ഉല്‍പ്പത്തി 6 ലെ ദൈവത്തിന്റെ പുത്രന്മാരും മനുഷ്യരുടെ പുത്രിമാരും

ഒരു വേദഭാഗത്തിന്‍റെ വിശദീകരണം ആണ് ഈ ഹൃസ്വ വീഡിയോയിലെ വിഷയം. ചിലര്‍ എന്നോടു ഈ വാക്യങ്ങള്‍ക്ക് ഒരു വിശദീകരണം നാല്‍കാമോ എന്നു ചോദിച്ചിരുന്നു. അതിനാലാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. നമുക്ക് വാക്യം വായിയ്ക്കാം: 

 

ഉല്‍പ്പത്തി 6: 1-4

    മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ

   ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.

   അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.

   അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.

പൌലൊസിന്‍റെ സുവിശേഷ യാത്രകള്‍

യേശുക്രിസ്തു കഴിഞ്ഞാല്‍, ക്രിസ്തീയ വിശ്വാസത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആണ്, അപ്പൊസ്തലനായ പൌലൊസ്. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിത ചരിത്രമാണ്, വേദപുസ്തകത്തിലെ  അപ്പോസ്തല പ്രവൃത്തികള്‍ എന്ന പുസ്തകത്തില്‍ പകുതിയും. എന്നാല്‍ അദ്ദേഹം യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരുവന്‍ അല്ലായിരുന്നു എന്നതും ശ്രദ്ധേയം ആണ്. 

AD 30 മുതല്‍ 50 വരെയുള്ള കാലയളവില്‍, ഏഷ്യ മൈനര്‍ അല്ലെങ്കില്‍ ആസ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ആയി അന്‍പത് പട്ടണങ്ങളെ എങ്കിലും അദ്ദേഹം സന്ദര്‍ശിക്കുകയും അവിടെ സഭകളെ സ്ഥാപിക്കുകയും ചെയ്തു.

യേശുക്രിസ്തു ജീവിച്ചിരുന്നുവോ? ചരിത്ര തെളിവുകള്‍

 വിശ്വാസവും ചരിത്രവും

ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്നു എന്ന് ലോകത്തിലെ ജനങ്ങളില്‍ മൂന്നിലൊന്ന്പേര്‍ വിശ്വസിക്കുന്നു. അവന്റെ എബ്രായ പേര് “യേഷുഅ” എന്നായിരുന്നു. അവന്റെ ശിഷ്യന്മാര്‍ അവന്‍ യഹൂദന്മാരുടെ മശിഹ ആണ് എന്ന് വിശ്വസിച്ചിരുന്നു. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നത് അവരുടെ വിശ്വാസം ആണ്. അതിന് കൂടുതല്‍ തെളിവുകള്‍ അവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ വിശ്വസം എന്നതിന് ഉപരിയായി, യേശു ജീവിച്ചിരുന്നു എന്നതിന് എന്തെല്ലാം തെളിവുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ് എന്നതാണ് ഈ ലഘു ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം.