ്തകത്തില്‍ ലഭ്യമായ അറിവുകളുടെ ഒരു പുനര്‍ വായന ആണ്.
യിസ്രായേല്‍ ജനതയെയോ, റോമന്‍ ജനതതെയോ, ആ
രാജ്യങ്ങളെയോ യാതൊരു വിധത്തിലും വേദനിപ്പിക്കുവാന്‍ ഈ സന്ദേശം കൊണ്ട്
ഉദ്ദേശിക്കുന്നില്ല.
ലോകത്തിലെ സകല മാനവ ജാതിയുടെയും രക്ഷകനായ ക്രിസ്തുവിങ്കലേക്ക്
മനുഷ്യരുടെ ശ്രദ്ധയെ തിരിക്കുക എന്നത് മാത്രമാണ് ഇതിന്‍റെ ലക്ഷ്യം.
ഇനി നമുക്ക് നമ്മളുടെ വിഷയത്തിലേക്ക് വരാം: അവര്‍
എന്തുകൊണ്ട് യേശുവിനെ ക്രൂശിച്ചു?