പതോസ് എഴുതിയ
ഒന്നാമത്തെ ലേഖനം ഒന്നാം അദ്ധ്യായം 18, 19 എന്നീ വാക്യങ്ങള്‍ വിശദമായി പഠിക്കുവാനാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.
നമുക്ക് ആ വേദഭാഗം
വായിച്ചുകൊണ്ട് നമ്മളുടെ പഠനം ആരംഭിക്കാം
1 പത്രോസ് 1:18,19
18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു
പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
19 ക്രിസ്തു എന്ന
നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ
അറിയുന്നുവല്ലോ.
ഞാന്‍ പറഞ്ഞതുപോലെ ഈ വാക്യം പത്രോസ് എഴുതിയ ഒന്നാമത്തെ ലേഖനം ഒന്നാം അദ്ധ്യായം
18, 19 വാക്യങ്ങള്‍ ആണ്.
ഇത് യേശുവിന്റെ ശിഷ്യന്‍ ആയിരുന്ന പത്രോസ് എഴുതിയ ഒരു കത്താണ്
പതോസ് തന്നെ പ്രവര്‍ത്തിച്ചിട്ടുള്ള, Asia minor എന്ന്
അറിയപ്പെടുന്ന, അന്ന് റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്ന ചില പ്രദേശങ്ങളിലെ
സഭകള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടിയാണ് ഈ കത്ത് എഴുതിയത്.
എന്നിരുന്നാലും എല്ലാകാലത്തെയും സഭകള്‍ക്കും വിശ്വാസികള്‍ക്കും ഈ കത്ത്
അനുഗ്രഹും മാര്‍ഗ്ഗനിര്‍ദ്ദേശകവും ആണ്.
ചെറുതും മനോഹരവും ആയ ഒരു കത്താണ് ഇത്.
ഒന്നാം അദ്ധ്യായം 13 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍ പത്രോസ് വിശ്വാസികളെ വിശുദ്ധ ജീവിതം നയിക്കുവാന്‍
ആഹ്വാനം ചെയ്യുകയാണ്.
നമ്മളെ നമ്മളുടെ കര്‍ത്താവ് എത്രമാത്രം വലിയ വില നല്‍കിയാണ് വിലക്ക്
വാങ്ങിയിരിക്കുന്നത് എന്ന് പത്രോസ് ഓര്‍മിപ്പിക്കുന്നു.
ഇതു വളരെ വിശുദ്ധമായ ഒരു ജീവിതം നയിക്കുവാന്‍ നമ്മളെ പ്രചോധിപ്പിക്കെണ്ടാതാണ്.
ഇതാണ് പതോസ് ഇവിടെ പറയുവാന്‍ ശ്രമിക്കുന്നത്.
നമ്മള്‍ക്കുവേണ്ടി നമ്മളുടെ കര്‍ത്താവ് നല്‍കിയ വലിയ വിലയെ ഗൌരവമായി
കാണണമെന്ന് പത്രോസ് വിശ്വാസികളോട് ആവശ്യപ്പെടുകയാണ്.
തന്റെ വിലയേറിയ നിഷ്കളങ്കമായ രക്തമാണ് കര്‍ത്താവ് നമുക്കുവേണ്ടി വിലയായി നല്‍കിയത്.
അപ്രകാരം നമ്മള്‍ എല്ലാവരും ഇപ്പോള്‍ യേശുവിന്റെതായി മാറിയിരിക്കയാല്‍
ഭയത്തോടും വിശുദ്ധിയോടും കൂടെ വേണം നമ്മള്‍ ജീവിക്കുവാന്‍.
മൂന്നു കാര്യങ്ങള്‍ ഗൌരവമായി നമ്മളുടെ ഓര്‍മ്മയില്‍ വെക്കേണം:
1. വീണ്ടെടുപ്പ് എന്ന വാക്കില്‍ സ്വതത്ര്യവും ഒരു
വിലയും ഉണ്ട്.
തുല്യമായ ഒരു വില നല്‍കി നമ്മളെ പഴയ യജമാനന്റെ പക്കല്‍ നിന്നും വിലക്കുവാങ്ങി
സ്വ്യതന്ത്ര്യം നല്‍കിയിരിക്കുകയാണ്.
