വേദപുസ്തകത്തില്‍ ഒരു ആത്മീയ മര്‍മ്മമായി എക്കാലവും നില്‍ക്കുന്ന ഒരു വ്യക്തി ആണ് മൽക്കീസേദെക്ക്. അദ്ദേഹത്തെക്കുറിച്ച് വേദപുസ്തകത്തിലെ മൂന്നു പുസ്തകങ്ങളില്‍ മാത്രമേ പറയുന്നുള്ളൂ. എന്നാല്‍, ആദ്യകാലം മുതല്‍ ഇന്നേവരെ, അനേകം വേദപണ്ഡിതന്മാരും ചിന്തകരും വളരെയധികം അദ്ദേഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ചിലര്‍ മൽക്കീസേദെക്ക് ക്രിസ്തു തന്നെ ആയിരുന്നു എന്നും ചിലര്‍, അദ്ദേഹം ഒരു കനാന്യ രാജാവു ആയിരുന്നു എന്നും, യഹോവയായ ദൈവത്തെ ആരാധിച്ചിരുന്ന യെരൂശലേമിന്റെ രാജാവായിരുന്നു എന്നും, അദ്ദേഹം ക്രിസ്തുവിന്റെ നിഴല്‍ ആയ ഒരു വ്യക്തി മാത്രമാണ് എന്നും അഭിപ്രായപ്പെടുന്നു. മൽക്കീസേദെക്ക് രാജാവും യഹോവയായ ഏക ദൈവത്തിന്റെ പുരോഹിതനും ആയിരുന്നു എന്നതില്‍ എല്ലാവര്‍ക്കും യോജിപ്പാണ്.
പൂര്‍വ്വന്‍മാരുടെ വിശ്വസം
എബ്രായര്‍ക്ക് എഴുതിയ ലേഖനം, 11 ആം അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്ന വിശ്വാസത്തെക്കുറിച്ചുള്ള ആത്മീയ മര്‍മ്മം മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ സന്ദേശം. ഈ അദ്ധ്യായത്തില്‍, നമ്മള്‍ സാധാരണയായി പറയാറില്ലാത്ത ചില മര്‍മ്മങ്ങള്‍ അടങ്ങിയിരിപ്പുണ്ട്. ഈ മര്‍മ്മങ്ങള്‍ മനസ്സിലാക്കുമ്പോള്‍, പഴയ നിയമ വിശ്വാസവീരന്‍മാരുടെ ആത്മീയ കാഴപ്പാടുകള്‍, പുതിയ നിയമ വിശ്വാസികള്‍ക്കും ഉണ്ടായിരിക്കേണ്ടുന്നതാണ് എന്ന് നമുക്ക് മനസ്സിലാകും. മാത്രവുമല്ല, ഇന്നത്തെ പുതിയ നിയമ വിശ്വാസികള്‍, പഴയ നിയമ വിശ്വാസവീരന്‍മാരുടെ സ്വര്‍ഗ്ഗീയ കാഴ്ചപ്പാടില്‍ നിന്നും എത്രയോ അകലെ ആണ് എന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകും. പലപ്പോഴും, പഴനിയമ വിശ്വാസികള്‍, വിശ്വാസത്തിലും സ്വര്‍ഗീയ കാഴ്ചപ്പാടിലും, നമ്മളെക്കാള്‍ ശ്രേഷ്ഠര്‍ ആയിരുന്നു.
എബ്രായര്‍ക്ക് എഴുതിയ ലേഖനം AD 70 നു മുമ്പ്, AD 65 ലോ അതിനോടടുത്ത വര്‍ഷങ്ങളിലോ ആയിരിക്കേണം എഴുതപ്പെട്ടത്. ഈ ലേഖനം പൌലൊസ് എഴുതിയതാണ് എന്നു ഭൂരിപക്ഷം വേദപണ്ഡിതന്മാരും വിശ്വസിക്കുന്നു. എന്നാല്‍ അത് പൌലൊസ് എഴുതിയതല്ല എന്നു ചിന്തിക്കുന്നവരും ഉണ്ട്. പൌലൊസിന് മുന്തൂക്കം ഉണ്ടെങ്കിലും, ബര്‍ണബാസ്, ലൂക്കോസ്, അപ്പല്ലോസ്, റോമിലെ ക്ലെമെന്‍റ് എന്നിവരും എഴുത്തുകാരുടെ പട്ടികയില്‍ ഉണ്ട്.
ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ ഭാഗ്യവാന്മാര്‍
യേശുക്രിസ്തു, തന്റെ ഇഹലോക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ ദൈര്‍ഘ്യമേറിയ ഒരു ഭാഷണമാണ്, ഗിരി പ്രഭാഷണം എന്നു അറിയപ്പെടുന്നത്. ഇത് സുവിശേഷ ഗ്രന്ഥകര്‍ത്താവും യേശുവിന്റെ ശിഷ്യനും ആയിരുന്ന മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഗിരി പ്രഭാഷണം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ സത്ത ആണ്. മത്തായി രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണം, അതേ രീതിയില്‍, മറ്റ് സുവിശേഷങ്ങളില്‍ നമ്മള്‍ കാണുന്നില്ല. ലൂക്കോസ് 6:17-49 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ ഇതിനോട് സാദൃശ്യമുള്ള ഒരു വിവരണം വായിക്കുന്നുണ്ട്. ഇത് സമതലത്തിലെ പ്രഭാഷണം അഥവാ Sermon on the Plain എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ടു വിവരണവും ഒരേ സംഭവം തന്നെ എന്നും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ പറഞ്ഞതാണ് എന്നുമുള്ള രണ്ടു അഭിപ്രായങ്ങള്‍ ഉണ്ട്.
