അവര്‍ എന്തുകൊണ്ട് യേശുവിനെ ക്രൂശിച്ചു?

ഈ സന്ദേശം ആരംഭിക്കുന്നതിനു മുമ്പായി ഒന്ന് രണ്ട് വാചകങ്ങള്‍ പ്രത്യേകം പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട അബ്രഹാമിന്റെ വാഗ്ദത്ത സന്തതികള്‍ എന്ന നിലയില്‍ യിസ്രായേല്‍ ജനത്തെയും ആ രാജ്യത്തെയും ഞാന്‍ സ്നേഹിക്കുന്നു.
റോമന്‍ സംസ്കാരത്തിന്‍റെയും ജനതയുടെയും ചരിത്രപരമായ പ്രാധാന്യത്തെയും അഭിമാനത്തെയും ഞാന്‍ ബഹുമാനിക്കുന്നു.
ഈ സന്ദേശം യേശുവിന്‍റെ ക്രൂശുമരണവുമായി ബന്ധപ്പെട്ട, വേദപുസ്തകത്തില്‍ ലഭ്യമായ അറിവുകളുടെ ഒരു പുനര്‍ വായന ആണ്.
യിസ്രായേല്‍ ജനതയെയോ, റോമന്‍ ജനതതെയോ, ആ രാജ്യങ്ങളെയോ യാതൊരു വിധത്തിലും വേദനിപ്പിക്കുവാന്‍ ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നില്ല.
ലോകത്തിലെ സകല മാനവ ജാതിയുടെയും രക്ഷകനായ ക്രിസ്തുവിങ്കലേക്ക് മനുഷ്യരുടെ ശ്രദ്ധയെ തിരിക്കുക എന്നത് മാത്രമാണ് ഇതിന്‍റെ ലക്ഷ്യം.
ഇനി നമുക്ക് നമ്മളുടെ വിഷയത്തിലേക്ക് വരാം: അവര്‍ എന്തുകൊണ്ട് യേശുവിനെ ക്രൂശിച്ചു?

ഭൌതീക അനുഗ്രഹങ്ങളുടെ ദൈവീക ഉദ്ദേശ്യം

ഈ സന്ദേശം ഒരു വേദശാസ്ത്രപരമായ ചര്‍ച്ച അല്ല.
നമ്മളുടെ ദൈനംദിന പ്രായോഗിക ജീവിതവുമായി ബന്ധപെട്ട ഒരു വിഷയത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
വേദപുസ്തക മര്‍മ്മങ്ങളെ പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് എന്റെ എക്കാലത്തേയും രീതി.
കഷ്ട്ടപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന മനുഷ്യരുടെ രോദനം കേള്‍ക്കാതെ എനിക്ക് സംസാരിക്കുവാന്‍ കഴിയുക ഇല്ല.

നമുക്ക് ഈ സന്ദേശം ഒരു ചെറിയ ചോദ്യത്തോടെ ആരംഭിക്കാം.
ദൈവം നമ്മളെ ഭൌതീകമായി അനുഗ്രഹിക്കുമോ?
“നിശ്ചയമായും” എന്നതായിരിക്കും ഒരു സാധാരണ വിശ്വാസിയുടെ മറുപടി.
നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന നാളുകളില്‍ ദൈവം നമ്മളെ ഭൌതീകമായി അനുഗ്രഹിക്കും.
നമ്മളുടെ ചുറ്റും നമ്മള്‍ കാണുന്ന ഒരു യാഥാര്‍ത്ഥ്യം ആണ് ഭൌതീക നന്മകള്‍.

വാഗ്ദത്തദേശമായ ക്രിസ്തു

വാഗ്ദത്ത ദേശവും അതിനോടനുബന്ധിച്ച അനുഗ്രഹങ്ങളും ദേശത്തിലെ സ്വസ്ഥത എന്നതും യേശുക്രിസ്തു എന്ന ഏക വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് എങ്ങനെ ആണ് എന്നതാണ് ഇന്നത്തെ നമ്മളുടെ ചിന്താവിഷയം.

