ദൈവത്തിന്റെ വിശ്വാസം ഉള്ളവരായിരിപ്പീന്‍

ഈ സന്ദേശത്തില്‍ വളരെ ലളിതമായി, വിശ്വസത്തെക്കുറിച്ച് ചില വസ്തുതകള്‍ പഠിക്കാം എന്നാണ് ഞാന്‍ കരുതുന്നത്.
ഇവിടെ, ദൈവരാജ്യ മഹത്വത്തിനായി, ഒരു അത്ഭുത പ്രവര്‍ത്തി ചെയ്യുവാന്‍ ആവശ്യമായ വിശ്വാസത്തെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കുന്നത്.

അത്ഭുതങ്ങളുടെ ഉദ്ദേശ്യം

നമുക്ക് ഈ സന്ദേശം ഒരു ചോദ്യത്തോടെ ആരംഭിക്കാം: എന്താണ് അത്ഭുതം; അതിന്‍റെ ആവശ്യം എന്താണ്?
മനുഷ്യന്‍റെ കഴിവിനും അപ്പുറത്തായി നടക്കുന്ന ഒരു അസാധാരണ സംഭവം ആണ് അത്ഭുതം.
ഉദാഹരണത്തിന്, ഒരു രോഗിയായ മനുഷ്യന്‍ മരുന്ന് കഴിച്ചു സൌഖ്യമായാല്‍, അത് ദൈവീക ദൈനംദിന നടത്തിപ്പ് മാത്രം ആണ്.
മരുന്ന് കഴിക്കുന്നത്‌ തെറ്റല്ല, അത് ദൈവത്തിന്റെ ദൈനംദിന നടത്തിപ്പിന്‍റെ ഭാഗം ആണ്.
പ്രാര്‍ത്ഥന, ഈ സൌഖ്യത്തെ സഹായിച്ചിട്ടുണ്ടാകാം; ദൈവത്തിന്‍റെ കരം സഹായമായിട്ടുണ്ടാകാം.
എന്നാല്‍ ഒരു മനുഷ്യന്‍ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ, അല്ലെങ്കില്‍ മരുന്നുകള്‍ പരാജയപ്പെട്ടപ്പോള്‍, പ്രാര്‍ത്ഥനയാല്‍ സൌഖ്യം പ്രാപിച്ചാല്‍, അതൊരു അത്ഭുതം ആണ്.
നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ദൈനംദിന നടത്തിപ്പിന് ഉപരിയായി സംഭവിക്കുന്ന അസാധാരണ കാര്യങ്ങള്‍ ആണ് അത്ഭുതങ്ങള്‍.
അത്ഭുതങ്ങളില്‍ എപ്പോഴും ദൈവീക ഇടപെടലുകള്‍ ഉണ്ടായിരിക്കും.
മനുഷ്യര്‍ പരാജയപ്പെടുന്നിടത്താണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌; അത്ഭുതങ്ങള്‍ ദൈവം ആണ് ചെയ്യുന്നത്, മനുഷ്യര്‍ അല്ല.

ദൈവദാസന്മാരുടെ അകാല മരണം - Prof. Jacob Abraham


ഇന്ന് നമ്മള്‍ ഒരു പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുക ആണ്: എന്തുകൊണ്ടാണ് ദൈവത്തിന്‍റെ അഭിഷിക്തര്‍ അകാലത്തില്‍ മരിക്കുന്നത്?
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അകാലത്തില്‍ മരിച്ച ദൈവദാസന്മാരുടെ എണ്ണത്തേക്കാള്‍ പത്ത് ഇരട്ടിയിലധികം പേര്‍ ഇന്ന് പലവിധത്തില്‍ അകാലത്തില്‍ മരിക്കുന്നുണ്ട്.
അവരില്‍ ചിലര്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നു; ചിലര്‍ ഗുരുതരമായ രോഗങ്ങളാല്‍ മരിക്കുന്നു. ചിലര്‍ ശത്രുക്കളുടെ കൈയാല്‍ കൊല്ലപ്പെടുന്നു.
ഇതിന് ശരിയായ വിശദീകരണം നമ്മളുടെ പക്കല്‍ ഇല്ല എന്നതുകൊണ്ടാകാം നമ്മള്‍ പലപ്പോഴും തത്വഞാനത്തില്‍ അധിഷ്ടിതമായ വിശദീകരണങ്ങളില്‍ ആശ്രയിക്കുനത്.
ഇത്തരം വിശദീകരണങ്ങള്‍ മതങ്ങളുടെ വിശദീകരണം ആണ്, വേദപുസ്തകം നല്‍കുന്ന വിശദീകരണം അല്ല.
മതത്തിന്‍റെ ഭൂരിഭാഗവും തത്വജ്ഞാനം ആണ്; അവയ്ക്ക് ദൈവവചനം പോലെ തോന്നിപ്പിക്കുന്ന വാദങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയും.

