Introduction
ഈ സന്ദേശം ആരംഭിക്കുന്നതിനു മുമ്പേതന്നെ ഇതു എന്തിനെക്കുറിച്ചാണ് എന്ന്
മനസിലാക്കാം.
പരിമിതമായ ഒരു വിഷയം ആണ് ഈ സന്ദേശം ചര്‍ച്ചചെയ്യുന്നത്
നമ്മള്‍ സാധാരണ കേള്‍ക്കുന്നതുപോലെ നീട്ടി പരത്തിയുള്ള ഒരു സന്ദേശം അല്ല ഇതു
ഒരു പക്ഷെ നിങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നതെല്ലാം ഇവിടെ ചര്‍ച്ച
ചെയ്യപ്പെട്ടു എന്ന് വരുകയുമില്ല.
ഈ മുഖവുര മനസ്സില്‍ വെച്ചുകൊണ്ട് വേണം ഈ സന്ദേശം ശ്രവിക്കുവാന്‍ എന്ന്
അപേക്ഷിക്കുന്നു.
നമ്മള്‍ ഇവിടെ പഠിക്കുവാന്‍ ശ്രമിക്കുന്ന വിഷയം ഇതാണ്.
1.
ഈ സന്ദേശം വിശ്വാസത്തിന്റെ മൂന്നു ചേരുവകളെക്കുറിച്ചാണ്
വിശ്വാസത്തെക്കുറിച്ചുള്ള ഏതെങ്കിലും നിര്‍വചനത്തെ വിശദീകരിക്കുവാന്‍ ഇവിടെ
ഉദ്ദ്യെശിക്കുന്നില്ല
പുതിയ നിര്‍വചനങ്ങള്‍ നല്‍കാനും ഉദ്യെശിക്കുന്നില്ല.
വിശ്വാസത്തിന്റെ ചേരുവകള്‍ എന്തെല്ലമായിരിക്കാം എന്ന് ചിന്തിക്കുക മാത്രമേ
ചെയ്യുന്നുള്ളൂ.
2.
ഈ സന്ദേശത്തില്‍ പറയുന്ന യാതൊന്നും സഭയുടെ അടിസ്ഥാന ഉപദേശങ്ങളില്‍
പെടുന്നില്ല.
പുതിയ ഉപദേശം സ്ഥാപിക്കുക എന്ന ലക്ഷ്യം ഇല്ല
നിലവിലുള്ള ഏതെങ്കിലും സഭയുടെ ഉപദേശങ്ങളെ വ്യഖ്യനിക്കുവാണോ പുനര്‍
വ്യഖ്യനിക്കുവാണോ ആഗ്രഹിക്കുന്നില്ല.
3.
ഈ വീഡിയോയിലെ ഉള്ളടക്കം ഒരു ക്രിസ്തീയ സന്ദേശം മാത്രമാണ്.
വിശ്വാസികളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുവാനും അവര്‍ക്കുള്ള ദൈവീക കരുതലില്‍
വിശ്വസിക്കുവാനും, വിശ്വാസത്തോടെ അവ ഏറ്റെടുക്കുവാനും അവരെ പ്രചോധിപ്പിക്കുക
എന്നത് മാത്രമാണ് ഈ വീഡിയോയുടെ ലക്ഷ്യം.
ഈ വീഡിയോ ആദിയോടന്ത്യം കാണണം എന്നും ഞാന്‍
അഭ്യര്‍ത്ഥിക്കുന്നു.
കാരണം അവസാനം തുടക്കത്തെക്കാള്‍ പ്രധാനമാണ്.
ഈ സന്ദേശത്തിന്റെ അവസാന ഭാഗത്ത് പറയുന്ന
കാര്യങ്ങള്‍ ആണ് മറ്റു എല്ലാ കാര്യങ്ങള്‍ക്കും അര്‍ത്ഥം നല്‍കുന്നത്.
അതുകൊണ്ട് അവസാനം കാണാതിരുന്നാല്‍ ഈ സന്ദേശത്തില്‍
ഉദ്യേശിച്ചത് എന്താണ് എന്ന് മനസ്സിലാകാതെ പോകും.
