പുതിയ നിയമത്തില്‍ പൌരോഹിത്യമുണ്ടോ?

പുതിയനിയമത്തില്‍ പൌരോഹിത്യം ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നും ഉണ്ട് എന്നുമായിരിക്കും ഉത്തരം. കാരണം പൌരോഹിത്യം എന്നതുകൊണ്ടു നമ്മള്‍ എന്ത് അര്‍ഥമാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഉത്തരം.

ഇപ്പോഴത്തെ ചില ക്രിസ്തീയ എപ്പീസ്കോപ്പല്‍ സഭാവിഭാഗങ്ങളില്‍ കാണുന്ന പൌരോഹിത്യം പുതിയനിയമത്തില്‍ ഉണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നതാണ് ഉത്തരം. വേദപുസ്തകത്തില്‍ നമ്മള്‍ ആദ്യം കാണുന്ന “അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന്‍” മൽക്കീസേദെക്ക് ആണ്. അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത് ഉല്‍പ്പത്തി പുസ്തകം 14 ആം അദ്ധ്യത്തില്‍ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ആണ്. അബ്രാഹാമിന്‍റെ സഹോദരപുത്രനായ ലോത്തിനെയും അവന്‍റെ സമ്പത്തും ശത്രുക്കളായ രാജാക്കന്മാര്‍ കൊള്ളയിട്ടു കൊണ്ടുപോയി. ഇത് അറിഞ്ഞ അബ്രഹാം ആ രാജാക്കന്മാരോടു യുദ്ധം ചെയ്ത്, അവരെ തോല്‍പ്പിച്ച്, ലോത്തിനെയും സമ്പത്തിനെയും തിരികെ കൊണ്ടുവന്നു. തിരികെ വരുന്ന വഴിക്ക്, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്ന ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുമായി എതിരേറ്റു വന്നു. അവന്‍ അബ്രാഹാമിനെ അനുഗ്രഹിച്ചു, അബ്രഹാം അവന് സകലത്തിലും ദശാംശം കൊടുത്തു. ഇതാണ് മൽക്കീസേദെക്കിനെ നമ്മള്‍ കാണുന്ന ആദ്യ അവസരം. ഇതിന് ശേഷം, മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൌരോഹിത്യം പഴയനിയമ കാലത്ത് തുടരുന്നതായി നമ്മള്‍ കാണുന്നില്ല.

പുതിയ നിയമ സന്ദേശം

വളരെ ലളിതമായ ഒരു ചിന്ത നിങ്ങളുമായി പങ്കിടാം എന്നാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത്, എന്താണ് പുതിയ നിയമ സന്ദേശം എന്നതാണ്. പുതിയ ഉടമ്പടി എന്താണന്ന് എന്നല്ല നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്, നമ്മളോടുള്ള ഈ ഉടമ്പടിയുടെ മുഖ്യ സന്ദേശം എന്താണ് എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്.

ഇത് യേശു ക്രിസ്തു തന്നെ മാനവരാശിയോട് പറഞ്ഞ സന്ദേശം ആണ്.

യേശുവിന്‍റെ സന്ദേശങ്ങള്‍ക്ക് ഒരു യഹൂദ പശ്ചാത്തലം ഉണ്ടാകുക സ്വാഭാവികം ആണ്. “വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.” (റോമര്‍ 1:16) എന്നതാണല്ലോ ദൈവീക പദ്ധതി.

നമുക്ക് യഹൂദന്മാര്‍ യിസ്രായേല്‍ എന്ന രാജ്യത്തു താസിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ മാത്രമല്ല, മനുഷ്യരെ പാപത്തില്‍ നിന്നും പിശാചിന്‍റെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാനായുള്ള ദൈവീക പദ്ധതിയുടെ നിവര്‍ത്തിക്കായി, ദൈവം തിരഞ്ഞെടുത്ത അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികള്‍ ആണ്. വിടുതലിന്റെ ദൈവീക പദ്ധതിയില്‍ അബ്രഹാം എന്ന ഒരു വ്യക്തി മാത്രം അല്ല ഉണ്ടായിരുന്നത്, അബ്രാഹാമിന്റെ എണ്ണികൂടാത്തവണ്ണം പെരുപ്പമുള്ള ഒരു ജനതയും ഉണ്ടായിരുന്നു എന്നും ഓര്‍ക്കുക. ഇതില്‍ യഹൂദനും പുതിയ നിയമ വിശ്വാസികളും ഉണ്ട്.