വാഗ്ദത്ത ദേശം എന്ന കനാന്‍ ദേശം ഒരു ചെറിയ രാജ്യം ആയിരുന്നു.
ധാതുലവണങ്ങള്‍ കൊണ്ടോ ഭൂഗര്‍ഭ ലവണങ്ങള്‍ കൊണ്ടോ സമ്പുഷ്ടം ആയിരുന്നില്ല.
ഭൂരിപക്ഷം പ്രദേശങ്ങളും വൃക്ഷങ്ങള്‍ പോലും ഇല്ലാത്ത തരിശു ഭൂമി.
ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടിരുന്ന ദേശം.

എന്നാല്‍ ഈ ദേശം ചരിത്രപരമായും ആത്മീയമായും വളരെ പ്രധാനപ്പെട്ട ദേശം ആണ്.
ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ നിത്യമായ അവകാശത്തെയും വിശ്രമത്തേയും ആയിട്ടാണ് പുതിയ നിയമത്തില്‍ ഇതിനെ കാണുന്നത്.

സ്വതന്ത്ര അടിമ

നമ്മള്‍ യേശു ക്രിസ്തുവിന്റെ ദാസന്‍ അല്ലെങ്കില്‍ അടിമ എന്നാണല്ലോ വിളിക്കപ്പെടുന്നത്.
പുതിയ നിയമത്തില്‍ ദൈവത്തിന്റെ ദാസന്മാര്‍ എന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം “dulos”  എന്ന വാക്കാണ്‌.
“dulos” എന്ന വാക്കിന്റെ അര്‍ത്ഥം അടിമ എന്നാണ്.
ഉദാഹരണത്തിന് എഫേസ്യര്‍ 6: 6  -)൦ വാക്യത്തില്‍ “ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ” എന്നു പറയുന്നിടത്തു ഉപയോഗിച്ചിരിക്കുന്നത് “dulos”  എന്ന പദം അഥവാ അടിമ എന്ന വാക്ക് ആണ്.

യോബേൽ സംവത്സരം

അടിമത്തവും വീണ്ടെടുപ്പും എന്നത് വേദപുസ്തകത്തിലെ ഒരു പ്രധാനപ്പെട്ട ചിത്രം ആണ്.
അടിമത്തവും വീണ്ടെടുപ്പും പഴയനിയമത്തില്‍ ഒന്നിലധികം പ്രാവശ്യം വിവരിക്കപ്പെട്ടിട്ടുണ്ട്.
പുതിയ നിയമമാകട്ടെ അടിമത്തത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പിന്റെ ചരിത്രമാണ്.

പഴയനിയമ കാലത്തെ വിശ്വാസികള്‍ക്കും, യേശുവിന്റെ കാലത്തെ ജനങ്ങള്‍ക്കും അപ്പൊസ്തലന്മാര്‍ക്കും അടിമത്തവും വീണ്ടെടുപ്പും സുപരിചിതം ആയിരുന്നു.
അടിമത്തം അക്കാലത്ത് ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു; വീണ്ടെടുപ്പും സാധ്യമായിരുന്നു.
യിസ്രായേലിന്റെ ചരിത്രത്തില്‍ അവര്‍ പലപ്പോഴും അടിമത്തത്തിലേക്കു പോയിട്ടുണ്ട്.

ക്രിസ്തീയ കാര്യസ്ഥന്‍

ആരാണ് കാര്യസ്ഥന്‍

മറ്റൊരാളിന്റെ വസ്തുവകകളോ ധനമോ കൈകാര്യം ചെയ്യുന്ന വ്യക്തി ആണ് കാര്യസ്ഥന്‍.
മറ്റൊരാളിന്റെ പ്രതിനിധി ആയി അയാളിന്റെ ഇടപാടുകളില്‍ മേല്‍നോട്ടം വഹിക്കുന്ന വ്യക്തി കാര്യസ്ഥന്‍ ആണ്.
ഒരു കാര്യസ്ഥന്‍ കൈകാര്യം ചെയ്യുന്ന വസ്തുവകകള്‍ അയാളുടെ സ്വന്തം അല്ല, എന്നാല്‍ അത് കൈകാര്യം ചെയ്യുവാന്‍ കാര്യസ്ഥന് അധികാരം ഉണ്ടായിരിക്കും.
പുരാതന കാലത്ത് ഒരു വീട്ടിലെ അല്ലെങ്കില്‍ കൊട്ടാരത്തിലെ തറ വൃത്തിയായി സൂക്ഷിക്കപ്പെടുന്നതു മുതല്‍ ഖജനാവ് വരെ കാര്യസ്ഥന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു.

