അത്തിവൃക്ഷം യിസ്രയേല്യരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിക്കുന്നുണ്ട്. യിസ്രായേലിലെ മലനിരകളില്‍ ധാരാളമായി അത്തിവൃക്ഷത്തെ കാണാവുന്നതാണ്. മിസ്രയീമില്‍ നിന്നും പുറപ്പെട്ടുവന്ന യിസ്രയേല്യര്‍ കനാന്‍ ദേശം കൈവശമാക്കുന്നതിന് മുംബ് തന്നെ, ആ ദേശത്ത് അത്തിവൃക്ഷങ്ങള്‍ ഉണ്ടായിരുന്നു എന്നു സംഖ്യാപുസ്തകം 13: 23 വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.
യഹൂദന്മാരുടെ പൂര്‍വ്വകാല സാമൂഹിക
ജീവിതത്തെക്കുറിച്ചുള്ള കൃതികളില്‍ അത്തിവൃക്ഷത്തെ കുറിച്ചുള്ള അനേകം പരാമര്‍ശങ്ങള്‍
വായിക്കാവുന്നതാണ്.
വേദപുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ആദ്യത്തെ വൃക്ഷം ജീവവൃക്ഷം ആണ്. രണ്ടാമത്തെ വൃക്ഷം നന്മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം ആണ്. ഇവ രണ്ടും ഏത് വൃക്ഷങ്ങള്‍ ആയിരുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ എന്നതിനാല്‍ അവ രണ്ടും പ്രത്യേക വൃക്ഷങ്ങള്‍ ആയിരിക്കാം എന്നു അനുമാനിക്കാം.