യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ (രണ്ടാം ഭാഗം)

1 കൊരിന്ത്യർ 11 ആം അദ്ധ്യായം 23 മുതൽ 32 വരെയുള്ള വാക്യങ്ങൾ, കർത്താവിന്റെ അത്താഴത്തേക്കുറിച്ച്, അപ്പൊസ്തലനായ പൌലൊസ് പ്രാപിച്ച വെളിപ്പാട് രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗം ആണ്. ഈ വാക്യങ്ങളെ അടിസ്ഥാനമാക്കി, തിരുവത്താഴത്തേക്കുറിച്ചുള്ള ഒരു ഗൌരവമായ പഠനത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം ആണ് ഈ സന്ദേശത്തിൽ ഉള്ളത്.

ഒന്നാമത്തെ ഭാഗം നമ്മളുടെ വീഡിയോ ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേൾക്കുവാൻ താല്പര്യം ഉള്ളവർ naphtalitribetv.com എന്ന youtube ചാനൽ സന്ദർശിക്കുക.

 

ഈ പഠനം ഇ-ബുക്ക് ആയി, സൌജന്യമായി ലഭ്യമാണ്. താല്പര്യം ഉള്ളവർ whatsapp ൽ ആവശ്യപ്പെടുക. Phone number: 9961330751.

 

യഹൂദന്മാരുടെ പെസഹയും കർത്താവിന്റെ അത്താഴവും തമ്മിലുള്ള ചരിത്ര പശ്ചാത്തലവും, ആചാരങ്ങളും, സാമ്യവും ആണ് നമ്മൾ ഈ പഠനത്തിന്റെ ഒന്നാമത്തെ ഭാഗത്ത് ചിന്തിച്ച് അവസാനിപ്പിച്ചത്. അതിന്റെ തുടർച്ചയായി തന്നെ രണ്ടാമത്തെ ഭാഗവും ആരംഭിക്കുന്നു.    

യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ (ഒന്നാം ഭാഗം)

 പൌലൊസിന്റെ വിവരണം

എല്ലാ ക്രൈസ്തവ സഭകളും വളരെ വിശുദ്ധമായി ആചരിക്കുന്ന ഒരു കൂദാശ അല്ലെങ്കിൽ കൽപ്പന ആണ് തിരുവത്താഴ ശുശ്രൂഷ. യേശുക്രിസ്തു ശിഷ്യന്മാരുമായി കഴിച്ച അവസാനത്തെ അത്താഴത്തിൽ, അവൻ കൽപ്പിച്ച് സ്ഥാപിച്ചതാണ് ഈ ശുശ്രൂഷ. ഇതിനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും, അനുഷ്ഠിക്കുന്ന രീതിയിലും സഭാവിഭാഗങ്ങൾക്ക് ഇടയിൽ വ്യത്യസ്തത ഉണ്ട് എങ്കിലും, അതിന്റെ പൊരുളിൽ വലിയ അഭിപ്രായ ഭിന്നതയില്ല. തിരുവത്താഴ ശുശ്രൂഷ, നമ്മളുടെ പാപ മോചനത്തിനായി, യേശുക്രിസ്തു ക്രൂശിൽ യാഗമായി തീർന്നതിന്റെ സ്മരണ ആണ്.

 

ക്രിസ്തീയ സ്നാനം, കർത്താവിന്റെ അത്താഴം എന്നിവ സഭ അനുഷ്ഠിക്കുവാനായി യേശുക്രിസ്തു ഏല്പിച്ച രണ്ട് കൽപ്പനകൾ ആണ്.