വ്യാപാര വ്യവസായങ്ങളില്‍ ഒരു കമ്പനിയുടെ ധനവും ഉപകരണങ്ങളും ശരിയായും കമ്പനിയുടെ ഉദ്യെശ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ചും കൈകാര്യം ചെയ്യുന്ന മാനേജര്‍ ഒരു കാര്യസ്ഥന്റെ ജോലി ആണ് ചെയ്യുന്നത്.

സമ്പത്ത് സൃഷ്ടിക്കുന്നതെങ്ങനെ? - ഒരു ക്രിസ്തീയ കാഴ്ചപ്പാട്

എന്താണ് സമ്പത്ത്?

എന്താണ് സമ്പത്ത് എന്ന ചോദ്യത്തോടെ നമുക്ക് ഈ ചര്‍ച്ച ആരംഭിക്കാം.

വേദപുസ്തക അടിസ്ഥാനത്തില്‍ സമ്പത്ത് എന്നത് ലോകചിന്തകളില്‍ നിന്നും വിഭിന്നം ആണ്.
സ്വര്‍ഗരാജ്യത്തിന്റെ മൂല്യ വ്യവസ്ഥകള്‍ ലോകത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധം ആണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലോകം സമ്പത്ത് എന്ന് വിളിക്കുന്നതിനെ അല്ല സ്വര്‍ഗം സമ്പത്ത് എന്ന് വിളിക്കുന്നത്‌.
സ്വര്‍ഗീയ കാഴ്ചപ്പാട് അനുസരിച്ച് സമ്പത്ത് എന്നാല്‍, ശാരീരികവും, ഭൌതീകവും, മാനസികവും ആത്മീയവും എല്ലാം ഒരുമിച്ചു ചേര്‍ന്നതാണ്.

പൌലോസിന്റെ യാത്രയുടെ വിജയകരമായ അന്ത്യം

ഈ സന്ദേശം അപ്പോസ്തലനായ പൌലോസിന്റെ ജീവിതയാത്രയുടെ വിജയകരമായ അന്ത്യത്തെകുറിച്ചുള്ളതാണ്.
സാധാരണ ജനങ്ങള്‍ മരണത്തെ കാണുന്നതുപോലെ തന്റെ ജീവിതാവസാനത്തെ കാണുവാന്‍ പൗലോസ്‌ ആഗ്രഹിച്ചിരുന്നില്ല.
മരണത്തെക്കുറിച്ച് അദ്ദേഹത്തിനു വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു.
ഈ സന്ദേശത്തിന്റെ കേന്ദ്ര ആശയം ഇതാണ്‌.

പുറപ്പാടിന്റെ പ്രാധാന്യം

മാനവ ചരിത്രത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സംഭവം ഏതാണ്?

ചരിത്രകാരന്മാര്‍ വ്യതസ്തങ്ങളായ മറുപടി ഈ ചോദ്യത്തിനു നല്‍കിയേക്കാം.
ചില ചരിത്രകാരന്മാര്‍ മാനവചരിത്രത്തെ ഏറ്റവും സ്വാധീനിച്ച സംഭവമായി കാണുന്നത് വ്യാവസായിക വിപ്ലവത്തെ ആണ്.
ചിലര്‍ ഫ്രഞ്ച് വിപ്ലവത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവമായി കാണുന്നു.
കമ്യൂണിസ്റ്റ് ചിന്തകര്‍ റഷ്യന്‍ വിപ്ലവത്തെ പ്രധാനപെട്ടതായി കാണുമ്പോള്‍, ഇസ്ലാം മത വിശ്വാസികള്‍ പ്രവാചകനായ മുഹമ്മദ്‌ നബിക്ക് ലഭിച്ച വെളിപ്പാടിനെ ഏറ്റവും വലിയ സംഭവമായി കാണുന്നു.
  
