ദൈവവുമായുള്ള ബന്ധം
രണ്ടുപേര്‍ തമ്മിലുള്ള സ്നേഹ
ബന്ധം അവര്‍ക്കിടയില്‍ പൊതുവായി കാണപ്പെടുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍
ആയിരിക്കും.
ഒരുവന്‍ മറ്റൊരുവന്റെ
ജീവിത കാഴ്ചപ്പാടുകളും ജീവിത മൂല്യങ്ങളും മനസിലാക്കിയെങ്കില്‍ മാത്രമേ, അവര്‍
തമ്മില്‍ എന്തെല്ലാം പൊതുവായിട്ടുണ്ട് എന്ന് അറിയുവാന്‍ കഴിയൂ.
ഒരു വ്യക്തി അദ്ദേഹം
കടന്നുപോയ ജീവിത അനുഭവങ്ങളുടെയും, അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങളുടെയും ആകെ തുക
ആണ്.
ജീവിതമൂല്യങ്ങളില്‍ പരസ്പരം
യോജിക്കാവുന്ന മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ ആഴമുള്ളതു ആയിത്തീരുന്നു.
അതിന്‍റെ അര്‍ത്ഥം, രണ്ടുപേര്‍
ജീവിതത്തില്‍ പാലിച്ച് അനുസരിച്ച് ജീവിക്കുന്ന മൂല്യങ്ങളില്‍ ഉള്ള യോജിപ്പിന്‍റെ പരപ്പ്
ആണ് അവരുടെ ബന്ധത്തിന്‍റെ ആഴം.