ക്രിസ്തീയ വിശ്വാസികള്‍ ഹലാല്‍ ഭക്ഷണം കഴിക്കാമോ?
ക്രിസ്തീയ വിശ്വാസികള്‍ ഹലാല്‍ ഭക്ഷണം കഴിക്കാമോ എന്ന ചോദ്യവും ചര്‍ച്ചയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വിശ്വാസികളുടെ ഇടയിലും സജീവമായി നടന്നുകൊണ്ടിരിക്കുക ആണല്ലോ. അതിനാല്‍ വേദശാസ്ത്രപരമായ ഒരു വിശകലനം ഈ വിഷയത്തില്‍ നല്ലതായിരിക്കും എന്നു കരുത്തുന്നു.
ഈ വീഡിയോ ആരംഭിക്കുന്നത് മുമ്പ് മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നു, ഇതൊരു രാക്ഷ്ട്രീയ ചര്‍ച്ച അല്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ സമാധാനത്തോടെ ജീവിക്കുന്ന ഭാരതത്തില്‍ മത സ്പര്‍ദ്ധ സൃഷ്ടിക്കുവാനും എനിക്കു ഉദ്ദേശ്യമില്ല. രണ്ട്, ഈ വീഡിയോയിലെ മുഴുവന്‍ വിവരങ്ങളും, തികച്ചും ക്രൈസ്തവ ദൈവശാത്രപരമായ ചിന്തകള്‍ ആണ്. ഇത് ക്രൈസ്തവ വിശ്വാസികളെ മാത്രം ബാധിക്കേണ്ടുന്ന കാഴ്ചപ്പാടുകള്‍ ആണ്. മൂന്നാമത്, ഭാരതം പോലെയുള്ള, വിവിധ മത വിശ്വാസികള്‍ ഇടകലര്‍ന്നു താമസിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള ചിന്തകള്‍ ആണിത്. പാശ്ചാത്യ രാജ്യങ്ങളിലും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം. അതിനെക്കുറിച്ച് യാതൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല.
ഇനി കാര്യത്തിലേക്ക് കടക്കാം. ഹലാല്‍ ഭക്ഷണം ക്രൈസ്തവ വിശ്വാസികള്‍ ഭക്ഷിക്കാമോ എന്നു ചോദിച്ചാല്‍, ഭക്ഷിക്കാം എന്നാണ് എന്റെ മറുപടി. അതിനുള്ള വിശദീകരണങ്ങള്‍ ആണ് ഇനി പറയുന്നത്. ഇതൊരു ഹൃസ്വമായ വീഡിയോ ആണ്. അതിനാല്‍ ഇവിടെ വിശദമായ ഒരു ചര്‍ച്ച നടക്കുന്നില്ല.
നയമാൻ എന്തിനാണ് യിസ്രായേലിലെ മണ്ണ് ചോദിച്ചത്?
നയമാന്‍റെ കഥ നമ്മള്‍ വായിക്കുന്നത് 2 രാജാക്കന്മാരുടെ പുസ്തകം 5 ആം അദ്ധ്യായം 1 മുതല്‍ ഉള്ള വാക്യങ്ങളില്‍ ആണ്. നയമാന്‍ അരാം രാജ്യത്തിലെ സേനാപതി ആയിരുന്നു. അവന്‍ യുദ്ധവീരന്‍ ആയിരുന്നു എങ്കിലും, കുഷ്ഠരോഗി ആയിരുന്നു.
അവന്റെ കുഷ്ഠരോഗത്തെ വളരെ ചികില്‍സിച്ചു കാണും എന്നാല്‍ അതിനു സൌഖ്യം വന്നില്ല. ഈ സാഹചര്യത്തില്‍, അവന്റെ ഭാര്യയുടെ ദാസി ആയി ഒരു യിസ്രയേല്യ പെണ്‍കുട്ടി ഉണ്ടായിരുന്നു. യിസ്രായേലിലെ പ്രവാചകന്‍റെ അടുക്കല്‍ ചെന്നാല്‍ അവന് സൌഖ്യം വരും എന്നു യിസ്രയേല്യ പെണ്‍കുട്ടി അവളുടെ യജമാനത്തിയെ അറിയിച്ചു. അങ്ങനെ നയമാന്‍ എലീശയെ കാണുവാന്‍ ചെന്നു. എലീശാ അവനോടു യോര്‍ദ്ദാന്‍ നദിയില്‍ ഏഴു പ്രാവശ്യം കുളിക്കുക, അപ്പോള്‍ അവന് സൌഖ്യം വരും എന്നു പറഞ്ഞു. ആദ്യം ഇത് അര്‍ത്ഥശൂന്യമായ ഒരു പ്രവര്‍ത്തിയാണ് എന്നു നയമാന് തോന്നി എങ്കിലും അവന്‍ എലീശയുടെ ഉപദേശം അംഗീകരിച്ചു. അങ്ങനെ അവന്‍ ഏഴു പ്രാവശ്യം യോര്‍ദ്ദാന്‍ നദിയില്‍ കുളിക്കുകയും അവന് സൌഖ്യം വരുകുകയും ചെയ്തു.