എന്നാല്‍ മാനവചരിത്രത്തെ ഏറ്റവും സ്വാധീനിച്ച സംഭവം യിസ്രായേല്‍ ജനത്തിന്റെ ഈജിപ്തില്‍ നിന്നുള്ള സ്വാതത്ര്യവും പുറപ്പാടും തന്നെ ആയിരുന്നു.

യിസ്ഹാക്കിന്റെ യാഗം

യിസ്ഹാക്കിന്റെ യാഗം സമ്പൂര്‍ണ അനുസരണത്തിന്റെ കഥയാണ്.
ദൈവത്തോടുള്ള തന്റെ അനുസരണവും വിശ്വാസവും തെളിയിക്കുന്ന, അബ്രഹാം തന്റെ ഏക മകനായ യിസ്ഹാക്കിനെ, ദൈവീക കല്‍പ്പനപ്രകാരം യാഗം കഴിക്കുന്നതിന്റെ വിവരണം ആണിത്.
ദൈവത്തോടുള്ള അനുസരണത്തില്‍, യേശു ക്രിസ്തു കഴിഞ്ഞാല്‍, മറ്റേതു വേദപുസ്തക വ്യക്തികളെക്കാളും മുന്നില്‍ നില്‍ക്കുന്നത് അബ്രഹാം ആയിരിക്കും.

ഏറ്റവും ശരിയായ സമയം – യേശു വീണ്ടും വരുന്നു.

ഈ പ്രപഞ്ചത്തിന്റെ ചരിത്രം മുഴുവന്‍ ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണ്.
ദൈവം സംഭവങ്ങളെ സംഭാവിക്കുമാറാക്കുകയും നിയന്ത്രിക്കുകയും, തടയുകയും ചെയ്യുന്നു.
ഈ പ്രപഞ്ചത്തെകുറിച്ചുള്ള ദൈവീക പദ്ധതി നിവൃത്തിയാകുവാന്‍ തക്കവണ്ണം ദൈവം തക്ക സമയത്ത് ഇടപെടുകയും ചെയ്യും.

വീണ്ടെടുപ്പ് – 1 പത്രോസ് 1: 18 & 19

പതോസ് എഴുതിയ ഒന്നാമത്തെ ലേഖനം ഒന്നാം അദ്ധ്യായം 18, 19 എന്നീ വാക്യങ്ങള്‍ വിശദമായി പഠിക്കുവാനാണ്‌ നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.

നമുക്ക് ആ വേദഭാഗം വായിച്ചുകൊണ്ട് നമ്മളുടെ പഠനം ആരംഭിക്കാം

1 പത്രോസ് 1:18,19
18    വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
19    ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

മോശെയുടെ ഉടമ്പടി

മോശെയുടെ ഉടമ്പടിയുടെ എല്ലാ അംശങ്ങളും ഈ സന്ദേശത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ കഴിയുകയില്ല.
ഈ ഉടമ്പടി എന്താണ് എന്ന് അല്പമായി മാത്രം മനസ്സിലാക്കുവാന്‍ നമുക്ക് ശ്രമിക്കാം.
അതായതു ഈ സന്ദേശം മോശയുടെ ഉടമ്പടിക്ക് ഒരു ആമുഖം മാത്രമേ ആകുന്നുള്ളൂ.
ഉടമ്പടിയുടെ കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ഭാവിയില്‍ ചര്‍ച്ചചെയ്യാം.

എന്താണ് മോശയുടെ ഉടമ്പടി - What is Mosaic Covenant?

കൃപയാല്‍, ദൈവവും മനുഷ്യരുമായി ഒരു ബന്ധത്തില്‍ ആയിരിക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത മാര്‍ഗം ആണ് ഉടമ്പടികള്‍.

