യേശുവിന്റെ ഉപമകള്‍ ഗൌരവമേറിയ ആത്മീയ
സത്യങ്ങള്‍ നിറഞ്ഞവ ആണ്. അതിനു ഒരു പ്രധാന കേന്ദ്ര സന്ദേശം ഉള്ളപ്പോള്‍ തന്നെ, അവയുടെ വിശദാംശങ്ങളും കേന്ദ്ര സന്ദേശത്തോട് ചേര്‍ന്ന്
പോകുന്നത് ആയിരുന്നു.
അന്ന് യഹൂദ സമൂഹത്തില്‍
അറിയപ്പെട്ടിരുന്ന കഥകള്‍ ആണ് യേശു ഉപമകള്‍ ആയി ഉപയോഗിച്ചത്. എന്നാല്‍ യേശുവിന്റെ
ഉപമകള്‍ വെറും സാങ്കല്‍പ്പിക കഥകള്‍ ആയിരുന്നില്ല. യേശു അവയ്ക്ക് തന്റെ മുഖ്യ സന്ദേശത്തിന്
അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി.
ഉപമകളുടെ ഒരു വിശദാംശം പോലും
വ്യാഖ്യാനിച്ചു യേശു ഉദ്ദേശിക്കാത്ത ഒരു അര്‍ത്ഥത്തിലേക്ക് പോകുക സാധ്യമല്ല.
അത്രമാത്രം സൂക്ഷ്മതയോടെ ആണ് അവ ഓരോന്നും യേശു പറഞ്ഞത്. അതിനാല്‍ ഒരു ഉപമയിലെ ചില
കാര്യങ്ങള്‍ ഗൌരവമുള്ളതാണ്, അതിലെ ചില
വിശദാംശങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണ് എന്ന് പറഞ്ഞു അവയെ വ്യാഖ്യാനിക്കുവാന്‍
സാധ്യമല്ല.
എല്ലാ ഉപമകളും ഒരു സമ്പൂര്‍ണ്ണ ചിത്രം
ആണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത സങ്കല്‍പ്പങ്ങള്‍ക്ക് യേശുവിന്റെ ഉപമകളില്‍
ഇടം ഇല്ല.
ലാസറിന്റെയും ധനവാന്റെയും ഉപമയും ഇതെ
ഗണത്തില്‍ തന്നെ ഉള്ളതാണ്.