എന്താണ് വിശ്വാസം?
നമുക്ക് ഈ ചോദ്യവുമായി ആരംഭിക്കാം
വിശ്വാസത്തിന്റെ ഏറ്റവും നല്ല നിര്‍വചനം നമുക്ക്
എബ്രായര്‍ക്കുള്ള ലേഖനത്തില്‍ ലഭിക്കുന്നതാണ്.
എബ്രായര്‍ 11:1 ല്‍ നമ്മള്‍ വായിക്കുന്ന നിര്‍വചനം അവ്യക്തമാണ്.
എന്നുപറഞ്ഞാല്‍, സാധാരണ വിശ്വാസിക്ക് അത്
വായിച്ചു മനസ്സിലാക്കി ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണ്
അനേകം വേദ പണ്ഡിതന്മാര്‍ അത് വിശദമാക്കുവാനും
ലളിതമാക്കുവാനും ശ്രമിച്ചിട്ടുണ്ട്.
എന്നാലും അത് ഇപ്പോഴും കഠിനമായി തുടരുന്നു.
പക്ഷെ, വിശ്വത്തിന്റെ നിര്‍വചങ്ങള്‍
വിശദീകരിക്കുകയോ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയോ നമ്മളുടെ ഉദ്യേശ്യം അല്ല.
അതുകൊണ്ട് നമ്മള്‍ അതിനു ഇവിടെ മുതുരുന്നില്ല.
എങ്കിലും നമുക്ക് ആ വാക്യം വായിക്കാം.
എബ്രായര്‍ 11:1 വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ
ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
1.
വിശ്വാസം
ആശിക്കുന്ന കാര്യങ്ങളുടെ ഉറപ്പാണ്
2.
അതില്‍ നമ്മളുടെ
കണ്ണുകള്‍കൊണ്ട് ഇപ്പോള്‍ കാണുവാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉണ്ട്.
അതാണ് വിശ്വാസം.
നമ്മളുടെ ഭൌതീക തലത്തില്‍ നമുക്ക് കാണുവാന്‍
കഴിയുന്നില്ല എങ്കിലും നമ്മള്‍ വിശ്വസിക്കുന്നവ സത്യമാണ്, അത് ഉള്ളതായി
നിലനിക്കുന്നു.
നമ്മള്‍ വിശ്വസിക്കുന്നവ ഭൌതീക തലതിന്
അപ്പുറത്തായി യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്.
ഈ നിര്‍വചനവുമായി നമുക്ക് ഇന്നത്തെ
സന്ദേശത്തിലേക്ക് കടക്കാം.
വിശ്വത്തിന്റെ 50% സ്വപ്നം ആണ്
വിശ്വാസത്തിന്റെ അമ്പതു ശതമാനവും സ്വപ്നമാണ്
എല്ലാ മനുഷ്യരും, തങ്ങളുടെ അബോധ അവസ്ഥയില്‍
കാണുന്ന സ്വപ്നങ്ങളെ എല്ലാം ഞാന്‍ ഇവിടെ കൂട്ടുന്നില്ല.
എന്നാല്‍ ചില സ്വപ്നങ്ങളെ ഇവിടെ കൂട്ടുവാന്‍
ഞാന്‍ ആഗ്രഹിക്കുന്നു.
·
വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസി ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങള്‍.
·
രാത്രിയിലോ പകലോ ഉറക്കത്തില്‍ ദൈവം അവനു നല്‍കുന്ന സ്വപ്‌നങ്ങള്‍.
·
ദൈവം അവനിലേക്ക് പകര്‍ന്നു നല്‍കുന്ന സ്വപ്‌നങ്ങള്‍.
