നീതീകരണം

നീതീകരണം എന്നത് ക്രിസ്തീയ ദൈവ ശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആണ്. ഈ വിഷയമാണ് മറ്റ് മതവിശ്വാസങ്ങളില്‍നിന്നും ക്രിസ്തീയ വിശ്വാസത്തെ വേര്‍തിരിച്ച് നിറുത്തുന്നത്. മറ്റ് പല മതങ്ങളും ചില ക്രിസ്തീയ സഭാവിഭാഗങ്ങളും നമ്മളുടെ പ്രവൃത്തികളാല്‍ ദൈവമുമ്പാകെ നീതീകരണം പ്രാപിക്കേണം എന്നു പഠിപ്പിക്കുന്നു. യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസവും തിരുവെഴുത്തും രക്ഷയും നീതീകരണവും ദൈവകൃപയാല്‍ ലഭിക്കുന്നു എന്ന് പഠിപ്പിക്കുന്നു. ഇതാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം.

നീതീകരണം, ഒരു ക്രിസ്തീയ വിശ്വാസിയെ, ദൈവ കൃപയാല്‍, യേശുക്രിസ്തുവിന്റെ പരമ യാഗത്തിലൂള്ള വിശ്വാസം മൂലം, പാപത്തിന്റെ കുറ്റത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും, മോചിപ്പിക്കുകയും ദൈവമുമ്പാകെ നീതിമാന്‍ എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ദൈവ പ്രവത്തി ആണ്.    

ആരാണ് യഹോവ?

ദൈവ ശാസ്ത്രപരവും തത്വശാസ്ത്രപരവുമായ ഒരു വിഷയമാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. ആരാണ് യഹോവ എന്ന ചോദ്യമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവം ആരാണ് എന്നു മനുഷ്യര്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കുവാനോ നിര്‍വചിക്കുവാനോ സാധ്യമല്ല. അതിനാല്‍ യഹോവ ആരാണ് എന്ന ചോദ്യത്തിന് അവസാന വാക്കായി ഒരു ഉത്തരം നല്കുവാന്‍ സാധ്യമല്ല. എങ്കിലും, നമ്മള്‍ക്ക്, നമ്മള്‍ മനസ്സിലാക്കിയിരിക്കേണ്ടുന്ന ചില ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുവാന്‍ കഴിയും. യഹൂദന്മാരും ക്രൈസ്തവരും ദൈവത്തിന്റെ ഒരു നാമമായി യഹോവ എന്ന പദത്തെ കരുതുന്നു. ഈ നാമം മനുഷ്യര്‍ ദൈവത്തിന്നു നല്കിയതല്ല, ദൈവം സ്വയം സ്വീകരിച്ചതാണ് എന്നാണ് വേദപുസ്തകം പറയുന്നത്. ദൈവം ഈ നാമം സ്വീകരിച്ചത്, അതിലൂടെ ദൈവത്തെക്കുറിച്ചുള്ള ചില ആത്മീയ കാഴ്ചപ്പാടുകള്‍ നമുക്ക് നല്കുവാന്‍ വേണ്ടി ആയിരുന്നിരിക്കേണം. ഈ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ ആണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.