യിസ്രയേലിന്റെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ദാവീദ്, ഒരു മോവാബ്യ വംശജന്‍ ആയിരുന്നുവോ എന്നതാണു നമ്മള്‍ ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന ചോദ്യം. ദാവീദിന്റെ വംശാവലിയില്‍ ആണ് യേശു ക്രിസ്തു ജനിച്ചത്. സുവിശേഷങ്ങളില്‍, യേശുവിനെ ദാവീദിന്റെ പുത്രന്‍ എന്നു വിളിക്കുന്നുമുണ്ട്. അതിനാല്‍ ദാവീദിന്റെ മോവാബ്യ ബന്ധം എന്താണ് എന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
ഈ വിഷയത്തിന് മറ്റൊരു പ്രാധാന്യം കൂടി ഉണ്ട്. പഴയനിയമത്തില്‍, മോവാബ്യരുടെ തലമുറ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത് എന്നൊരു പ്രമാണം ഉണ്ടായിരുന്നു. അതിങ്ങനെ ആയിരുന്നു:
ആവര്‍ത്തന പുസ്തകം 23: 3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.