ഈ പ്രപഞ്ചത്തെ ഭരിക്കുന്ന ചില സാര്‍വ്വലൗകികമായ
നിയമങ്ങള്‍ ഉണ്ട്
അവ സാര്‍വ്വലൌകീകം
ആയതുകൊണ്ട് സ്ഥല കാല വ്യത്യാസങ്ങള്‍ അവയെ ബാധിക്കുന്നില്ല.
അവയെല്ലാം
ലോകാരംഭം മുതല്‍ നിലനിന്നിരുന്നു; അവ ലോകാവസാനം വരെ അങ്ങനെ തന്നെ നിലനില്‍ക്കും.
സത്യത്തില്‍, ഈ
പ്രപഞ്ചം നിലനില്‍ക്കുന്നത് അവയുടെ അടിസ്ഥാനത്തില്‍ ആണ്, അവയെ കൂടാതെ ഈ ലോകത്തില്‍
യാതൊന്നും നിലനില്‍ക്കുക ഇല്ല.
ആ നിയമങ്ങളിലെ
ഒരു വള്ളിയോ പുള്ളിയോ മാറിയാല്‍ അത് ഈ പ്രപഞ്ചത്തെ മുഴുവന്‍ ബാധിക്കും, ചിലപ്പോള്‍
സര്‍വ്വ നാശവും സംഭവിക്കും.
യാതൊരു
ബുദ്ധിമാനോ വിഡ്ഢിക്കോ അവയുടെ അസ്തിത്വത്തെയോ സ്വാധീനത്തെയോ
നിരസിക്കുവാന്‍ കഴിയുക ഇല്ല.
മനുഷ്യന്
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പ്രപഞ്ച നിയമങ്ങളും അവയുടെ സ്വാധീനവും ഇവിടെ
ഉണ്ടാകും.
അതാണ് ഈ സാര്‍വ്വലൌകീക
നിയമങ്ങളുടെ പ്രാധാന്യം.