ക്രൂശു മരണത്തിന് ശേഷം മൂന്നു ദിവസം യേശു എവിടെ ആയിരുന്നു?

യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തിന് ശേഷം, അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് മുമ്പുള്ള മൂന്ന് ദിവസങ്ങള്‍ അവന്‍ എവിടെ ആയിരുന്നു എന്നതാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. വേദപുസ്തകത്തിലെ ചില വാക്യങ്ങള്‍ മനസ്സിലാക്കുവാന്‍ നമുക്ക് പ്രയാസമായി തോന്നുന്നതിനാല്‍ ആണ് ഇങ്ങനെ ഒരു ചോദ്യം ഉയരുന്നത്. ആ വാക്യങ്ങള്‍ ഓരോന്നായി എന്താണ് പറയുന്നതു എന്നു നമുക്ക് നോക്കാം.

 

1 പത്രൊസ് 3: 18, 19

18   ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

 19  ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.

ഇവിടെ 19 ആം വാക്യത്തില്‍, “ആത്മാവില്‍ അവന്‍ ചെന്നു” എന്നു പറയുന്ന ഇടത്തെ ആത്മാവ് ശരീരം വിട്ട് മരിച്ചുപോയ യേശുവിന്റെ ആത്മാവ് ആണ്. അത് പരിശുദ്ധാത്മാവിനെക്കുറിച്ച് അല്ല. അതായത് യേശു മരിച്ചു, അവന്റെ ശരീരം കല്ലറയില്‍ വച്ചു. മൂന്നാം നാള്‍ അവര്‍ ഉയിര്‍ത്തെഴുന്നേറ്റു. യേശുവിന്റെ മരണത്തിനും ഉയിര്‍പ്പിനും ഇടയിലുള്ള മൂന്ന് ദിവസങ്ങള്‍ അവന്റെ ആത്മാവ് എവിടെ ആയിരുന്നു? ഇതാണ് പത്രൊസ് പറയുന്നത്.

തിരഞ്ഞെടുപ്പിന്റെ മര്‍മ്മം

ഉല്‍പ്പത്തി പുസ്തകം 3 ആം അദ്ധ്യത്തില്‍ വിവരിക്കുന്ന, ഏദന്‍ തോട്ടത്തില്‍ നടന്ന സുപ്രധാനമായ സംഭവത്തെ, തിരഞ്ഞെടുപ്പ്, എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു മനസ്സിലാക്കുവാനാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.

ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യത്തെ 11 പുസ്തകങ്ങളെ, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള, ദൈവീക പദ്ധതിയുടെ ആമുഖമായി കണക്കാക്കാം. ദൈവം അബ്രാഹാമിനെ വിളിച്ച് പുറപ്പെടുവിക്കുന്നത് വരെയുള്ള മനുഷ്യ ചരിത്രം ഹൃസ്വമായി ഈ അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതുവരെയുള്ള മാനവ ചരിത്രത്തിലൂടെയുള്ള വളെരെ വേഗത്തിലുള്ള ഒരു യാത്ര ആണ് ഈ അദ്ധ്യായങ്ങളില്‍ നമ്മള്‍ കാണുന്നത്. അതിനാല്‍ തന്നെ അനേക വിഷങ്ങളുടെയും സംഭവങ്ങളുടെയും വിശദാംശങ്ങള്‍ നമുക്ക് ഇവിടെ കാണുവാന്‍ കഴിയുക ഇല്ല. ഈ അദ്ധ്യായങ്ങള്‍ പറയുന്നതു, എങ്ങനെ മനുഷ്യന്‍ പാപത്തില്‍ വീണു, ദൈവരാജ്യം എങ്ങനെ മനുഷ്യനു നഷ്ടമായി, പാപത്തിനുള്ള പരിഹാരം എന്താണ്, ദൈവരാജ്യം പുനസ്ഥാപിക്കുവാനുള്ള ദൈവീക പദ്ധതി എന്താണ്, എന്നിവ ആണ്. എന്നതാണു. എന്നാല്‍, അത് വളരെ ഹൃസ്വമായും സൂചനയായും മാത്രമേ ഇവിടെ പറയുന്നുള്ളൂ.