മനുഷ്യരാശിയുടെ എക്കാലത്തെയും മുഖ്യ പ്രശ്നം, മനുഷ്യർ വ്യക്തിപരമായി ച്ചെയ്യുന്ന പാപ പ്രവർത്തികൾ അല്ല, അവനിൽ അടങ്ങിയിരിക്കുന്ന പാപ സ്വഭാവം ആണ്. വ്യക്തിപരമായ കുറ്റകൃത്യങ്ങളെ ശിക്ഷയകൊണ്ടും ഉപദേശങ്ങൾ കൊണ്ടും നിയന്ത്രിക്കുവാൻ കഴിഞ്ഞേക്കാം, എന്നാൽ അവന്റെ ഉള്ളിലുള്ള പാപ സ്വഭാവത്തെ മാറ്റുവാൻ യാതൊരു മാർഗ്ഗവും മനുഷ്യരുടെ പക്കൽ ഇല്ല. കാരണം വ്യക്തിപരമായ പാപ പ്രവർത്തികൾ, അവന്റെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പാപ പ്രകൃതിയുടെ ബാഹ്യമായ ഫലമാണ്.
സംയുക്ത പദവി, ഫെഡറൽ ഹെഡ്ഷിപ്പ്, ഫെഡറലിസം എന്നീ വാക്കുകളിൽ
അറിയപ്പെടുന്ന ദൈവ ശാസ്ത്ര പഠന ശാഖ, മനുഷ്യന്റെ പാപ പ്രകൃതിയെ ആദാമിന്റെ പാപത്തോടു
ബന്ധിപ്പിച്ചു, ഈ വിഷയത്തെ വിശദീകരിക്കുവാൻ ശ്രമിക്കുന്നു.
സംയുക്ത പദവി അഥവാ ഫെഡറലിസം എന്നത്, ഒരു ഉടമ്പടിയാൽ സംയുക്തമായി ചേർന്ന ഒരു കൂട്ടം വ്യക്തികളെ, ഒരുവൻ പ്രതിനിധീകരിക്കുന്നതാണ്. ഉദാഹരണത്തിന്, ഒരു രാജ്യത്തിന്റെ സംയുക്ത ശിരസ്സ് ആയിരിക്കുന്ന പ്രസിഡന്റ്, ആ രാജ്യത്തിലെ എല്ലാ മനുഷ്യരെയും പ്രതിനിധീകരിക്കുന്നു. അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ആ രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ്.