എന്താണ് ശബ്ബത്ത്
“ഷിൻ-ബേത്ത്-താവ്” എന്ന മൂല പദത്തിൽ നിന്നും ഉളവായ ഒരു
എബ്രായ പദമാണ് “ഷബാത്ത്” (Shin-Beit-Tav). ഈ വാക്ക് ഇംഗ്ലീഷിൽ
“ശാബത്ത്” എന്നും മലയാളത്തില് “ശബ്ബത്ത്” എന്നും ആണ്. ഈ വാക്കിന്റെ അർത്ഥം,
അവസാനിപ്പിക്കുക, നിറുത്തുക, വിശ്രമിക്കുക എന്നിങ്ങനെയാണ്. യഹൂദന്മാർക്ക് ശബ്ബത്ത്,
ഓരോ ആഴ്ചയിലും ഏഴാമത്തെ ദിവസം ആണ്. അതായത് ഞായറാഴ്ച ആരംഭിക്കുന്ന ഒരു ആഴ്ചയിൽ ആറ്
ദിവസങ്ങൾ പ്രവർത്തി ദിവസങ്ങൾ ആയിരിക്കും. ഏഴാമത്തെ ദിവസമായ ശനിയാഴ്ച യാതൊരു വേലയും
ചെയ്യാത്ത വിശ്രമത്തിന്റെ ശബ്ബത്ത് ആയിരിക്കും. യഹൂദന്മാർ മാത്രമല്ല, ക്രൈസ്തവ
വിശ്വാസികളിലെ ചില വിഭാഗക്കാരും ശബ്ബത്ത് ദിവത്തെ വിശ്രമത്തിന്റെ ദിവസമായി കരുതി,
അന്നേ ദിവസം ദൈവത്തെ ആരാധിക്കുവാൻ മാത്രമായി മാറ്റിവയ്ക്കാറുണ്ട്. ചിലർ ഞായറാഴ്ച
ദിവസത്തെ യാതൊരു വേലയും ചെയ്യാതെ ദൈവത്തെ ആരാധിക്കുവാനായി മാത്രം
മാറ്റിവയ്ക്കുന്നു.
യഹൂദന്മാരുടെ ശബ്ബത്ത് ആചാരത്തിൽ പ്രധാനപ്പെട്ട രണ്ടു വിഷയങ്ങൾ ഉണ്ട്. ഒന്ന് “ഓർക്കുക” എന്നതും, രണ്ടാമത്തേത് “ആചരിക്കുക” എന്നതുമാണ്.