പഴയ യജമാനന്‍ പിശാചും നമ്മളുടെ വീണ്ടെപ്പുകാരന്‍ യേശു ക്രിസ്തുവും ആണ്.
2. യേശു നല്‍കിയ ഒരു വലിയ വിലയാല്‍ നമ്മളെ വിലക്ക്
വാങ്ങിയിരിക്കുകയാണ്.
അതുകൊണ്ട് നമ്മള്‍ ഇപ്പോള്‍ നമുക്കുള്ളവര്‍ അല്ല.
ഒരു പുതിയ യജമാനന്‍ നമ്മളെ വിലക്ക് വാങ്ങിയിരിക്കുകയാണ്, അതുകൊണ്ട് നമ്മള്‍
ഇപ്പോള്‍ ഈ പുതിയ യജമാനന് ഉള്ളവര്‍ ആണ്.
ഒരു അടിമയയെ പുതിയ ഒരു യജമാനന്‍ വാങ്ങി കഴിഞ്ഞാല്‍ ആ അടിമ പഴയ യജമാനനെ പൂര്‍ണ്ണമായും
മറക്കുകയും പുതിയ യജമാനനോട് പൂര്‍ണമായും കൂറ് ഉള്ളവര്‍ ആകുകയും വേണം.
യേശു നമ്മളെ വിലക്ക് വാങ്ങിയിരിക്കുയിരിക്കുന്നതിനാല്‍ യേശു നമ്മളുടെ പുതിയ
യജമാനന്‍ ആയി തീര്‍ന്നു.
നമ്മള്‍ പിശാചു എന്ന പഴയ യജമാനനെ പാടെ മറക്കുകയും പുതിയ യജമാനനായ യേശുവിനോട്
കൂറൂള്ളവര്‍ ആയിരിക്കുകയും വേണം.
3. യേശു നമ്മളുടെ വീണ്ടെടുപ്പ് സാധ്യമാക്കിയ മാര്‍ഗ്ഗവും
നമ്മള്‍ ഓര്‍ക്കേണം.
നമ്മളെ യേശു വിലക്കുവാങ്ങിയത് വെള്ളി പോന്നു മുതലായ വസ്തുക്കളെ കൊണ്ടല്ല,
മറിച്ച് യേശുവിന്റെ വിലയേറിയതും നിര്‍ദോഷവുമായ രക്തം വിലയായി നല്‍കിയാണ്.
യേശുവിന്റെ നിര്‍ദോഷവും നിഷ്കളങ്കവും ആയ രക്തത്തെക്കാള്‍ വിലയേറിയതായി ഈ
ലോകത്ത് മറ്റു യാതൊന്നും ഇല്ല.
ഈ ലോകത്തുള്ളതെല്ലാം, സ്വര്‍ണവും വെള്ളിയും എല്ലാം, നശിക്കുന്നതാണ്.
എന്നാല്‍ യേശുവിന്റെ രക്തം ദ്രവത്വം ഇല്ലാത്തതാണ്.
അതുകൊണ്ട് നമ്മള്‍ ഭയത്തോടെ വിശുദ്ധ ജീവിതം നയിക്കേണം.
വിഷയം – വീണ്ടെടുപ്പ്
The subject matter - Redemption
1 പത്രോസ് 18, 19 വാക്യത്തിലെ വിഷയം
വീണ്ടെടുപ്പ് എന്നതാണ്.
വീണ്ടെടുപ്പ് എന്ന് പറഞ്ഞാല്‍ എന്താണ്?
ആത്മീയ ഗോളത്തിന് വെളിയില്‍ ഭൌതീക ജീവിതത്തില്‍ വീണ്ടെടുപ്പ് എന്ന വാക്കിന്റെ
അര്‍ത്ഥം എന്താണ് എന്ന് നമുക്ക് ആദ്യം നോക്കാം?
സാധനങ്ങള്‍ പണയം വെക്കുന്ന ഇടപാട് വീണ്ടെടുപ്പ് എന്ന വാക്കിന്റെ അര്‍ത്ഥം
പഠിക്കുവാന്‍ സഹായിക്കുന്ന നല്ല ഒരു ഉദാഹരണമാണ്.
