ബഹുഭാര്യാത്വവും ക്രിസ്തീയ വിശ്വാസവും

വേദപുസ്തകം മനുഷ്യരുടെ വീണ്ടെടുപ്പിന്റെ ദൈവീക പദ്ധതി വിവരിക്കുന്ന രേഖ ആണ്. അതായത് ഇത് മനുഷ്യന്റെ ചരിത്രം ആണ്. വേദപുസ്തകം ദൈവത്തിന്റെ ചരിത്രം അല്ല. അതിനാല്‍ തന്നെ, മനുഷ്യന്‍ എങ്ങനെ ജീവിക്കേണം, എങ്ങനെ ജീവിച്ചു, അതിന്റെ അനന്തര ഫലം എന്തായിരിക്കും എന്നെല്ലാം ആണ് ഇതിലെ പ്രതിപാദ്യ വിഷയം. യാതൊന്നും മറച്ചുവെക്കാതെ മനുഷ്യന്റെ ജീവിതം പറയുന്നു എന്നതാണ് വേദപുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

വേദപുസ്തകത്തില്‍ അനേകം മനുഷ്യരുടെ ചരിത്രമുണ്ട്. അവരുടെ ചരിത്രം ദൈവത്തിന്റെ ചരിത്രം അല്ല. ദൈവത്തിന്റെ കാഴ്ചപ്പാടിന് ഒത്തു ജീവിച്ചവരും, ഭാഗികമായി തെറ്റിപ്പോയവരും, ദൈവത്തോട് അകന്നുപോയവരും, മല്‍സരിച്ചവരും എല്ലാം ഇതില്‍ ഉണ്ട്. അതില്‍ ദൈവം തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും തള്ളിക്കളയുകയും ചെയ്തവര്‍ ഉണ്ട്. ദൈവം പറഞ്ഞത് അന്ധമായി വിശ്വസിച്ചവരും, ദൈവത്തില്‍ നിന്നും ഓടിപ്പോകുവാന്‍ ശ്രമിച്ചവരും, ദൈവത്തോട് വാദിച്ചവരും, കലാപം ഉണ്ടാക്കിയവരും ഉണ്ട്. ഇവരുടെ എല്ലാം ജീവിതത്തിലെ നന്മകള്‍ മാത്രമല്ല, തിന്‍മകളും വേദപുസ്തകത്തില്‍ തുറന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം എന്തു ആഗ്രഹിക്കുന്നു, മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് നമ്മള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

പൌലൊസും കൂടാരപ്പണിയും

പൌലൊസും കൂടാരപ്പണിയും എന്നതാണു നമ്മളുടെ ഈ ഹൃസ്വമായ വീഡിയോയിലെ ചര്‍ച്ചാ വിഷയം. സുവിശേഷ പ്രവര്‍ത്തകര്‍ മതേതര തൊഴില്‍ ചെയ്ത് ജീവിക്കേണം എന്ന് പൌലൊസ് ഉപദേശിക്കുന്നുണ്ടോ? അത് വേദപുസ്തകത്തിലെ ഉപദേശം ആണോ? ഇന്നത്തെ നമ്മളുടെ സഭാ ശുശ്രൂഷകന്‍മാര്‍ തൊഴില്‍ ചെയ്തതിന് ശേഷമുള്ള സമയം സുവിശേഷ വേല ചെയ്താല്‍ മതിയോ? അതോ സഭാ വിശ്വാസികള്‍ ശുശ്രൂഷകന്മാരെ, അവരുടെ ആവശ്യങ്ങളില്‍ പിന്താങ്ങണമോ? ഇതാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. 

 അപ്പോസ്തല പ്രവൃത്തികള്‍ പുതിയ നിയമത്തിലെ ഏക ചരിത്ര പുസ്തകം ആണ്. ഇത് ആദ്യ കാലത്തെ അപ്പൊസ്തലന്മാരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെയും സഭാ വളര്‍ച്ചയുടെയും ചരിത്രമാണ്. അന്ന് സംഭവിച്ച പ്രധാന സംഭവങ്ങള്‍ ആണ് നമ്മള്‍ ഇവിടെ വായിക്കുന്നത്.