സ്വപ്നങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്
രാത്രിയില്‍ ഉറക്കത്തില്‍ നമ്മള്‍ കാണുന്നത്
മാത്രമല്ല സ്വപ്‌നങ്ങള്‍
രാത്രിയില്‍ നമ്മള്‍ കാണുന്ന എല്ലാ സ്വപ്നങ്ങളും
വിശ്വാസത്തിന്റെ ചെരുവകയില്‍ ഉള്‍പ്പെടുകയുമില്ല
ദൈവീകമായി പകരപ്പെട്ട സ്വപ്നങ്ങളെ മാത്രമേ
വിശ്വാസത്തിന്റെ അമ്പതു ശതമാനത്തില്‍ ഉള്പ്പെടുകയുള്ളൂ
ദൈവം പകര്‍ന്നുതന്നതുള്‍പ്പടെ എല്ലാ
സ്വപ്നങ്ങളും സ്വപ്‌നങ്ങള്‍ ആണ്.
അവ യഥാര്‍ത്ഥമല്ല.
നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന
സ്വപ്നങ്ങള്‍ക്കും പ്രാധാന്യമുണ്ട്
അവക്കും നമ്മളുടെ വിശ്വാസത്തെ പണിതെടുക്കുവാന്‍
കഴിയും.
ഇതു ഒരു പക്ഷെ ആദ്യം കേള്‍ക്കുമ്പോള്‍
വിഡ്ഢിത്തമായി തോന്നാം.
ആര്‍ക്കും എന്തും സ്വപ്നം കാണുവാന്‍ സ്വാതത്ര്യം
ഉണ്ടല്ലോ.
അവയെല്ലാം ദൈവീക പദ്ധതിയുടെ ഭാഗം ആകുമോ?
അവയുടെ പൂര്‍ത്തീകരണത്തിനായി ദൈവത്തിന്റെ സഹായം
ലഭിക്കുമോ?
ദൈവീക പിന്‍ബലമില്ലാത്ത സ്വപ്നങ്ങള്‍കൊണ്ടു
എന്താണ് പ്രയോജനം?
ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടതാണ്.
നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് വിശ്വാസത്തിന്റെ
ചെരുവകകളെ കുറിച്ചാണ്.
വിശ്വാസം എന്നത് വീണ്ടും ജനനം പ്രാപിച്ച ഒരു
വിശ്വാസിയുടെ ലക്ഷണം ആണ്.
ഇവിടെ ചര്‍ച്ച ചെയ്യപെടുന്ന വിശ്വാസവും
അവിശ്വാസിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല.
ഇംഗ്ലീഷ് ലെ believe, trust, faith എന്നീ മൂന്നു വാക്കുകള്‍ക്കും പകരമായി മലയാളത്തില്‍ ഒരു പദമേ ഉള്ളൂ.
വിശ്വാസം എന്ന പദം മാത്രം.
എന്നാല്‍ believe, trust, faith എന്നീ പദങ്ങളുടെ അര്‍ത്ഥം തികച്ചും
വ്യത്യസ്തം ആണ്.
അതായതു,
ഒരു അവിശ്വാസി പലതിലും, പലരിലും വിശ്വസിക്കുന്നു (believes), എന്നാല്‍ വീണ്ടും ജനനം പ്രാപിച്ച ഒരാള്‍ ദ്വൈവത്തില്‍ വിശ്വസിക്കുന്നു (faith).
അതിന്റെ അര്‍ത്ഥം, നമ്മളുടെ ഈ സന്ദേശം
രക്ഷിക്കപ്പെട്ട ഒരു ദൈവ പൈതലിന്റെ വിശ്വാസത്തെക്കുറിച്ചാണ് (faith), മറിച്ച് അവിശ്വാസിയായ ഒരാളുടെ വിശ്വാസത്തെക്കുറിച്ചല്ല (believes).
ഒരു വിശ്വാസിയുടെ ദിവാസ്വപ്നത്തിന് പോലും
ദൈവത്തിന്റെ പിന്‍ബലം ഉണ്ടായിരിക്കും.
എന്തുകൊണ്ട്?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുവാനായി ദയവായി ഈ
സന്ദേശം മുഴുവന്‍ കേള്‍ക്കുക.
സ്വപ്നങ്ങള്‍ക്കുക്കും ദര്‍ശനങ്ങള്‍ക്കും
പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ല.
ഉറക്കമാണോ ഉണര്‍ന്നിരിക്കുന്നുവോ എന്ന
വ്യത്യാസവും ഇല്ല.
നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോഴും
സംസാരിക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും സൂപ്പര്‍ മാര്‍ക്കറ്റില്‍
ആയിരിക്കുമ്പോഴും ദൈവത്തിന് ഒരു സ്വപ്നമോ ദര്‍ശനമോ പകര്‍ന്നു നല്‍കുവാന്‍ കഴിയും.
ദൈവീക സ്വപ്‌നങ്ങള്‍ പ്രാപിക്കുക എന്നത് ദൈവവും
നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ ആരോഗ്യത്തെ കാണിക്കുന്നു.
സ്വാഭാവികമായും ഇത്തരം സ്വപ്‌നങ്ങള്‍ നമ്മളുടെ
വിശ്വാസത്തെ ദൃഡമായി പണിതെടുക്കും.
ഒരു കാര്യം ഞാന്‍ നിങ്ങളോട് വ്യക്തമായി പറയുവാന്‍
ആഗ്രഹിക്കുന്നു:
നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിങ്ങളുടെ
വിശ്വാസത്തിന്റെ ജീവനാണ്.
എല്ലാ സ്വപ്നങ്ങളും, അവ രാത്രിയില്‍ കാണുന്നതോ
പകല്‍ കാണുന്നതോ, ദൈവീകമായി പകര്‍ന്നു ലഭിച്ചതോ സ്വഭാവികംയാതോ, അവയെല്ലാം
നിങ്ങളുടെ വിശ്വാസത്തിന്റെ ജീവനാണ്.
വിശ്വാസത്തിലേക്ക് ജീവനെ വഹിച്ചുകൊണ്ടു ഒഴുകുന്ന
രക്തമാണ് സ്വപ്‌നങ്ങള്‍.
സ്വപ്നങ്ങളെ കൂടാതെ വിശ്വാസത്തിനു നിലനില്‍പ്പില്ല.
സ്വപ്‌നങ്ങള്‍ യഥാര്‍ത്ഥമല്ല എന്ന് ഞാന്‍
സമ്മതിക്കുന്നു.
അപ്പോള്‍ത്തന്നെ നമ്മള്‍ മനസ്സിലാക്കേണ്ടുന്ന
ഒരു കാര്യം കൂടിയുണ്ട്.
വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസി തന്റെ സമയം
കൊല്ലുവാനായി ദിവാസ്വപ്നങ്ങള്‍ കാണുന്നവനല്ല
അവന്‍ സ്വപ്നം കാണുന്നത് ദൈവത്താല്‍ അവ പൂര്‍ത്തീകരിക്കപ്പെടുവാന്‍
വേണ്ടിയാണു.
അവന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കുള്ള
രാജപതയാണ്.
ഇതാണ് ഒരു അവിശ്വാസിയും വിശ്വാസിയും സ്വപ്‌നങ്ങള്‍
കാണുന്നതിലെ വ്യത്യാസം.
ഒരു വിശ്വാസി അവന്റെ എല്ലാ സ്വപ്നങ്ങളും ദൈവം
സഫലമാക്കികൊടുക്കേണം എന്ന് ആഗ്രഹിക്കുന്നു.
ദൈവരാജ്യത്തിന് യോജിച്ചതും ചേര്‍ന്നതും പൂര്‍ത്തീകരിക്കുവാന്‍
കഴിയുന്നതുമായ സ്വപ്‌നങ്ങള്‍ മാത്രമേ ഒരു വിശ്വാസിക്കുള്ളൂ
അവന്റെ എല്ലാ സ്വപ്നങ്ങളും ദൈവരാജ്യത്തിന്റെ
പരിധിക്കും അതിര്‍ത്തിക്കും ഉള്ളിലായിരിക്കും.
അതുകൊണ്ട് അവന്റെ എല്ലാ സ്വപ്നങ്ങളും
അവനെകുറിച്ചുള്ള ദൈവീക പദ്ധധിയിലുള്ള അവന്റെ വിശ്വാസത്തിന്റെ ഏറ്റവും
പ്രധാനപ്പെട്ട ചേരുവക ആയിരിക്കും.
