മനുഷ്യ നിര്‍മ്മിതമായ
യാതൊന്നിനും നമ്മളുടെ പാപങ്ങളെ ദൈവത്തില്‍ നിന്നും മറച്ചുവെക്കുവാന്‍ കഴിയില്ല
എന്നതിനാല്‍, നഗ്നരും പാപത്താല്‍ ലജ്ജിതരും ആയി ദൈവസന്നിധിയില്‍ നില്‍ക്കുന്നതാണ്
സത്യസന്ധത.
നമ്മളുടെ പാപങ്ങളെയും
അതിന്റെ ലജ്ജയേയും ദൈവം പാപപരിഹാര രക്തത്താല്‍ മൂടിമറയ്ക്കട്ടെ.
ഇതാണ് ഈ സന്ദേശത്തിന്റെ മുഖ്യ
വിഷയം.
നഗ്നരും ലജ്ജിതരുമായി
ഉല്പ്പത്തി പുസ്തകം 3-)0 അദ്ധ്യായം 9 മുതല് 11 വരെയുള്ള വാക്യങ്ങളില് നമ്മള് ഇപ്രകാരം വായിക്കുന്നു.
9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.
11 നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.