പഴയനിയമത്തിലെ യോസേഫ് ക്രിസ്തീയ വിശ്വാസികള്‍ക്ക് മുഖവുര ആവശ്യമുള്ള വ്യക്തിയല്ല. അദ്ദേഹം യിസ്രയേലിന്‍റെ പൂര്‍വ്വപിതാവായ യാക്കോബിന്റെ പ്രിയപ്പെട്ട മകന്‍ ആയിരുന്നു. വളരെ കഷ്ടങ്ങളിലൂടെ കടന്നുപോകുകയും, ദൈവം നല്കിയ ദര്‍ശനത്തില്‍ വിശ്വസിക്കുകയും, എക്കാലവും ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്ത്, ദൈവീക വാഗ്ദത്തം കൈവശമാക്കിയ ഒരു മനുഷ്യനാണ് അദ്ദേഹം.
യോസേഫിന്റെ ജീവിതം ഒന്നിലധികം ആത്മീയ മര്‍മ്മങ്ങള്‍ പകര്‍ന്നുതരുന്ന ഒരു ചരിത്ര പാഠപുസ്തകം ആണ്. അതിലൂടെ ദ്രുതഗതിയിലുള്ള ഒരു യാത്രയാണ് നമ്മള്‍ ഇവിടെ നടത്തുന്നത്. ആരംഭമായി നമുക്ക് ഒരു വാക്യം വായിയ്ക്കാം:
ഉല്‍പ്പത്തി 50:
19, 20
19 യോസേഫ് അവരോടു: നിങ്ങൾ
ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?
20 നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.
ഈ വാചകങ്ങളില്‍ യോസേഫ് തന്റെ ജീവിത കഥയും തന്നെക്കുറിച്ചുള്ള ദൈവീക പദ്ധതിയും, അവന്റെ സഹോദരന്മാര്‍ അവനോടു ചെയ്ത ദുഷ്ടതയും ചുരുക്കി പറയുകയാണ്.