സാധനങ്ങളുടെ ഉടമ പണയക്കാരന്റെ പക്കല്‍ നിന്നും ഒരു തുക വാങ്ങികൊണ്ട് അയാളുടെ
വസ്തുവക പണയം വെക്കുന്നു.
കുറെ നാള്‍ കഴിയുമ്പോള്‍ ഉടമ തിരികെ എത്തുകയും പണയ തുകയായി വാങ്ങിയ തുകയില്‍
കൂടുതല്‍ ഉള്ള ഒരു തുക നല്‍കി അദ്ദേഹത്തിന്റെ വസ്തുവക തിരികെ എടുക്കുകയും
ചെയ്യുന്നു.
തന്റെ വസ്തു പണയക്കാരന്റെ പക്കല്‍ നിന്നും തിരികെ വാങ്ങുവാന്‍ ഉടമസ്ഥന്‍ താന്‍
വാങ്ങിയതിനെക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുന്നു.
ഭൌതീക തലത്തില്‍ വീണ്ടെടുപ്പിന് ഇതൊരു നല്ല ഉദാഹരണം ആണ്.
ഒരു വ്യക്തിയെ ബലാല്‍ക്കാരമായി തട്ടി എടുത്തതിനുശേഷം മോചനത്തിനായി
ആവശ്യപെടുന്ന തുകയെയും വീണ്ടെടുപ്പുവില അല്ലെങ്കില്‍ മറുവില എന്ന് വിളിക്കാം.
പുരാതന സാമൂഹത്തിലെ നിയമത്തിലും മതപരമായ ആചാരങ്ങളിലും വീണ്ടെടുപ്പ് എന്ന
പ്രക്രിയക്ക് ഇനി പറയുന്ന അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു:
·
ഒരു ബന്ധനത്തില്‍
നിന്നും
വിടുവിക്കുക
·
തടവില്‍നിന്നും
അടിമത്തത്തില്‍ നിന്നും വിടുവിക്കുക
·
നഷ്ടപെട്ടുപോയതോ
വില്പനയായി പോയതോ ആയ വസ്തുവകകള്‍ തിരികെ വാങ്ങിക്കുക
·
ഒരാളുടെ
വസ്തുവകകള്‍ മറ്റൊരാളുടെ വസ്തുവകകളുമായി കൈമാറുക
·
മറുവിലയായി
അല്ലെങ്കില്‍ മോചന ദ്രവ്യമായി കൊടുക്കുക.
ചുരുക്കത്തില്‍, വീണ്ടെടുപ്പ് എന്നുപറഞ്ഞാല്‍ ഒരു മറുവില നല്‍കി വിടുവിക്കുക
എന്നാണ് അര്‍ത്ഥം.
ഈ വാക്കിന് പുരാതന കാലത്തെ സാമൂഹിക പഞ്ചാത്തലത്തില്‍ അടിമത്തത്തില്‍ നിന്നും,
അക്രമത്തില്‍നിന്നും ചൂഷണത്തില്‍ നിന്നും ഒരു വ്യക്തിയെ ബലപ്രയോഗത്തിലൂടെ
വിടുവിക്കുക എന്നും അര്‍ത്ഥവും ഉണ്ടായിരുന്നു.
വീണ്ടെടുപ്പ് വേദപുസ്തകത്തില്‍
വീണ്ടെടുപ്പ് എന്ന വാക്കിന്റെ ഭൌതീക അര്‍ത്ഥത്തിനോട് തുല്യമായ അര്‍ത്ഥം
തന്നെയാണ് വേദപുസ്തകത്തിലും ഉള്ളത്.
തിരകെ വാങ്ങുക അല്ലെങ്കില്‍ മോചിപ്പിക്കുക എന്ന അര്‍ത്ഥം തന്നെ ആണ്
വേദപുസ്തകത്തിലും ഈ വാക്കിന് ഉള്ളത്.
വേദപുസ്തകത്തില്‍ വീണ്ടെടുപ്പ് എന്നാല്‍:
§ പാപത്തില്‍ നിന്നുള്ള വീണ്ടെടുപ്പ്.