തിരുവത്താഴത്തെ, “കർത്താവിന്റെ അത്താഴം”, “അപ്പം നുറുക്കൽ”, “കർത്താവിന്റെ മേശ” എന്നിങ്ങനെ വിളിക്കുന്നു. 1 കൊരിന്ത്യർ 10:16 ൽ ഇതിനെ “കൂട്ടായ്മ” എന്നു വിശേഷിപ്പിക്കുന്നുണ്ട്. അതിൽ നിന്നും “വിശുദ്ധ കൂട്ടായ്മ” എന്ന പേര് ഈ ശുശ്രൂഷയ്ക്ക് ലഭിച്ചു. മർക്കോസ് 14:23 ൽ പറയുന്ന “പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു;” എന്ന വാചകത്തിലെ “സ്തോത്രംചൊല്ലി” എന്ന വാക്കിന്റെ ഗ്രീക്ക് പദം “യുകരിസ്റ്റിയോ” എന്നാണ്. ഈ വാക്കിന്റെ അർത്ഥം നന്ദി പ്രകടിപ്പിക്കുക, ആഹാരത്തിനായി സ്തോത്രം ചെയ്യുക എന്നിങ്ങനെയാണ്. ഇതിൽ നിന്നുമാണ് യുകരസ്റ്റ്” എന്ന പദം ഉണ്ടായത്. തിരുവത്താഴ ശുശ്രൂഷയെ ഈ വാക്കുകൊണ്ടും വിളിക്കാറുണ്ട്.

 

കർത്താവിന്റെ അത്താഴത്തിന് യഹൂദന്മാരുടെ പെസഹ അത്താഴത്തിന്റെ പശ്ചാത്തലം ഉണ്ട് എങ്കിലും, പൌലൊസ് അപ്പൊസ്തലൻ 1 കൊരിന്ത്യർ 11 ആം അദ്ധ്യായത്തിൽ, തികച്ചും വേറിട്ട ഒരു വ്യാഖ്യാനം നല്കുന്നുണ്ട്. അത് അദ്ദേഹം “കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു” എന്നാണ് പറയുന്നത്. പൌലൊസിന്റെ ഇഇ വ്യാഖ്യാനം ആണ് ഇന്ന് ക്രൈസ്തവ സഭയ്ക്ക് സ്വീകാര്യമായ ഉപദേശം. അതിനാൽ ഇതിനെക്കുറിച്ചുള്ള ഒരു ഗൌരവമായ പഠനം പ്രയോജനം ആണ്.

ക്രൂശു എടുത്തു അനുഗമിക്കട്ടെ

മത്തായി 16:24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

 

യേശുവിനെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവർ അവരുടെ ക്രൂശ് എടുത്തുകൊണ്ടു അവനെ അനുഗമിക്കേണം എന്ന വാചകം സുവിശേഷങ്ങളിൽ അഞ്ച് പ്രാവശ്യം നമുക്ക് കാണാം. അവ മത്തായി 16:24, മത്തായി 10:38, മർക്കോസ് 8:34, ലൂക്കോസ് 9:23, ലൂക്കോസ് 14:27 എന്നീ വാക്യങ്ങളിൽ ആണ്. മത്തായി, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളിൽ ഈ വാക്യം രണ്ട് പ്രാവശ്യം കാണുമ്പോൾ, മർക്കോസിന്റെ സുവിശേഷത്തിൽ ഒരു പ്രാവശ്യം മാത്രമേ നമ്മൾ വായിക്കുന്നുള്ളൂ. യോഹന്നാന്റെ സുവിശേഷത്തിൽ ഈ വാക്യം രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ മത്തായി 16:24, മർക്കോസ് 8:34, ലൂക്കോസ് 9:23 എന്നീ വാക്യങ്ങളുടെ പശ്ചാത്തലം സാമ്യം ഉള്ളതാണ്. മത്തായി 10:38, ലൂക്കോസ് 14:27 എന്നീ വാക്യങ്ങളുടെ സന്ദർഭങ്ങൾ വ്യത്യസ്തമാണ്. അതായത് ക്രൂശ് എടുത്തു യേശുവിനെ അനുഗമിക്കുക എന്ന ആശയം മൂന്ന് വ്യത്യസ്തങ്ങളായ പശ്ചാത്തലങ്ങളിൽ യേശു പറഞ്ഞതായി സുവിശേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.