നമ്മള്‍
ഇന്ന് അതിരുകള്‍ എന്ന വിഷയമാണ് ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നത്.
അതിരുകള്‍
പൊതുവേ മനുഷ്യര്‍ക്ക് ഇഷ്ടമല്ല, എന്നാല്‍ എല്ലായിടത്തും ഏതിലും അതിരുകള്‍
സൂക്ഷിക്കുകയും ചെയ്യും.
എന്നാല്‍
അതിരുകള്‍ ഒരു യാഥാര്‍ത്ഥ്യം ആണ്.
ഒരേസമയം
അതിരുകളെ തകര്‍ക്കുവാനും, നിര്‍മ്മിക്കുവാനും പരിപാലിക്കുവാനും നമ്മള്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിരുകള്‍ ഇല്ലാതെ ജീവിക്കുവാന്‍ നമ്മള്‍
ഭയപ്പെടുന്നു.
അതിരുകള്‍
നമ്മളുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നു, അതിരുകള്‍ ഇല്ലാതെ നമ്മളുടെ
സ്വാതന്ത്ര്യത്തിന് അര്‍ത്ഥവും മൂല്യവും ഇല്ല.