യേശുവിന്റെ കർത്തൃത്വം

വേദപണ്ഡിതന്മാരുടെ ഇടയില്‍ രക്ഷയില്‍ യേശുവിന്റെ കര്‍ത്തൃത്വത്തെ കുറിച്ചും (Lordship Salvation) സൗജന്യ രക്ഷ (Free Grace) അഥവാ വിമര്‍ശകര്‍ വിളിക്കുന്ന ലഘുവിശ്വാസം (easy believism) എന്നിവയെക്കുറിച്ചും ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരുക്കുന്ന സമയമാണിത്.

ഇവിടെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന ഉദ്യേശ്യം എനിക്കില്ല.
ഈ തര്‍ക്കത്തിന് നമ്മളുടെ കര്‍ത്താവിന്റെ വരവുവരേയും അവസാനമുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.

വിതയുടെയും കൊയ്ത്തിന്റെയും നിയമങ്ങള്‍

ഈ പ്രപഞ്ചത്തെ ഭരിക്കുന്ന ചില സാര്‍വ്വലൗകികമായ നിയമങ്ങള്‍ ഉണ്ട്
അവ സാര്‍വ്വലൌകീകം ആയതുകൊണ്ട് സ്ഥല കാല വ്യത്യാസങ്ങള്‍ അവയെ ബാധിക്കുന്നില്ല.
അവയെല്ലാം ലോകാരംഭം മുതല്‍ നിലനിന്നിരുന്നു; അവ ലോകാവസാനം വരെ അങ്ങനെ തന്നെ നിലനില്‍ക്കും.
സത്യത്തില്‍, ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് അവയുടെ അടിസ്ഥാനത്തില്‍ ആണ്, അവയെ കൂടാതെ ഈ ലോകത്തില്‍ യാതൊന്നും നിലനില്‍ക്കുക ഇല്ല.
ആ നിയമങ്ങളിലെ ഒരു വള്ളിയോ പുള്ളിയോ മാറിയാല്‍ അത് ഈ പ്രപഞ്ചത്തെ മുഴുവന്‍ ബാധിക്കും, ചിലപ്പോള്‍ സര്‍വ്വ നാശവും സംഭവിക്കും.
യാതൊരു ബുദ്ധിമാനോ വിഡ്ഢിക്കോ അവയുടെ അസ്തിത്വത്തെയോ സ്വാധീനത്തെയോ നിരസിക്കുവാന്‍ കഴിയുക ഇല്ല.
മനുഷ്യന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പ്രപഞ്ച നിയമങ്ങളും അവയുടെ സ്വാധീനവും ഇവിടെ ഉണ്ടാകും.

അതാണ്‌ ഈ സാര്‍വ്വലൌകീക നിയമങ്ങളുടെ പ്രാധാന്യം.

സ്വതന്ത്ര ഇച്ഛാശക്തി

എന്താണ് സ്വതന്ത്ര ഇച്ഛാശക്തി - What is Free Will

 

ദൈവീകമായ ഇടപെടലുകളോ മുന്‍ നിദാനങ്ങളോ കൂടാതെ മനുഷ്യന് തിരഞ്ഞെക്കുവാനും തീരുമാനിക്കുവാനും ഉള്ള സ്വാതന്ത്ര്യത്തെ ആണ് സ്വതന്ത്ര ഇച്ഛാശക്തി എന്ന് പറയുന്നത്.
സ്വതന്ത്രമായി തിഞ്ഞെടുപ്പ് നടത്തുവാനുള്ള അവസരം ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട് എന്നും ഇത്തരം തിരഞ്ഞെടുപ്പുകള്‍ ഭാവിയെ നിര്‍ണ്ണയിക്കുന്നത് ആയിരിക്കും എന്നും വേദപുസ്തകം പഠിപ്പിക്കുന്നു.

