പ്രസംഗവേദികളില്‍ അധികം കേള്‍ക്കാത്ത, എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, ചുവന്ന പശുക്കിടാവിന്റെ യാഗം. ഈ യാഗത്തിന്റെ നാനാ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല എങ്കിലും, അന്ത്യനാളുകള്‍ അടുത്തിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് സോഷ്യല്‍ മീഡിയകളില്‍ ചുവന്ന പശുക്കിടാവിനെ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ചുവന്ന പശുക്കിടാവിന്റെ യാഗം, യഹൂദ മത
വിശ്വാസത്തിലെ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന, എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു
യാഗം ആണ്. അതിലുപരി, ഈ യാഗത്തിന് യേശുക്രിസ്തുവുമായും ബന്ധം ഉണ്ട്.