മതങ്ങള്‍ മനുഷ്യന് നല്‍കുന്ന ആശ്വസത്തെ പൊടുന്നനവെ തകര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
യഥാര്‍ത്തത്തില്‍, ദൈവത്തിന്‍റെ അഭിഷിക്തന്മാര്‍ അകാലത്തില്‍ മരിക്കുന്നതിന് ശരിയായ വിശദീകരണം നല്‍കുവാന്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കും കഴിയുക ഇല്ല.
നമ്മള്‍ പറയുന്നതെല്ലാം, വേര്‍പെട്ടുപോയവരുടെ, ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെയും നമ്മളെ തന്നെയും ആശ്വസിപ്പിക്കുവാനുള്ള തത്വജ്ഞാനം മാത്രം ആണ്.
നമ്മള്‍ മുകളില്‍ ചോദിച്ച ചോദ്യത്തിന് നേരിട്ടുള്ള ഒരു ഉത്തരം വേദപുസ്തകം തരുന്നില്ല.

മരുഭൂമിയിലെ ദൈവരാജ്യത്തില്‍ നിന്നും ചില പാഠങ്ങള്‍


യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയിലെ ദൈവരാജ്യത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കാം എന്നാണു ഞാന്‍ എന്ന് ചിന്തിക്കുന്നത്.
അതായത് ഈ സന്ദേശം യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയിലൂടെയുള്ള യാത്രയുടെ ഒരു പഠനം ആണ്.
എന്നാല്‍, ഈ സംഭവത്തിനെക്കുറിച്ച് പുതിയതായി വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുക അല്ല നമ്മളുടെ ഉദ്ദേശ്യം.
ചില ആത്മീയ പാഠങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി, മരുഭൂയാത്രയെ പുനര്‍ വായിക്കുന്നു എന്നേ ഉള്ളൂ.
പുതിയ നിയമ കാലത്ത് നമ്മള്‍ ആയിരിക്കുന്ന ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിലെ ജീവിതത്തിനു ഗുണകരമായ പാഠങ്ങള്‍ നമുക്ക് മരുഭൂപ്രയാണത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ ഉണ്ട്.

ദൈവരാജ്യം

ദൈവരാജ്യം പുതിയ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന ഒരു യഥാര്‍ത്ഥ രാജ്യം തന്നെ ആണ്.
ഭൂമില്‍ ഒരിക്കല്‍, ആദമിനെയും ഹവ്വയെയും സൂക്ഷിപ്പുകാരായി നിയമിച്ചുകൊണ്ട്, ദൈവരാജ്യം സ്ഥാപിച്ചിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പാപത്താല്‍ മനുഷ്യര്‍ ദൈവകൃപയില്‍ നിന്നും വീണ്‌പോകുകയും ദൈവരാജ്യം നഷ്ടപ്പെടുകയും ചെയ്തു.
നഷ്ടപ്പെട്ട ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനം ആണ് വേദപുസ്തകത്തിലെ വിഷയം.

മുന്‍ നിയമനം

“മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ച് അല്പ്പമായി ചിന്തിക്കാം എന്നാണു ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.
നൂറ്റാണ്ടുകളായി അനേകം ദൈവ ശാസ്ത്രഞ്ജന്മാര്‍ ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യുന്ന വിഷയം ആണിത്.
എന്നാല്‍ നമ്മള്‍ ഇന്ന് തര്‍ക്കിവാണോ, എതിര്‍ക്കുവാനോ അല്ല ഈ വിഷയം ചിന്തിക്കുന്നത്.
ഒരു സാധാരണ വിശ്വാസി “മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ച് അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ മാത്രം വിശദീകരിക്കുക എന്നതാണ് എന്‍റെ ഉദ്ദേശ്യം.