ഒന്നാമത്തെ കല്‍പ്പന

ആശയ വിനിമയം - Communication

എന്താണ് ലാംഗ്വേജ് അഥവാ ഭാഷ?
അമേരിക്കയിലെ Princeton University യ്ക്ക് പകര്‍പ്പവകാശം ഉള്ള WordWeb എന്ന online  നിഘണ്ടുവില്‍ ഭാഷയെ കുറിച്ചു നല്‍കിയിട്ടുള്ള നിര്‍വചനം ഇതാണ്: ശബ്ദമോ മറ്റ് സാമ്പ്രദായികമായ രീതികളോ ഉപയോഗിച്ച് ആശയവിനിമയം നടത്തുവാന്‍ ഉപയോഗിക്കുന്ന ഒരു വ്യവസ്ഥാപിതമായ മാര്‍ഗ്ഗം ആണ് ഭാഷ.

ഈ നിര്‍വചനത്തില്‍ ഭാഷയുടെ രണ്ടു ഘടകങ്ങള്‍ ഉണ്ട്:

1.   ശബ്ദമോ മറ്റ് സാമ്പ്രദായികമായ രീതികളോ ആശയവിനിമയത്തിന്റെ മാര്‍ഗ്ഗം.
2.   ആശയവിനിമയംഭാഷയുടെ ഉദ്യേശ്യം

ഭാഷയെ ഇപ്പോഴും ആശയവിനിമയത്തിനുള്ള ഉപാധി ആയി ആണ് കണക്കാക്കുന്നത്.
അക്ഷരങ്ങളും, ശബ്ദവും, ആന്ഗ്യവും പലപ്പോഴും ചില വസ്തുക്കളും ആശയവിനിമയത്തിനായി ഉപയോഗിക്കാറുണ്ട്.
ഇതെല്ലാം ആശയവിനിമയത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ്.

എങ്ങനെ ഒരു അസാധാരണ വ്യക്തിയാകാം?

ഈ കാലഘട്ടത്തില്‍ എല്ലാവരും അസാധാരണ വ്യക്തികള്‍ ആകുവാന്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടമാണിത്.
അസാധാരണ ശക്തി, അസാധാരണ സ്വന്ദര്യം, അസാധാരണമായ സമ്പത്ത്, അസാധാരണമായ വിജയം എന്നിങ്ങനെ നമ്മളുടെ ആഗ്രഹങ്ങള്‍ പോകുന്നു.
അസാധാരണമായതെല്ലാം ആഘോഷിക്കപ്പെടുന്ന ഒരു കാലമാണിത്.
അസാധാരണമാതെന്തെങ്കിലും പ്രപിക്കുവനായി എന്തും ചെയ്യുവാന്‍ തയ്യാറായ ഒരു തലമുറയാണ് നമുക്ക് ചുറ്റും ഉള്ളത്.

ഉടമ്പടിയുടെ അത്താഴം

വേദപുസ്തകത്തില്‍ ഉടമ്പടി എന്ന പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് മനസിലാക്കാം.

രണ്ടോ അതിലധികം വ്യക്തികളോ സമൂഹകങ്ങളോ തമ്മില്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമായി ഏര്‍പ്പെടുന്ന ഒരു കരാര്‍ ആണ് ഉടമ്പടി.

ഉടമ്പടി വെറും കരാര്‍ അല്ല; പരസ്പര വിശ്വാസം ഉടമ്പടിയുടെ പ്രധാന ഘടകം ആണ്.
ഇരുവര്‍ക്കും നിയപ്രകാരം ബാധകമായ വിശ്വാസത്തില്‍ അധിഷിടിതമായ കരാര്‍ ആണ് ഉടമ്പടി.

വിശ്വാസത്തിന്റെ ചേരുവകള്‍

Introduction 

ഈ സന്ദേശം ആരംഭിക്കുന്നതിനു മുമ്പേതന്നെ ഇതു എന്തിനെക്കുറിച്ചാണ് എന്ന് മനസിലാക്കാം.
പരിമിതമായ ഒരു വിഷയം ആണ് ഈ സന്ദേശം ചര്‍ച്ചചെയ്യുന്നത്


നമ്മള്‍ സാധാരണ കേള്‍ക്കുന്നതുപോലെ നീട്ടി പരത്തിയുള്ള ഒരു സന്ദേശം അല്ല ഇതു
ഒരു പക്ഷെ നിങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നതെല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടു എന്ന് വരുകയുമില്ല.
ഈ മുഖവുര മനസ്സില്‍ വെച്ചുകൊണ്ട് വേണം ഈ സന്ദേശം ശ്രവിക്കുവാന്‍ എന്ന് അപേക്ഷിക്കുന്നു.