§ ശാപത്തില്‍നിന്നും ന്യായപ്രമാണത്തിന്റെ
ശിക്ഷയില്‍നിന്നുമുള്ള മോചനം
§ പിശാചിന്റെ അടിമത്തത്തില്‍ നിന്നുള്ള മോചനം
§ ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനം
§ കടഭാരത്തില്‍ നിന്നുള്ള മോചനം
തുടങ്ങിയവയാണ്.
വീണ്ടെടുക്കപ്പെട്ടു എന്ന് പറഞ്ഞാല്‍, പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും
യേശുവിന്റെ രക്തത്താല്‍ രക്ഷ പ്രാപിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം.
യേശുവിന്റെ രക്തം മനുഷ്യരുടെ ആത്മാവിന്റെ വീണ്ടെടുപ്പ് വിലയായി നല്‍കിയിരിക്കുന്നു.
നമ്മള്‍ മുകളില്‍ വായിച്ച പതോസിന്റെ ലേഖനത്തിലെ വാക്യത്തില്‍ ഒന്ന് മറ്റൊന്നിന് പകരമായി നല്‍കുക എന്ന ആശയം
അടങ്ങിയിട്ടുണ്ട്.
മനുഷ്യന്‍ പാപത്തിനു സ്വയം വില്‍ക്കപ്പെട്ടവനായി ശാപത്തിനും നാശത്തിനും അധീനനായി
തീര്‍ന്നു.
പാപത്തിന്റെ അടിമയായി കഴിഞ്ഞിരുന്ന മനുഷ്യനെ വിടുവിക്കുവാന്‍ യേശുവിന്റെ
മരണത്തിനും യേശുവിന്റെ രക്തത്തിനും മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
അതുകൊണ്ട് യേശു തന്റെ രക്തം ഒരു മറുവിലയായി, വീണ്ടെടുപ്പ് വിലയായി നല്‍കി,
മനുഷ്യരാശിയെ മുഴുവനും വിടുവിച്ചു.
വീണ്ടെടുപ്പ് പഴയനിയമ കാലത്തില്‍
Redemption
in the Old Testament
പത്രോസ് ഈ ഭാഗത്ത് പഴയനിയമ കാലത്തെ വീണ്ടെടുപ്പിനെക്കുറിച്ച് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുകയാണ്
പഴയനിയമ കാലത്ത് ചില പ്രമാണങ്ങളും ആചാരങ്ങളും വീണ്ടെടുപ്പുമായി ബന്ധപ്പെട്ടു
നിലവില്‍ ഉണ്ടായിരുന്നു.
വീണ്ടെടുപ്പ് സാധ്യമായിരുന്നത് മൂന്നു
അവസരങ്ങളില്‍ ആയിരുന്നു:
1.
സാമ്പത്തിക ഭാരത്താല്‍ കടമായോ വില്‍പ്പനയായോ നഷ്ടപ്പെട്ടു പോയ വസ്തുവകകളെയും
അടിമകളായി തീര്‍ന്നവരെയും വീണ്ടെടുക്കുക.
2.
ദാരിദ്ര്യത്തില്‍ അകപ്പെട്ടുപോയ ഒരു വ്യക്തിയെ വീണ്ടെടുക്കുക
3.
എല്ലാ കുടുംബങ്ങളിലെയും ആദ്യജാതന്മാര്‍ യഹോവക്ക് വേര്‍തിരിക്കപ്പെട്ടവര്‍ ആണ്
എങ്കിലും ആദ്യജതന്മാരെ ഒരു വില നല്‍കി വീണ്ടെടുക്കുക
വേദപുസ്തക ചരിത്രത്തിലെ ഏറ്റവും വലിയ വീണ്ടെടുപ്പ്
യിസ്രായേല്‍ ജനത്തിന്റെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള വിടുതല്‍ ആയിരുന്നു.
പിന്നീട് വന്ന പല പ്രവാചകന്മാരും ഈ വിടുതലിനെ
കുറിച്ചും ദൈവം അവരുടെ മഹത്തായ വീണ്ടെടുപ്പുകാരന്‍ ആണ് എന്നും പറഞ്ഞിട്ടുണ്ട്.