അല്‍പ്പം പ്രയാസമുള്ള വിഷയം ആയതിനാല്‍ ഈ സന്ദേശം ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും ചെയ്യേണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ദൈവ ശാസ്ത്രത്തില്‍ “മുന്‍ നിയമനം” എന്നതിന്‍റെ അര്‍ത്ഥം, ഒരു മനുഷ്യ ജീവിതത്തിന്‍റെ അന്തിമമായ ഭാവിയോടുള്ള ബന്ധത്തില്‍, അവന്‍റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ദൈവ ഹിതപ്രകാരം ക്രമീകരിക്കപ്പെടുന്നു എന്നതാണ്.
അതായത്, “മുന്‍ നിയമനം” എന്നത്, ആത്മരക്ഷയുടെ കാര്യത്തില്‍, മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നത്‌ ദൈവീക ഇച്ഛാശക്തി ആണ്, എന്ന ഉപദേശം ആണ്.

ഞാന്‍ എന്തുകൊണ്ട് ദശാംശം കൊടുക്കുന്നു?

ഈ സന്ദേശം, “ഞാന്‍ എന്തുകൊണ്ട് ദശാംശം കൊടുക്കുന്നു?” എന്ന ലളിതമായ ചോദ്യത്തിനുള്ള മറുപടി ആണ്.
ഈ സന്ദേശം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും, അവരവര്‍ക്ക് താല്‍പര്യമുള്ള തീരുമാനത്തില്‍ എത്തിച്ചേരുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
എന്നിരുന്നാലും അല്‍പസമയം ഈ സന്ദേശം വായിക്കുവാന്‍ ചിലവഴിക്കേണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ഞാന്‍ ദശാംശം കൊടുക്കുവാന്‍ തുടങ്ങിയത് 1978 ല്‍ ആണ്; എനിക്ക് വരുമാനം ഇല്ലാതിരുന്ന ഒരു ഇടക്കാലത്ത് ഒഴികെ മറ്റെല്ലായ്പ്പോഴും ദശാംശം കൊടുത്തുകൊണ്ടിരുന്നു.
ഞാന്‍ ഇപ്പോഴും ദശാംശം കൃത്യമായി നല്‍കുന്നു, എന്‍റെ മക്കളെയും ദശാംശം നല്‍കുവാന്‍ ശീലിപ്പിക്കുന്നു.
എന്നെപ്പോലെ, ദശാംശം സന്തോഷത്തോടെ കൊടുക്കുന്ന ധാരാളം ക്രൈസ്തവ വിശ്വാസികള്‍ ഉണ്ട് എന്നത് ആശ്വാസകരം തന്നെ ആണ്. അവരെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു.
ഈ വീഡിയോ തര്‍ക്കത്തിനോ ഖണ്ഡനത്തിനോ ഉദ്ദേശിച്ചുള്ളതല്ല.
ദശാംശത്തിന്‍റെ പിന്നിലെ ആത്മീയ മര്‍മ്മങ്ങള്‍ വിശദീകരിക്കുക എന്നത് മാത്രം ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നഗ്നരും ലജ്ജിതരുമായി

മനുഷ്യ നിര്‍മ്മിതമായ യാതൊന്നിനും നമ്മളുടെ പാപങ്ങളെ ദൈവത്തില്‍ നിന്നും മറച്ചുവെക്കുവാന്‍ കഴിയില്ല എന്നതിനാല്‍, നഗ്നരും പാപത്താല്‍ ലജ്ജിതരും ആയി ദൈവസന്നിധിയില്‍ നില്‍ക്കുന്നതാണ് സത്യസന്ധത.
നമ്മളുടെ പാപങ്ങളെയും അതിന്റെ ലജ്ജയേയും ദൈവം പാപപരിഹാര രക്തത്താല്‍ മൂടിമറയ്ക്കട്ടെ.

ഇതാണ് ഈ സന്ദേശത്തിന്റെ മുഖ്യ വിഷയം.

നഗ്നരും ലജ്ജിതരുമായി

ഉല്പ്പത്തി പുസ്തകം 3-)0 അദ്ധ്യായം 9 മുതല് 11 വരെയുള്ള വാക്യങ്ങളില് നമ്മള് ഇപ്രകാരം വായിക്കുന്നു.

9   യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
10  തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.
11  നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.