അബ്രഹാമിന്റെ ജീവിതത്തില്‍ ഒരു അത്ഭുതം
ചെയ്യുന്നതിന് മുന്‍പായി ദൈവം അബ്രഹാമിനെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ചു.
അബ്രഹാം പകലും രാത്രിയിലും സ്വപ്നം കണ്ടു
നടന്നു.
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍കരയിലെ
മണല്‍ തരികള്‍ പോലെയും തനിക്കു സന്തതികള്‍ ജനിക്കുന്നത് അബ്രഹാം സ്വപ്നം കണ്ടു.
അബ്രഹാമിന്റെ സ്വപ്നം അവനില്‍ വിശ്വാസത്തെ
സൃഷ്ടിച്ചു.
അബ്രഹാമിന്റെ സ്വപ്നം അവനില്‍ വിശ്വാസത്തെ വളര്‍ത്തി
വിശ്വാസത്തിന്റെ ഫലം അനുഭവിക്കുന്നതുവരെ അവന്റെ
സ്വപ്നം അവന്റെ വിശ്വാസത്തെ പരിപോഷിപ്പിച്ചു നിലനിറുത്തി.
അവന്റെ സ്വപ്നം അവന്റെ വിശ്വാസത്തിന്റെ ശക്തി
ആയിരുന്നു.
നൂറാമത്തെ വയസ്സില്‍ അസാധ്യമായത് സംഭവിച്ചു
അബ്രഹാമിന് ഒരു മകന്‍ ജനിച്ചു.
നമ്മളുടെ വിശ്വത്തിന്റെ അമ്പതു ശതമാനം
സ്വപ്നമാണ്.
2. വിശ്വാസത്തിന്റെ 25% പ്രത്യാശ ആണ്
പ്രത്യാശ എന്നാല്‍,
അബ്രഹാമിന്റെ പ്രത്യാശ ആണ്.
വിശ്വാസത്തിന്റെ
മാതൃക തീര്‍ച്ചയായും അബ്രഹാം ആണ്
പ്രത്യാശയുടെ
മാതൃകയും അബ്രഹാം തന്നെ
കാരണം
വിശ്വാസത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം പ്രത്യാശ ആണ്.
യാതൊരു
പ്രതീക്ഷക്കും വകയില്ലാതെ ഇരുന്നിടത് അബ്രഹാം പ്രത്യാശയോടെ കാത്തിരുന്നു.
അബ്രഹാമിന് 99 വയസ്സായപ്പോള്‍
അടുത്ത വര്‍ഷം അതെ സമയത്ത് അവന് ഒരു മകന്‍ ജനിക്കും എന്ന ദൈവീക അരുളപ്പാട്
ലഭിച്ചു.
99 വയസ്സില്‍ ഒരു മകന്‍ ജനിക്കുന്നത് അസാധ്യം ആണന്നു അവനു അറിയാമായിരുന്നു.
എന്നിട്ടും അവന്‍
പ്രത്യാശയോടെ കാത്തിരുന്നു
ആകാശത്തിലെ
നക്ഷത്രങ്ങള്‍ പോലെയും കടല്പുറത്തെ മണല്‍ തരികള്‍ പോലെയും സന്തതികളെ അവന്‍ സ്വപ്നം
കണ്ടു.
സ്വപ്നം യാഥാര്‍ത്ഥ്യം
ആകുന്നതുവരെ അവന്‍ പ്രത്യാശയോടെ കാത്തിരുന്നു.
അത് അസാധ്യം ആണ്
എന്ന് അവനു അറിയാമായിരുന്നു.
അല്‍പ്പം പോലും
പ്രതീക്ഷയ്ക്ക് വകയില്ല എന്ന് അറിയാമായിരുന്നു.
എങ്കിലും അവന്‍
പ്രത്യാശയോടെ കാത്തിരുന്നു.
ഒടുവില്‍ അത് യാഥാര്‍ത്ഥ്യം ആയി
വിശ്വാസത്തിന്റെ ചെരുവയായ പ്രത്യാശക്കു ഒരു പ്രത്യേക സ്വഭാവം ഉണ്ട്.
അത് ദീര്‍ഘമായി കാത്തിരിക്കുന്നു.
സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുവനായി ദീര്‍ഘമായി കാത്തിരിക്കുന്ന സ്വഭാവ സവിശേഷത
പ്രത്യാശക്കു ഉണ്ട്.
അത് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്വരെയും
കാത്തിരിക്കും.
ഹൃസ്വകാല പ്രതീഷ പ്രത്യാശ അല്ല.
ദീര്‍ഘകാല പ്രതീഷയാണ് പ്രത്യാശ.
അസാദ്ധ്യങ്ങള്‍ സാദ്ധ്യമായി കാണുവാനുള്ള
തീവ്രമായ ആഗ്രഹമാണ് പ്രത്യാശ.
അസാദ്ധ്യങ്ങള്‍ സദ്ധ്യമാകുന്നതുവരെ
നീണ്ടുപോകുന്നതാണ് പ്രത്യാശ.
പ്രത്യാശക്കു സൃഷ്ടിപരമായ കഴിവുണ്ട്.
അതിനു സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ കരങ്ങളെ
ചലിപ്പിക്കുവാന്‍ കഴിയും.
ഒന്നുമില്ലായ്മയില്‍ നിന്നും പുതിയ ഒന്നിനെ
പുറത്തുകൊണ്ടുവരുവാന്‍ അതിനു കഴിയും.
പ്രത്യാശ സ്വപ്നത്തെ ഭാവിയിലേക്ക് കൊണ്ടുപോകും
തകര്‍ച്ചയിലും, പ്രതികൂല സാഹചര്യത്തിലും
നിരാശയിലും നമ്മളുടെ സ്വപ്നത്തെ തകരാതെ മുന്നോടെ കൊണ്ടുപോകുവാന്‍ പ്രത്യാശക്കു
കഴിയും.
നമ്മളുടെ സ്വപ്‌നങ്ങള്‍ സഫലമാകുന്നതുവരെ അത്
തകര്‍ന്നുപോകാതെ സൂക്ഷിച്ചു വെക്കുവാന്‍ സുരക്ഷിതമായ ഒരു ഇടമാണ് പ്രത്യാശ.
കള്ളന്മാര്‍ തുരന്നുമോഷ്ടിക്കാത്ത ഈ ഭൂമിലെ ഏക
ഇടം ആണ് പ്രത്യാശ.
പിശാച് പ്രത്യാശയെ ആക്രമിച്ചേക്കം, എന്നാല്‍
പിശാചിന് ഒരിക്കലും പ്രത്യാശയെ കീഴ്പെടുത്തുവാന്‍ കഴിയുകയില്ല.
എന്നാല്‍ പ്രത്യാശയ്ക്കു പിശാചിനെ
തോപ്പിക്കുവാന്‍ കഴിയും.
പ്രത്യാശ നമുക്ക് ചുറ്റും കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക്
അപ്പുറത്തേക്ക് നോക്കുന്നു.
ചക്രവാളത്തിനു അപ്പുറത്തുള്ള സ്വര്‍ഗീയമായത്തിലേക്ക്
പ്രത്യാശ എപ്പോഴും നോക്കികൊണ്ടിരിക്കും.
അബ്രഹാം മഹാ സമ്പന്നനായാണ് ഈ ഭൂമിയില്‍
ജീവിച്ചത്
തന്റെ കുടുംബത്തോടൊപ്പം ദാസീദാസന്മാരും ധാരാളം
ആടുമാടുകളും സ്വര്‍ണവും വെള്ളിയും തന്റെ കൂടാരവാസത്തിന്റെ ഭാഗമായുണ്ടായിരുന്നു
ഈ സമ്പന്നതയുടെ നടുവിലും അബ്രഹാം ഈ ഭൂമിയില്‍
ഒരു പരദേശിയെപ്പോലെ ജീവിച്ചു.
കാരണം അവന്റെ പ്രത്യാശ മനുഷ്യനാല്‍ നിര്‍മ്മിക്കപെടാത്ത,
ദൈവ നിര്‍മിതമായ ഒരു പട്ടണം ആയിരുന്നു.