ഒരു വീണ്ടെടുപ്പുകാരന്‍ ഒരു വില നല്‍കി അടിമത്തത്തില്‍ നിന്നും വീണ്ടെടുക്കുക
എന്നതിനെ കുറിച്ച് പറയുവാന്‍ വേദപുസ്തകത്തില്‍ പഴയ നിയമത്തില്‍ മൂന്നു
വ്യത്യസ്തമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
§
പട (Pada)
§
ഗാല്‍ (Gaal)
§
കപര്‍ (Kapar)
വ്യത്യസ്തങ്ങളായ സാഹചര്യത്തില്‍ ഈ മൂന്നു വാക്കുകളും വീണ്ടെടുപ്പിനെകുറിച്ചു
പറയുവാന്‍ ഉപയോഗിച്ചിട്ടുണ്ട്.
നമുക്ക് ഈ വാക്കുകളെ അവ ഉപയോഗിച്ചിരിക്കുന്ന സാഹചര്യങ്ങളില്‍ മനസ്സിലാക്കുവാന്‍
ശ്രമിക്കാം.
1.
പട (Pada - padah)
ഇതു ഒരു ക്രിയ പദമാണ്.
മോചിപ്പിക്കേണ്ടുന്ന വ്യക്തിക്കോ മൃഗത്തിനോ
പകരമായി നല്‍കേണ്ടുന്ന വസ്തുവിനെക്കുറിച്ച് പറയുവാന്‍ ഈ വാക്ക്
ഉപയോഗിച്ചിരിക്കുന്നു.
ആദ്യ ജാതന്മാരുടെ വീണ്ടെടുപ്പിനെകുറിച്ചു
പറയുവാനും ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്.
യിസ്രായേല്‍ ജനം മിസ്രേമില്‍ ആയിരുന്ന കാലത്ത്
ഒരു വലിയ ബാധയാല്‍ മിസ്രേമ്യരുടെ ആദ്യജാതന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ യിസ്രായേലിലെ
ആദ്യജാതന്മാരെ ദൈവം ബാധയില്‍നിന്നും രക്ഷിച്ചു.
അതുകൊണ്ട് എല്ലാ ആദ്യജാതന്മാരും യഹോവയായ
ദൈവത്തിന് വേണ്ടി വേര്‍തിരിക്കപ്പെട്ടവര്‍ ആയിരുന്നു.
അവര്‍ യഹോവയ്ക്ക് വേണ്ടി വേല ചെയ്യുവാനായി വേര്‍തിരിക്കപ്പെട്ടവര്‍
ആയിരുന്നു.
എന്നാല്‍ ദൈവം ലേവി ഗോത്രത്തെ മൊത്തമായി
ആലയത്തിലെ വേലക്കായി തെരഞ്ഞെടുത്തു.
അങ്ങനെ ഒരു വീണ്ടെടുപ്പ് വില നല്‍കി
ആദ്യജാതന്മാരെ വീണ്ടെടുക്കുവാന്‍ ദൈവം അനുവദിച്ചു.
അവര്‍ വീണ്ടെടുപ്പുവിലയായി അഞ്ചു ശേക്കെല്‍
കൊടുക്കണമായിരുന്നു.
പുറപ്പാട്
13:2 യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി
പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു;
പുറപ്പാട്
13:13 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു
വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം.
നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം.
2.
ഗാല്‍ (gaal)
ഗാല്‍
എന്ന വക്കും ഒരു ക്രിയ പദമാണ്.
നിയപരമായ
ഇടപാടുകളില്‍ ഉപയോഗിക്കുന്ന ഒരു പദമാണിത്.
ഒരാളുടെ
കുടുംബസ്വത്തായോ നിയമപരമായ മറ്റ് അവകാശത്താലോ കൈവശം ഉണ്ടായിരുന്നതും ഇപ്പോള്‍
നഷ്ടപ്പെട്ടിരിക്കുന്നതുമായ വസ്തുവകകള്‍ മോചിപ്പിച്ചു എടുക്കുന്നതിനാണ് ഈ വാക്ക്
ഉപയോഗിക്കുന്നത്.
വീണ്ടെടുപ്പുകാരന്‍ മിക്കപ്പോഴും അടുത്ത ബന്ധു
ആയിരിക്കും.
