ആരാണ് എതിർ ക്രിസ്തു?

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഈ ഭൂമിയിൽ പ്രത്യക്ഷനാകുന്ന ഒരു വ്യക്തിയെയാണ് എതിർക്രിസ്തു എന്നു വേദപുസ്തകം വിളിക്കുന്നത്. ഈ വ്യക്തി സാത്താൻ അല്ല, അവൻ സാത്താന്റെ ശക്തിയോടെയും അധികാര്യത്തോടെയും പ്രവർത്തിക്കുന്നവൻ ആണ്.

 

യോഹന്നാൻ ഈ വ്യക്തിയെ “എതിർക്രിസ്തു” എന്നും അപ്പൊസ്തലനായ പൌലൊസ് ഈ വ്യക്തിയെ “നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ” എന്നും വിളിക്കുന്നു (1 യോഹന്നാൻ 2:18, 2 തെസ്സലൊനീക്യർ 2:3). “ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ” എഴുന്നേറ്റിരിക്കുന്നു എന്നും യോഹന്നാൻ പറയുന്നുണ്ട് (1 യോഹന്നാൻ 2:18). അതിനാൽ എതിർ ക്രിസ്തു എന്ന വാക്ക്, പൊതുവേ അവന്റെ ആത്മാവ് ഉള്ള ഒരു വ്യക്തിയെയും, അന്ത്യ നാളുകളിൽ വരുവാനിരിക്കുന്ന ഒരു വ്യക്തിയെയും സൂചിപ്പിക്കുന്നു എന്നു അനുമാനിക്കാം.

 

അന്ത്യ കാലത്ത് യേശുക്രിസ്തു എന്ന ഏക രാജാവിനാൽ ഈ ലോകം ഭരിക്കപ്പെടുന്നതിന് മുമ്പ്, എതിർ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന, സാത്താന്റെ ആത്മാവു ഉള്ള ഒരുവൻ അൽപ്പകാലത്തേക്ക് ലോകത്തെ ഭരിക്കും എന്നാണ് വേദപുസ്തകം പ്രവചിക്കുന്നത്.

കാണാതെപോയ ആട്

മത്തായി 18:12-14 വരെയുള്ള വാക്യങ്ങളിലും, ലൂക്കോസ് 15:4-32 വരെയുള്ള വാക്യങ്ങളിലും ആയി യേശുക്രിസ്തു പറഞ്ഞ മൂന്ന് ഉപമകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ മൂന്നും കാണാതെപോയവ പിന്നീട് കണ്ടുകിട്ടുന്നതിനെ കുറിച്ചുള്ളതാണ്.

ഇതിൽ മത്തായി നഷ്ടപ്പെട്ടുപോകുന്ന, എന്നാൽ പിന്നീട് കണ്ടു കിട്ടുന്ന ആടിന്റെ ഉപമയാണ് പറയുന്നത്. ഇത് ഹൃസ്വമായ ഒരു വിവരണം ആണ്.

 

മത്തായി 18:12-14

12   നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?

13   അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

14   അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.   

 

ഇവിടെ കാണാതെ പോയ ആട് “ഈ ചെറിയവരിൽ ഒരുത്തൻ” ആണ്. ആരാണ് “ഈ ചെറിയവരിൽ ഒരുത്തൻ”?