വേദപുസ്തകത്തിലെ ദൈവം ക്രൂരനും, മൃഗീയനുമായ ഒരു ദൈവമാണോ? ഈ ചോദ്യത്തിനുള്ള ഒരു വിശദീകരണമാണ് ഈ വീഡിയോയിലെ വിഷയം. ഈ ചോദ്യം പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവത്തെക്കുറിച്ചാണ് എങ്കിലും, ക്രിസ്തീയ വിശ്വാസത്തെ വിമർശിക്കുന്നവർ കൂടുതലായി ചൂണ്ടിക്കാണിക്കുന്നത്, പഴയനിയമ ചരിത്രമാണ്. അവർ എടുത്തു പറയുന്ന വേദപുസ്തകത്തിലെ സംഭവങ്ങളിൽ ചിലത് മാത്രം ഇവിടെ പഠനവിഷയമാക്കുകയാണ്.
അന്യഭാഷ - എന്ത്? എന്തിന്?
പഴയനിയമകാലം മുതല്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ പകര്‍ച്ച ഉണ്ടായിട്ടുണ്ട്. അതിന്റെ മുഖ്യ അടയാളം പ്രവചനം ആയിരുന്നു. എന്നാല്‍ അവര്‍ അന്യഭാഷാ ഭാഷണം നടത്തിയിരുന്നില്ല. അന്യഭാഷ പഴയനിയമത്തില്‍ ഒരു അടയാളം ആയിരുന്നില്ല. ആത്മനിറവ് പ്രാപിച്ചവര്‍ ആദ്യമായി അന്യഭാഷ സംസാരിക്കുന്നതു പുതിയനിയമ സഭയുടെ ആരംഭത്തില്‍ ആണ്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം പരിശുദ്ധാത്മാവിന്റെ ശക്തമായ പകര്‍ച്ച, യേശുവില്‍ വിശ്വസിച്ചിരുന്ന 120 പേരുടെമേല്‍ വന്നപ്പോള്‍, അവര്‍ എല്ലാവരും അന്യഭാഷയില്‍ സംസാരിച്ചു. അന്നുമുതല്‍ പരിശുദ്ധാത്മ സ്നാനത്തിന്റെ അടയാളമായി അന്യഭാഷ മാറി.
ഭാഷാ വരത്തെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത്, സ്വര്‍ഗ്ഗാരോഹരണം ചെയ്യുന്നതിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്മാരോടു അത് വാഗ്ദത്തം ചെയ്യുമ്പോള്‍ ആണ്.
മര്‍ക്കോസ് 16: 17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;