നമ്മള്‍ എങ്ങനെയാണ് രക്ഷിക്കപ്പെട്ടത്? ഉത്തരം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നമ്മളുടെ രക്ഷയുടെ സാക്ഷ്യം പറയുമ്പോള്‍ എല്ലാവരും രക്ഷയില്‍ നമ്മളുടെ പങ്ക് എന്തായിരുന്നു എന്നാണ് പറയുന്നത്.
രക്ഷയില്‍ നമുക്ക് ഉള്ള പങ്ക് പ്രധാനമാണ് എങ്കിലും വളരെ ചെറുതാണ്. നമ്മള്‍ രക്ഷിക്കപ്പെട്ടത്, നമ്മളുടെ ഏതെങ്കിലും നല്ല പ്രവൃത്തികള്‍ കൊണ്ടോ, ശുദ്ധ മനസ്സുകൊണ്ടോ, മഹിമകൊണ്ടോ അല്ല. നമുക്ക് എന്തെങ്കിലും വ്യക്തിപരമായ കഴിവുകള്‍ ഉള്ളതുകൊണ്ടു, അത് പ്രയോജനപ്പെടുത്തിക്കളയാം എന്നു വിചാരിച്ചു ദൈവം നമ്മളെ രക്ഷിച്ചതുമല്ല.
പിതാവായ
ദൈവം, ലോകാരാംഭത്തിന്
മുമ്പേ, ക്രിസ്തുയേശുവില്‍ നമ്മളെ രക്ഷയ്ക്കായി
തിരഞ്ഞെടുക്കുകയും മുന്‍ നിയമിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണു നമ്മള്‍
രക്ഷിക്കപ്പെട്ടത്.
എഫെസ്യര്‍ 2: 8, 9
8 കൃപയാലല്ലോ
നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ
കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
ഈ പ്രക്രിയയില്‍ ദൈവം ചിലരെ ഒഴിഞ്ഞു കടന്നുപോയി നമ്മളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഇതിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണു ഈ സന്ദേശത്തിന്റെ ഉദ്ദേശ്യം.