യിസ്രായേല്‍ ജനത്തിന്‍റെ
മരുഭൂമിയിലെ ദൈവരാജ്യത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കാം എന്നാണു ഞാന്‍ എന്ന്
ചിന്തിക്കുന്നത്.
അതായത് ഈ സന്ദേശം
യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയിലൂടെയുള്ള യാത്രയുടെ ഒരു പഠനം ആണ്.
എന്നാല്‍, ഈ
സംഭവത്തിനെക്കുറിച്ച് പുതിയതായി വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുക അല്ല നമ്മളുടെ
ഉദ്ദേശ്യം.
ചില ആത്മീയ പാഠങ്ങള്‍
മനസ്സിലാക്കുവാന്‍ വേണ്ടി, മരുഭൂയാത്രയെ പുനര്‍ വായിക്കുന്നു എന്നേ ഉള്ളൂ.
പുതിയ നിയമ കാലത്ത്
നമ്മള്‍ ആയിരിക്കുന്ന ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിലെ ജീവിതത്തിനു ഗുണകരമായ
പാഠങ്ങള്‍ നമുക്ക് മരുഭൂപ്രയാണത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ ഉണ്ട്.
ദൈവരാജ്യം
ദൈവരാജ്യം പുതിയ ഭൂമിയില്‍
സ്ഥാപിക്കപ്പെടുന്ന ഒരു യഥാര്‍ത്ഥ രാജ്യം തന്നെ ആണ്.
ഭൂമില്‍ ഒരിക്കല്‍, ആദമിനെയും
ഹവ്വയെയും സൂക്ഷിപ്പുകാരായി നിയമിച്ചുകൊണ്ട്, ദൈവരാജ്യം സ്ഥാപിച്ചിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍
പാപത്താല്‍ മനുഷ്യര്‍ ദൈവകൃപയില്‍ നിന്നും വീണ്‌പോകുകയും ദൈവരാജ്യം നഷ്ടപ്പെടുകയും
ചെയ്തു.
നഷ്ടപ്പെട്ട ദൈവരാജ്യത്തിന്‍റെ
പുനസ്ഥാപനം ആണ് വേദപുസ്തകത്തിലെ വിഷയം.