“മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ച്
അല്പ്പമായി ചിന്തിക്കാം എന്നാണു ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.
നൂറ്റാണ്ടുകളായി അനേകം ദൈവ
ശാസ്ത്രഞ്ജന്മാര്‍ ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യുന്ന വിഷയം ആണിത്.
എന്നാല്‍ നമ്മള്‍ ഇന്ന് തര്‍ക്കിവാണോ,
എതിര്‍ക്കുവാനോ അല്ല ഈ വിഷയം ചിന്തിക്കുന്നത്.
ഒരു സാധാരണ വിശ്വാസി “മുന്‍ നിയമനം” എന്ന
വിഷയത്തെക്കുറിച്ച് അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ മാത്രം വിശദീകരിക്കുക
എന്നതാണ് എന്‍റെ ഉദ്ദേശ്യം.
അല്‍പ്പം പ്രയാസമുള്ള വിഷയം ആയതിനാല്‍ ഈ
സന്ദേശം ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും ചെയ്യേണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.
ദൈവ ശാസ്ത്രത്തില്‍ “മുന്‍ നിയമനം” എന്നതിന്‍റെ അര്‍ത്ഥം, ഒരു മനുഷ്യ
ജീവിതത്തിന്‍റെ അന്തിമമായ ഭാവിയോടുള്ള ബന്ധത്തില്‍, അവന്‍റെ ജീവിതത്തിലെ എല്ലാ
സംഭവങ്ങളും ദൈവ ഹിതപ്രകാരം ക്രമീകരിക്കപ്പെടുന്നു എന്നതാണ്.
അതായത്, “മുന്‍ നിയമനം” എന്നത്, ആത്മരക്ഷയുടെ കാര്യത്തില്‍,
മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നത് ദൈവീക ഇച്ഛാശക്തി ആണ്,
എന്ന ഉപദേശം ആണ്.