അടുത്ത ഒരു ബന്ധു ഒരു വ്യക്തിയുടെ
നഷ്ടപ്പെട്ടുപോയ സ്വാതത്ര്യവും സമ്പത്തും വീണ്ടെടുത്ത് നല്‍കുകയാണ്.
ലേവ്യപുസ്തകം 25:
47 – 49 വരെയുള്ള വാക്യങ്ങളില്‍
സാമ്പത്തിക പ്രതിസന്ധിയില്‍ തന്റെ സ്വത്ത് വില്‍ക്കേണ്ടിവരുന്ന ഒരു വ്യക്തിയെ
കുറിച്ച് പറയുന്നു.
നഷ്ടപ്പെട്ടുപോയ അദ്ദേഹത്തിന്റെ സ്വത്ത് അടുത്ത
ബന്ധുവിനെ വീണ്ടെടുക്കാം.
അങ്ങനെ നഷ്ടപ്പെട്ടുപോകുന്ന എല്ലാ സ്വത്തുക്കളും
വീണ്ടെടുത്ത് കുടുംബത്തിന്റെ ഭാഗം ആയി സൂക്ഷിക്കാം.
ലേവ്യപുസ്തകം
25: 47- 49
47 നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ
അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ അന്യന്നോ
പരദേശിക്കോ അന്യന്റെ സന്തതിക്കോ വിൽക്കയും ചെയ്താൽ
48 അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ
സഹോദരന്മാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.
49 അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു
പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.
3.
കപര്‍ (kapar)
ഈ
ക്രിയ പദത്തിന്റെ അര്‍ത്ഥം “മൂടുക”
അല്ലെങ്കില്‍ “മറെക്കുക” എന്നാണ്.
പാപത്തെ
മറക്കുക, പാപത്തിന് പരിഹാരം ചെയ്യുക എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്.
നഷ്ടപ്പെട്ടുപോയ
ഒരു ജീവിതത്തിന് വേണ്ടി ഒരു വില കൊടുക്കുന്നതിനെ സൂചിപ്പിക്കുന്നു.
പുറപ്പാട് 30: 11 – 13
11 യഹോവ പിന്നെയും
മോശെയോടു കല്പിച്ചതു എന്തെന്നാൽ:
12 യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവന്നുവേണ്ടി യഹോവെക്കു വീണ്ടെടുപ്പുവില കൊടുക്കേണം.
13 എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവെക്കു വഴിപാടു ആയിരിക്കേണം.
വീണ്ടെടുപ്പ്, പോന്ന്, വെള്ളി
Redemption,
Gold and Silver
ഇതുവരെ
പറഞ്ഞ മൂന്നു അവസരങ്ങളിലും വെള്ളിയും പോന്നുമാണ് വീണ്ടെടുപ്പ് വിലയായി നല്‍കുന്നത്
തടവില്‍
ആയവരെ വീണ്ടെടുക്കുവാന്‍ വിലയായി പരിഗണിക്കുന്നത് എപ്പോഴും വെള്ളിയും പൊന്നും
ആയിരുന്നു.
വീണ്ടെടുപ്പിന്റെ
വിലയുടെ മൂല്യം അനുസരിച്ചായിരുന്നു വീണ്ടെടുപ്പുകരനോടുള്ള വിധേയത്വവും
വിശ്വസ്തതയും.
വീണ്ടെടുപ്പിന്റെ
വിലയുടെ മൂല്യം അനുസരിച്ച് വീണ്ടെടുക്കപ്പെട്ടവര്‍ വിശ്വസ്തതയും കൂറും
കാണിക്കുമായിരുന്നു.
പത്രോസ് അദ്ദേഹത്തിന്റെ കത്തില്‍ ഈ കാര്യം എടുത്തു പറയുകയാണ്.
യേശു നമ്മളുടെ വീണ്ടെടുപ്പുവിലയായി നല്‍കിയത് പോന്നിനെക്കളും വെള്ളിയെക്കാളും
വിലയേറിയ ഒന്നാണ്.
അതുകൊണ്ട് നമ്മള്‍ അതിനുതുല്യമായി യേശുവിനോട് വിശ്വസ്തതയും വിധേയത്വവും
ഉള്ളവര്‍ ആയിരിക്കേണം.