അനുഗ്രഹങ്ങളെ കൈവശമാക്കുക

യാക്കോബ് 1:17  എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

ദൈവത്തിന്റെ വിലയേറിയ ഒരു സൃഷ്ടിയാണ് മനുഷ്യന്‍.
ദൈവം സൃഷ്ടിച്ച മറ്റ് എല്ലാറ്റിനെക്കളും അധികം കരുതല്‍ ദൈവത്തിന് മനുഷ്യനോടുണ്ട്
അതുകൊണ്ട് സ്വര്‍ഗത്തിലെ എല്ലാ അനുഗ്രഹങ്ങളെകൊണ്ടും മനുഷ്യനെ അനുഗ്രഹിക്കുവാന്‍ ദൈവത്തിന് ആഗ്രഹം ഉണ്ട്
അനുഗ്രഹിക്കപ്പെട്ട മനുഷനെ ഓര്‍ത്തു ദൈവം സന്തോഷിക്കുന്നു.

താങ്കള്‍ യഥാര്‍ത്ഥമായും സമ്പന്നന്‍ ആണോ? (മൂഢനായ ധനികന്റെ ഉപമ)

ഇന്നത്തെ സന്ദേശം നമുക്ക് ഒരു ചോദ്യത്തോടെ ആരംഭിക്കാം:
നിങ്ങള്‍ യഥാര്‍ത്ഥമായും സമ്പന്നന്‍ ആണോ?

ഈ ചോദ്യത്തിനു ഉത്തരം പറയുന്നതിനുമുമ്പേ യഥാര്‍ത്ഥ സമ്പത്ത് എന്താണ് എന്ന് നമ്മള്‍ അറിയേണം.

wealth എന്ന ഇംഗ്ലിഷ് വാക്ക് കൊണ്ട് ഉദ്യേശിക്കുന്ന സമ്പത്തും rich എന്ന ഇംഗ്ലിഷ് വാക്ക് കൊണ്ട് ഉദ്യേശിക്കുന്ന ധനവും തമ്മില്‍ വ്യത്യാസം ഉണ്ട്.

അബ്രഹാമിന്റെ ഉടമ്പടി

അബ്രഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടിയെകുറിച്ചുള്ള വ്യക്തമായ അറിവ് ദൈവരാജ്യം എന്ന മര്‍മ്മം ശരിയായി മനസ്സിലാക്കുവാന്‍ ആവശ്യമാണ്‌.

ഈ ഉടമ്പടി പഴയനിയമ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം ആണ്.

മനുഷ്യരുടെ വീണ്ടെടുപ്പിന്റെ പദ്ധതിയിലെ നിര്‍ണ്ണായകമായ സംഭവം ആണിത്.

അബ്രഹാമിന്റെ ഉടമ്പടി യിസ്രായേല്‍ ജനത്തോടുള്ള ദൈവത്തിന്റെ ബന്ധം മാത്രമല്ല കാണിക്കുന്നത്; അത് ദൈവവും സകല മനുഷ്യരും തമ്മിലുള്ള ബന്ധത്തെയും നിര്‍വചിക്കുകയാണ്.

യിസ്രായേല്‍ ജനത്തെകുറിച്ചും മറ്റ് എല്ലാ ജനവിഭാവങ്ങളെ കുറിച്ചുമുള്ള ദൈവത്തിന്റെ പദ്ധതി ശരിയായി മനസ്സിലാക്കുവാന്‍ അബ്രഹമുമായുള്ള ദൈവത്തിന്റെ ഉടമ്പടി ശരിയായി മനസ്സിലാക്കേണം.

കാരണം സകല മനുഷ്യരേയുംക്കുറിച്ചുള്ള ദൈവീക പദ്ധതി ഈ ഉടമ്പടിയില്‍ ഉണ്ട്.