ജേഷ്ഠാവകാശം

ആദ്യജാതന്റെ ജേഷ്ഠാവകാശം എന്നത്, മദ്ധ്യ പൂർവ്വ ദേശങ്ങളിൽ, പുരാതന കാലത്ത് നിലവിൽ ഇരുന്ന, ഒരു സാമൂഹിക പ്രമാണം ആണ്. ജേഷ്ഠാവകാശം ഒരു കുടുംബത്തിലെ ആദ്യജാതനായ ആൺ സന്തതിയ്ക്ക് ഉള്ള പ്രത്യേക അവകാശമാണ്. ഇതിലൂടെ, പിതാവിന്റെ മരണത്തിന് ശേഷമോ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലോ, ആദ്യജാതനായ പുത്രന് പിതാവിന്റെ അവകാശങ്ങളും, ഉത്തരവാദിത്തങ്ങളും ലഭിക്കുന്നു. പിതാവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ സ്വത്തിന്റെ ഇരട്ടി പങ്കും ലഭിക്കും.

 

“ഇരട്ടി പങ്ക്” എന്നതിലെ “ഇരട്ടി” എന്ന വാക്കിന്റെ എബ്രായ ഭാഷയിലുള്ള പദം, “ഷെനായീം” (sh@nayim,  shen-ah'-yim) എന്നതാണ്. ഈ വാക്കിന്റെ അര്‍ത്ഥം “രണ്ടു പങ്ക്” അല്ലെങ്കില്‍ “രണ്ടു ഭാഗം” എന്നാണ്.

 

ആദ്യജാതന്റെ ജേഷ്ഠാവകാശം മോശെയുടെ ന്യായപ്രമാണം നിലവിൽ വരുന്നതിനു മുമ്പേ മനുഷ്യരുടെ ഇടയിൽ ഉണ്ടായിരുന്നു. ന്യായപ്രമാണത്തിൽ, ഈ സാമൂഹിക രീതിയെ, നീതിപൂർവ്വം നടപ്പിലാക്കേണം എന്നു നിഷ്കർഷിച്ചിരുന്നു. അതിലൂടെ ഇത് ന്യായപ്രമാണത്തിൽ ഒരു സാമൂഹിക പ്രമാണമായി ക്രമീകരിക്കപ്പെട്ടു.

പെസഹ അത്താഴത്തിന്റെ ആചാരങ്ങൾ

പെസഹ (പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ), കൂടാരപ്പെരുനാൾ, വാരോത്സവം, എന്നിവ യിസ്രായേല്യരുടെ പ്രധാനപ്പെട്ട മൂന്ന് ഉൽസവങ്ങൾ ആണ്. ഈ മൂന്ന് ഉൽസവ കാലത്ത്, എല്ലാ യിസ്രായേല്യ പുരുഷന്മാരും യെരൂശലേമിൽ ദൈവത്തിന്റെ ആലയത്തിൽ എത്തേണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. മിക്കവാറും പുരുഷന്മാർ മാത്രമല്ല, കുടുംബം മുഴുവൻ ഈ സമയത്ത് യെരൂശലേമിലേക്ക് പോകുക പതിവ് ഉണ്ടായിരുന്നു.  

 

ആവർത്തനം 16:16 നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.

 

പുറപ്പാട് 23:14-17

സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; .... വയലിൽ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയിൽ വയലിൽ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.