ദൈവരാജ്യത്തിലെ മൂല്യങ്ങള്‍

ദൈവവുമായുള്ള ബന്ധം

രണ്ടുപേര്‍ തമ്മിലുള്ള സ്നേഹ ബന്ധം അവര്‍ക്കിടയില്‍ പൊതുവായി കാണപ്പെടുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും.
ഒരുവന്‍ മറ്റൊരുവന്റെ ജീവിത കാഴ്ചപ്പാടുകളും ജീവിത മൂല്യങ്ങളും മനസിലാക്കിയെങ്കില്‍ മാത്രമേ, അവര്‍ തമ്മില്‍ എന്തെല്ലാം പൊതുവായിട്ടുണ്ട് എന്ന് അറിയുവാന്‍ കഴിയൂ.
ഒരു വ്യക്തി അദ്ദേഹം കടന്നുപോയ ജീവിത അനുഭവങ്ങളുടെയും, അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങളുടെയും ആകെ തുക ആണ്.
ജീവിതമൂല്യങ്ങളില്‍ പരസ്പരം യോജിക്കാവുന്ന മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ ആഴമുള്ളതു ആയിത്തീരുന്നു.
അതിന്‍റെ അര്‍ത്ഥം, രണ്ടുപേര്‍ ജീവിതത്തില്‍ പാലിച്ച് അനുസരിച്ച് ജീവിക്കുന്ന മൂല്യങ്ങളില്‍ ഉള്ള യോജിപ്പിന്‍റെ പരപ്പ് ആണ് അവരുടെ ബന്ധത്തിന്‍റെ ആഴം.

യേശുവിന്‍റെ ഗിരി പ്രഭാഷണം

യേശുക്രിസ്തുവിന്‍റെ പ്രശസ്തമായ ഗിരി പ്രഭാഷണത്തിനു ഒരു മുഖവുര ആണ് ഈ സന്ദേശം.
അതായത്, ഗിരി പ്രഭാഷണത്തിലെ എല്ലാ വാചകങ്ങളും ഓരോന്നായി എടുത്തു ഇവിടെ നമ്മള്‍ പഠിക്കുന്നില്ല.
എന്താണ് ഗിരി പ്രഭാഷണം, അതിന്റെ പശ്ചാത്തലം, പ്രാധാന്യം, സീനായ് പര്‍വ്വതത്തിലെ സംഭവങ്ങളുമായുള്ള സാമ്യം എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ഈ സന്ദേശം യേശുവിന്‍റെ ഗിരി പ്രഭാഷണം നല്ലതുപോലെ മനസ്സിലാക്കുവാന്‍ നമ്മളെ സഹായിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

യേശു പിതൃദേശത്ത്‌

ഇന്നു നമ്മള്‍ വളരെ ലളിതവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുക ആണ്.
യേശുവിന് ഒരു അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ മനുഷ്യരുടെ വിശ്വാസം ആവശ്യമുണ്ടോ?

ഞാന്‍ ഈ ചോദ്യത്തെ മറ്റൊരു രീതിയിലൂടെ വീണ്ടും ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു.
സ്വീകര്‍ത്താവിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആണോ യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്?
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മനുഷ്യന് വിശ്വാസം ഇല്ലാ എങ്കില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള യേശുവിന്‍റെ കഴിവും അധികാരവും പരിമിതപ്പെടുമോ?

വിടുതലിനെ അറിയുക


എന്താണ് പൈശാചിക ബന്ധനം, എങ്ങനെ ആണ് സാത്താന്യ ബന്ധനം നമ്മളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്‌, എങ്ങനെ നമുക്ക് വിടുതല്‍ പ്രാപിക്കാം എന്നീ വിഷയങ്ങള്‍ ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത്.

നമ്മളുടെ കര്‍ത്താവിന്റെ ചില വാക്കുകള്‍ വായിച്ചുകൊണ്ട് നമുക്ക് ഈ ചര്‍ച്ച ആരംഭിക്കാം.

ലൂക്കോസ് 19: 41 - 44
41       അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു:
42       ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
43       നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി
44       നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.