യേശുവിന്റെ പുണ്യാഹ രക്തത്താലാണ് യേശു നമ്മളെ വീണ്ടെടുതിരിക്കുന്നത്
യേശുവിന്റെ രക്തവുമായി ഈ ഭൂമിയിലെ മറ്റ് യാതൊന്നിനെയും തുലനം ചെയ്യുവാന്‍
കഴിയുകയില്ല.
പൌലോസ് കൊരിന്ത്യയിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ നമ്മളുടെ
വീണ്ടെടുപ്പിനായി യേശു നല്‍കിയ വിലയെക്കുറിച്ച് പറയുന്നുണ്ട്.
1 കൊരിന്ത്യര്‍ 6: 19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാ വിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം
എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരി ക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
പിശാചിന്റെ
അടിമത്തത്തില്‍ നിന്നും പാപത്തില്‍ നിന്നും നമ്മളെ വിലക്ക് വാങ്ങിയിരിക്കുകയാണ്
എന്ന ആശയം പുതിയനിയമത്തില്‍ പലഭാഗത്തും രേഖപ്പെടുത്തിയിട്ടുണ്ട്.
നശിക്കുന്ന പൊന്നും വെള്ളിയും
Corruptible
gold and silver
പൊന്നും വെള്ളിയും
നശിക്കുന്നവയാണ്. അവയ്ക്ക് ദ്രവത്വം ഉണ്ട്.
നമ്മള്‍
പഠിക്കുന്ന വേദവാക്യത്തില്‍ പൊന്നും വെള്ളിയും ഈ ലോകത്തിലെ എല്ലാ നശിച്ചുപോകുന്ന
സമ്പത്തിനെയും കാണിക്കുന്നു.
ദൈവ സൃഷ്ടിയായ
യാതൊന്നിനും മനുഷ്യരുടെ ആത്മാവിനെ വിലക്ക് വാങ്ങുവാന്‍ കഴിയുകയില്ല.
മനുഷ്യരുടെ ഇടയില്‍
വ്യവഹാരത്തിന് ഉപയോഗിക്കുന്ന ഏറ്റവും വിലയേറിയ വസ്തുക്കള്‍ ആണ് പൊന്നും വെള്ളിയും.
എന്നാല്‍
നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ആത്മാവിനു തുലമാകുവാനോ പകരം ആകുവാനോ അവയ്ക്ക് കഴിയുക
ഇല്ല.
വാങ്ങുന്ന
വസ്തുവിനും വാങ്ങുവാനായി നല്‍കുന്ന വിലക്കും തുല്യത ഉണ്ടായിരിക്കണമല്ലോ.
ഈ മാനദണ്ഡം
അനുസരിച്ച് നശിച്ചുപോകുന്നതും ദ്രവത്വം ഉള്ളതുമായ യാതൊന്നിനും മനുഷ്യരുടെ
ആത്മാവിന് തുലമാകുവാനോ വിലയാകുവാണോ കഴിയുകയില്ല.
യിസ്രായേല്യരേ
അഞ്ചു ശേക്കെല്‍ പോന്നോ വെള്ളിയോ കൊടുത്തതായിരുന്നു വീണ്ടെടുത്തിരുന്നത്
ഈ വീണ്ടെടുപ്പുവില
ആലയത്തില്‍ ദിനോതോറും യാഗം കഴിക്കുവാനായി യാഗമൃഗത്തെ വാങ്ങുവാനായി ആയിരുന്നു
പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഇതിന്റെ അര്‍ത്ഥം,
വീണ്ടെടുപ്പ് എപ്പോഴും രക്തം ചോരിയുന്നതിലൂടെ മാത്രമേ സാധ്യമായിരുന്നുള്ളൂ
എന്നാണ്.
എന്നാല്‍ ആത്മീയ
ഇസ്രയേല്‍ ആയ നമ്മളെ വീണ്ടെടുക്കുവാന്‍ പൊന്നോ വെള്ളിയോ മറ്റു യാതൊരു ഭൌതീക
സമ്പത്തും ആവശ്യമില്ല.
