ഇന്ന് നമ്മള്‍ ഒരു
പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുക ആണ്: എന്തുകൊണ്ടാണ് ദൈവത്തിന്‍റെ അഭിഷിക്തര്‍
അകാലത്തില്‍ മരിക്കുന്നത്?
പത്തുവര്‍ഷങ്ങള്‍ക്ക്
മുമ്പ് അകാലത്തില്‍ മരിച്ച ദൈവദാസന്മാരുടെ എണ്ണത്തേക്കാള്‍ പത്ത് ഇരട്ടിയിലധികം
പേര്‍ ഇന്ന് പലവിധത്തില്‍ അകാലത്തില്‍ മരിക്കുന്നുണ്ട്.
അവരില്‍ ചിലര്‍
അപകടങ്ങളില്‍ കൊല്ലപ്പെടുന്നു; ചിലര്‍ ഗുരുതരമായ രോഗങ്ങളാല്‍ മരിക്കുന്നു. ചിലര്‍
ശത്രുക്കളുടെ കൈയാല്‍ കൊല്ലപ്പെടുന്നു.
ഇതിന് ശരിയായ വിശദീകരണം
നമ്മളുടെ പക്കല്‍ ഇല്ല എന്നതുകൊണ്ടാകാം നമ്മള്‍ പലപ്പോഴും തത്വഞാനത്തില്‍
അധിഷ്ടിതമായ വിശദീകരണങ്ങളില്‍ ആശ്രയിക്കുനത്.
ഇത്തരം വിശദീകരണങ്ങള്‍
മതങ്ങളുടെ വിശദീകരണം ആണ്, വേദപുസ്തകം നല്‍കുന്ന വിശദീകരണം അല്ല.
മതത്തിന്‍റെ ഭൂരിഭാഗവും
തത്വജ്ഞാനം ആണ്; അവയ്ക്ക് ദൈവവചനം പോലെ തോന്നിപ്പിക്കുന്ന വാദങ്ങള്‍
അവതരിപ്പിക്കുവാന്‍ കഴിയും.
മതങ്ങള്‍ മനുഷ്യന് നല്‍കുന്ന
ആശ്വസത്തെ പൊടുന്നനവെ തകര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
യഥാര്‍ത്തത്തില്‍,
ദൈവത്തിന്‍റെ അഭിഷിക്തന്മാര്‍ അകാലത്തില്‍ മരിക്കുന്നതിന് ശരിയായ വിശദീകരണം നല്‍കുവാന്‍
മനുഷ്യര്‍ക്ക് ആര്‍ക്കും കഴിയുക ഇല്ല.
നമ്മള്‍ പറയുന്നതെല്ലാം,
വേര്‍പെട്ടുപോയവരുടെ, ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെയും നമ്മളെ തന്നെയും
ആശ്വസിപ്പിക്കുവാനുള്ള തത്വജ്ഞാനം മാത്രം ആണ്.
നമ്മള്‍ മുകളില്‍ ചോദിച്ച
ചോദ്യത്തിന് നേരിട്ടുള്ള ഒരു ഉത്തരം വേദപുസ്തകം തരുന്നില്ല.