വാഗ്ദത്തദേശമായ ക്രിസ്തു

വാഗ്ദത്ത ദേശവും അതിനോടനുബന്ധിച്ച അനുഗ്രഹങ്ങളും ദേശത്തിലെ സ്വസ്ഥത എന്നതും യേശുക്രിസ്തു എന്ന ഏക വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് എങ്ങനെ ആണ് എന്നതാണ് ഇന്നത്തെ നമ്മളുടെ ചിന്താവിഷയം.

വാഗ്ദത്ത ദേശം എന്ന കനാന്‍ ദേശം ഒരു ചെറിയ രാജ്യം ആയിരുന്നു.
ധാതുലവണങ്ങള്‍ കൊണ്ടോ ഭൂഗര്‍ഭ ലവണങ്ങള്‍ കൊണ്ടോ സമ്പുഷ്ടം ആയിരുന്നില്ല.
ഭൂരിപക്ഷം പ്രദേശങ്ങളും വൃക്ഷങ്ങള്‍ പോലും ഇല്ലാത്ത തരിശു ഭൂമി.
ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടിരുന്ന ദേശം.

എന്നാല്‍ ഈ ദേശം ചരിത്രപരമായും ആത്മീയമായും വളരെ പ്രധാനപ്പെട്ട ദേശം ആണ്.
ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ നിത്യമായ അവകാശത്തെയും വിശ്രമത്തേയും ആയിട്ടാണ് പുതിയ നിയമത്തില്‍ ഇതിനെ കാണുന്നത്.

സ്വതന്ത്ര അടിമ

നമ്മള്‍ യേശു ക്രിസ്തുവിന്റെ ദാസന്‍ അല്ലെങ്കില്‍ അടിമ എന്നാണല്ലോ വിളിക്കപ്പെടുന്നത്.
പുതിയ നിയമത്തില്‍ ദൈവത്തിന്റെ ദാസന്മാര്‍ എന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം “dulos”  എന്ന വാക്കാണ്‌.
“dulos” എന്ന വാക്കിന്റെ അര്‍ത്ഥം അടിമ എന്നാണ്.
ഉദാഹരണത്തിന് എഫേസ്യര്‍ 6: 6  -)൦ വാക്യത്തില്‍ “ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ” എന്നു പറയുന്നിടത്തു ഉപയോഗിച്ചിരിക്കുന്നത് “dulos”  എന്ന പദം അഥവാ അടിമ എന്ന വാക്ക് ആണ്.

യോബേൽ സംവത്സരം

അടിമത്തവും വീണ്ടെടുപ്പും എന്നത് വേദപുസ്തകത്തിലെ ഒരു പ്രധാനപ്പെട്ട ചിത്രം ആണ്.
അടിമത്തവും വീണ്ടെടുപ്പും പഴയനിയമത്തില്‍ ഒന്നിലധികം പ്രാവശ്യം വിവരിക്കപ്പെട്ടിട്ടുണ്ട്.
പുതിയ നിയമമാകട്ടെ അടിമത്തത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പിന്റെ ചരിത്രമാണ്.

പഴയനിയമ കാലത്തെ വിശ്വാസികള്‍ക്കും, യേശുവിന്റെ കാലത്തെ ജനങ്ങള്‍ക്കും അപ്പൊസ്തലന്മാര്‍ക്കും അടിമത്തവും വീണ്ടെടുപ്പും സുപരിചിതം ആയിരുന്നു.
അടിമത്തം അക്കാലത്ത് ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു; വീണ്ടെടുപ്പും സാധ്യമായിരുന്നു.
യിസ്രായേലിന്റെ ചരിത്രത്തില്‍ അവര്‍ പലപ്പോഴും അടിമത്തത്തിലേക്കു പോയിട്ടുണ്ട്.