എന്‍റെ അവിശ്വാസത്തിനു സഹായിക്കേണമേ

നമ്മളെ വളരെ ചിന്തിപ്പിക്കുന്ന ഒരു വേദവാക്യം, മര്‍ക്കോസിന്റെ സുവിശേഷം 9-)0 അദ്ധ്യായം 29-)0 വാക്യം, ആണ് ഇന്നത്തെ ചിന്തക്കായി ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
നമ്മള്‍ ഈ വാക്യത്തിന്‍റെ ആഴത്തിലേക്ക് പോകുന്നതിനും മുമ്പ് യേശു ഇതു പറയുന്ന സന്ദര്‍ഭം എന്തായിരുന്നു എന്ന് നോക്കാം.

നമ്മള്‍ മറുരൂപമല എന്ന് വിളിക്കുന്ന മലമുകളിലെ യേശുവിന്റെ രൂപാന്തരത്തെക്കുറിച്ച് ആണ് മാര്‍ക്കോസ് 9-)0 അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നത്.
ഈ മല എവിടെ ആണ് എന്നതിനെക്കുറിച്ച് വേദപുസ്തക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്.
ഈ സംഭവം മാര്‍ക്കോസ് 8-)0 അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന സംഭാഷണത്തിനും  ആറു ദിവസം കഴിഞ്ഞാണ് ഉണ്ടായത്.
മാര്‍ക്കോസ് 8-)0 അദ്ധ്യായത്തിലെ സംഭാഷണം ഏകദേശം ഇങ്ങനെ ആയിരുന്നു:
ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു യേശു ശിഷ്യന്മാരോട് ചോദിച്ചു.
യോഹന്നാൻ സ്നാപകനെന്നും, ഏലീയാവെന്നും, പ്രവാചകന്മാരിൽ ഒരുത്തൻ എന്നും ജനം പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
അപ്പോള്‍ യേശു അവരോടു: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.

ദൈവരാജ്യത്തിന്‍റെ മുന്‍ഗണന

നമ്മളുടെ ജീവിതത്തില്‍ സകലതിനും മീതെ ദൈവരാജ്യം ആയിരിക്കെണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ദൈവരാജ്യത്തിന്‍റെ മുന്‍ഗണന എന്നതിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും ആണ് ഈ സന്ദേശത്തില്‍ നമ്മള്‍ ചിന്തിക്കുന്നത്.
നമ്മളുടെ ഈ ആധുനിക ലോകം ജീവിതവിജയം എന്ന സങ്കല്‍പ്പത്താല്‍ ബാധിക്കപ്പെട്ടു കഴിയുക ആണ്.
വിജയം എന്നത് ഒരു സങ്കല്പം മാത്രമാണ് എന്ന് നമ്മള്‍ അറിയുന്നു എങ്കിലും ജീവിതവിജയത്തിനായി നമ്മള്‍ അനുനിമിഷം പോരാടിക്കൊണ്ടിരിക്കുക ആണ്.
ഇന്ന് അനേകം പ്രചോതാത്മക പ്രഭാഷകന്മാരും വ്യാവസായിക മേഘലകളിലെ പരിശീലകരും നമ്മളെ ഉപദേശിക്കുന്ന ഒരു കാര്യം ഉണ്ട്:
നമ്മളുടെ ജീവിത ലക്ഷ്യങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും മുന്‍ഗണന നിശ്ചയിക്കുവാന്‍ കഴിഞ്ഞാല്‍ നമുക്ക് നമ്മളുടെ സമയത്തെയും ഉത്തരവാദിത്തങ്ങളെയും കൂടുതല്‍ ബുദ്ധിയോടെയും സമര്‍ത്ഥമായും കൈകാര്യം ചെയ്യുവാന്‍ കഴിയും.
ഇതു നമ്മളെ വിജയത്തിലേക്ക് നയിക്കും എന്ന് അവര്‍ ഉറപ്പു പറയുന്നു.
ഇങ്ങനെ നമ്മളുടെ തല്പര്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും മുന്‍ഗണന ക്രമീകരിക്കുവാനായി നമ്മളെ സഹായിക്കുന്ന ധാരാളം പുസ്തകങ്ങളും ലഭ്യമാണ്.
നമ്മളുടെ ആരോഗ്യം സമ്പത്ത്, സമയം എന്നിങ്ങനെയുള്ള ശ്രോതസുകളെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ സഹായിക്കും എന്നാണവയുടെ അവകാശവാദം.
പ്രഭാഷകരും പരിശീലകരും പുസ്തകങ്ങളും നമ്മളുടെ തല്പര്യങ്ങളെയും പ്രതിബദ്ധതകളെയും മുന്‍ഗണനാ ക്രമത്തില്‍ ക്രമീകരിക്കുവാന്‍ നമ്മളെ ഉപദേശിക്കുന്നു.