നമ്മളെ
വീണ്ടെടുതിരിക്കുന്നത് ക്രിസ്തുവിന്റെ നിഷ്കളങ്കവും നിര്‍ദോഷവും ആയ രക്തത്താല്‍
ആണ്.
അടിമത്തത്തില്‍
ആയിപോയ ഒരു യിസ്രായേല്യനെ അവന്റെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും വേണമായിരുന്നു
വീണ്ടെടുക്കുവാന്‍.
അവന് സ്വയം
വീണ്ടെടുപ്പ് സാധ്യമായിരുന്നില്ല.
അതുപോലെ തന്നെ
പിശാചിന്റെ അടിമത്തത്തില്‍ അകപ്പെട്ടു പോയ നമ്മളെ വീണ്ടെടുക്കുവാന്‍ നമുക്ക് സ്വയം
കഴിയുക ഇല്ല.
നമുക്ക് സഹോദരനായ
ഒരു വീണ്ടെടുപ്പുകാരന്‍ വേണമായിരുന്നു.
അതുകൊണ്ട് യേശു
മനുഷ്യരൂപം എടുത്തു ഈ ഭൂയില്‍ നമുക്ക് സഹോദരനായി ജനിച്ചു.
അങ്ങനെ യേശു
നമ്മളുടെ വീണ്ടെടുപ്പുകാരനായി നമ്മളുടെ വീണ്ടെടുപ്പ് സാദ്ധ്യമാക്കി.
ഉപസംഹാരം
മനുഷ്യന്റെ
വീണ്ടെടുപ്പ് സത്യം ആണ്, അതൊരു ആലങ്കാരികമായ കഥയല്ല.
മനുഷ്യന്റെ
വീണ്ടെപ്പിന്റെ വില യേശുവിന്റെ രക്തം മാത്രം ആണ്.
നമ്മളെ ഒരു വില
കൊടുത്തു വിലക്ക് വാങ്ങിയിരിക്കുകയാണ്.
അത് നമ്മളുടെ
ആത്മാവിന് തുല്യ വിലയാണ്.
ആ വില ആകട്ടെ,
യേശുവിന്റെ പുണ്യാഹ രക്തം ആണ്.
പാപം ഇല്ലാത്ത ഒരു
വ്യക്തിയുടെ രക്തം, ഊനമില്ലാത്ത ഒരു കുഞ്ഞാടിന്റെ രക്തം ആണത്.
ദ്രവത്വം
ഇല്ലാത്ത, നിത്യത ഉള്ള ഒരു വ്യക്തിയുടെ രക്തമാണത്.
ദൈവവചനം ജഡമായി
ജനിച്ച, ദൈവത്തിന്റെ തന്നെ രക്തം ആണത്.
വീണ്ടെടുപ്പ് പൂര്‍ണമായും
ദൈവത്താല്‍, ദൈവത്തിന്റെ ഏക ജാതനായ യേശു ക്രിസ്തുവിലൂടെ സാധ്യമായതാണ്.
അത് ദൈവം നമുക്കുവേണ്ടി
ചെയ്തതാണ്.
നമ്മള്‍ അതില്‍
യാതൊന്നും പങ്ക് നല്‍കുന്നില്ല.
കാരണം അതില്‍
പങ്ക് നല്‍കുവാന്‍ നമ്മളുടെ പക്കല്‍ യാതൊന്നും ഇല്ല.
യേശുവിന്റെ മരണം
ഒരിക്കലായി, പൂര്‍ണമായി നല്‍കിയ വീണ്ടെടുപ്പുവിലയാണ്.
ഈ യാഗത്താല്‍ യേശു
ഒരു വീണ്ടെടുപ്പുവില നല്‍കി, നമ്മളെ പിശാചിന്റെ അടിമത്തത്തില്‍ നിന്നും
എന്നന്നേക്കുമായി വിടുവിച്ചു.
അതുകൊണ്ട് നമ്മള്‍ക്കുവേണ്ടി
യേശു നല്‍കിയ വീണ്ടെടുപ്പ് വിലക്ക് തുല്യമായ വിശുദ്ധിയോടെ നമ്മള്‍
ജീവിക്കേണ്ടതാണ്.
അതിനു ദൈവം നമ്മളെ
എല്ലാവരെയും സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
No comments:
Post a Comment