ക്രൂശിലെ കള്ളന്മാരുടെ കഥ നമുക്ക് എല്ലാവര്‍ക്കും
സുപരിചിതമാണല്ലോ.
രണ്ട് കള്ളന്മാരില്‍ ഒരുവന്‍റെ
മാനസാന്തരത്തിന്റെ കഥ തീര്‍ച്ചയായും ആകര്‍ഷണീയം തന്നെ ആണ്.
ഒരു മനുഷ്യന്‍റെ മാനസാന്തരം അവന്‍റെ
ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നും,
അത് അവന്‍റെ ജീവിതത്തിന്‍റെ അവസാന നിമിഷത്തില്‍ ആയാല്‍ പോലും ദൈവം സ്വീകരിക്കുന്നു
എന്നും, എത്ര വലിയ പാപിക്കും രക്ഷ കൃപയാല്‍ വിശ്വസം മൂലം
ലഭ്യമാണ് എന്നും, രക്ഷയ്ക് യേശുവിലുള്ള വിശ്വാസവും
മാനസാന്തരവും മാത്രം മതിയാകും എന്നും ഈ സംഭവം നമ്മളെ പഠിപ്പിക്കുന്നു.