അവന്‍റെ അടിപ്പിണരുകളാല്‍

വേദപുസ്തകത്തിലെ യെശയ്യാവ് പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നും രണ്ട് വാക്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു ചെറിയ സന്ദേശം ആണിത്.
അതിനായി നമുക്ക് ആ വാക്യങ്ങള്‍ വായിക്കാം.


യെശയ്യാവ് 53: 4, 5
4    സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5    എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.

യെശയ്യാവ് 53 -)൦ അദ്ധ്യായത്തിളെ ഈ വിവരണം യേശു ക്രിസ്തുവിന്‍റെ ക്രൂശ് മരണത്തെക്കുറിച്ചാണ് എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
എന്നാല്‍ യാഹൂദന്മാര്‍ക്ക് ഈ വിവരണം തങ്ങളുടെ പ്രവാസ ജീവിതത്തെക്കുറിച്ചാണ് എന്ന അഭിപ്രായം ഉണ്ട്.

സുവിശേഷ ഗ്രന്ഥകര്‍ത്താവായ മത്തായിയും അപ്പോസ്തലനായ പത്രോസും ഈ വാക്യങ്ങള്‍ തങ്ങളുടെ എഴുത്തുകളില്‍ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷയും ക്രൂശീകരണവുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കുന്നുണ്ട്.
ഇതു ഈ വാക്യങ്ങള്‍ യേശുവിനെക്കുറിച്ച് തന്നെയാണ് എന്ന് ഉറപ്പിക്കുന്നു.

യഹൂദ വാമൊഴി പാരമ്പര്യവും ക്രിസ്തീയ വിശ്വാസങ്ങളും

യഹൂദന്മാരുടെ ഇടയില്‍ വായ്‌ മൊഴിയാല്‍ പകരപ്പെട്ടിരുന്ന പ്രമാണങ്ങള്‍, ക്രിസ്തീയ പാരമ്പര്യങ്ങളുടെ പ്രസക്തി, പാരമ്പര്യങ്ങളെക്കുറിച്ചുള്ള പ്രോട്ടസ്റെന്റ്റ് സഭകളുടെ കാഴ്ചപ്പാട് എന്നിവയെക്കുറിച്ചുള്ള വളരെ ഹൃസ്വമായ ഒരു ആമുഖം മാത്രം ആണ് ഈ സന്ദേശം.

 ഇതു വളരെ ഹൃസ്വമായ ഒരു സന്ദേശം ആയതിനാല്‍ കുറച്ച് വേദപുസ്തക വാക്യങ്ങളും ഉദാഹരണങ്ങളും മാത്രമേ ഇവിടെ പറയുന്നുള്ളൂ.

എന്നിരുന്നാലും ഇതു താങ്കള്‍ക്ക് അനുഗ്രഹം ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

റോമന്‍ സാമ്രാജ്യത്തിന്റെ പതനവും ആധുനിക ലോകത്തിന്റെ അവസാനവും

എഡ്വേര്‍ഡ് ഗിബ്ബണ്‍ (Edward Gibbon) പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ചരിത്രകാരന്‍ ആണ്.
The Decline and Fall of the Roman Empire അഥവാ റോമന്‍ സാമ്രാജ്യത്തിന്റെ ക്ഷയവും പതനവും എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകമാണ്.
 20 വര്‍ഷങ്ങളുടെ കഠിനമായ അദ്ധ്വാനത്തിന്റെ ഫലമായി ആര് വാല്യങ്ങളില്‍ ആയി ആണ് ഈ പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്.
റോമന്‍ സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും പതനവും, ആദിമ ക്രൈസ്തവ സഭയുടെ ചരിത്രം, റോമന്‍ സാമ്രാജ്യത്താല്‍ അംഗീകരിക്കപ്പെട്ടത്തിനുശേഷം ഉള്ള ക്രൈസ്തവ സഭാചരിത്രം, അന്നത്തെ യൂറോപ്പിന്റെ ചരിത്രം, തുടങ്ങി ബൈസാന്റിയം എന്ന കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തകര്ച്ചവരെയും ഉള്ള, 98 AD മുതല്‍ 1590 AD വരെയുള്ള ചരിത്രം ആണ് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.