എന്നെന്നേക്കും നിലനില്‍ക്കുന്ന സ്വര്‍ഗീയ
രാജ്യത്തിനായി അവന്‍ പ്രത്യാശയോടെ കാത്തിരുന്നു
അതുകൊണ്ട് അവന്‍ പരദേശിയെപ്പോലെ ഈ ഭൂമിയില്‍
ജീവിച്ചു.
പ്രത്യാശ നിഷ്ക്രീയമായ കാത്തിരിപ്പല്ല
അത് ജീവനുള്ളതും
പ്രവര്‍ത്തനനിരതവുമായ ശക്തി ആണ്.
നമ്മള്‍ കണ്ണുകൊണ്ട് യാതൊന്നും
കാണാതിരിക്കുമ്പോഴും അത് പ്രവര്ത്തിച്ചുകൊണ്ടേ ഇരിക്കും.
അത് ആദ്യം കൈപ്പത്തി പോലൊരു മേഘം കൊണ്ടുവരും.
പിന്നീടു അത് വളരും, വളര്‍ന്നു വളര്‍ന്നു വലിയ
മഴയായി പെയ്തിറങ്ങും.
ഭൌതീക ഗുരുത്വകര്‍ഷണത്തിനു ഉപരിയായി പ്രത്യാശ
പ്രവര്‍ത്തിക്കും.
പ്രത്യാശ ആത്മീയ മണ്ഡലത്തില്‍ ശക്തമായി പ്രവര്‍ത്തിക്കും.
നമ്മളുടെ സ്വപ്നത്തിനെ ആത്മീയ മണ്ഡലത്തില്‍നിന്നും
ഭൌതീക മണ്ഡലത്തിലേക്ക് യാഥാര്‍ത്ഥ്യമായി കൊണ്ടുവരുവാന്‍ സ്വപ്നത്തിനു കഴിയും.
സ്വപ്നവും പ്രത്യാശയും വിശ്വാസത്തിന്റെ
ചേരുവകകള്‍ ആണ്.
3.
വിശ്വാസത്തിന്റെ 25% ശതമാനം ദൈവവചനമാണ്
വിശ്വാസത്തിന്റെ എല്ലാ ചെരുവകളുടെയും അടിസ്ഥാനം
ദൈവ വചനമാണ്.
മറ്റു എന്തിന്റെമേലും
ഉറപ്പിച്ചിരിക്കുന്നതൊന്നും വിശ്വാസമല്ല
ദൈവവചനത്തിന്റെ അടിസ്ഥാനമില്ലത്തതോന്നും
വിശ്വാസമല്ല.
ദൈവ വചനത്തിന്റെ അടിസ്ഥാനമില്ലാതെ വിശ്വാസത്തിനു
നിലനില്‍ക്കുവാന്‍ കഴിയുകയില്ല.
ദൈവ വചനം രണ്ടു രീതിയിലാണ് നമുക്ക്
ലഭിക്കുന്നത്.
·
ലോഗോസ് – എഴുതപ്പെട്ട ദൈവ വചനം
ദൈവം അരുളിച്ചെയ്തു കഴിഞ്ഞതും എഴുതപെട്ടതുമായ ദൈവ വചനം.
ഇതിന് യാതൊരു കാലത്തും മാറ്റം ഉണ്ടാകുന്നില്ല.
·
റീമ – ഇപ്പോള്‍ ദൈവം അരുളിചെയ്തുകൊണ്ടിരിക്കുന്ന ദൈവ വചനം
ഇതു എഴുതപ്പെട്ട ദൈവ വചനം അല്ല.
ഇവ ഇപ്പോള്‍ തന്റെ പ്രിയ ജനത്തോടു ദൈവം അരുളിച്ചെയ്തുകൊണ്ടിരിക്കുന്ന
അരുളപ്പാടുകള്‍ ആണ്.
ദൈവം എന്താണ് ഇപ്പോള്‍ അരുളിചെയ്യുവാന്‍
പോകുന്നത് എന്ന് നമുക്ക് മുന്‍കൂട്ടി പറയുവാന്‍ കഴിയുകയില്ല.
ദൈവീക അരുളപ്പാടുകള്‍ പൂര്‍ണമായും ദൈവത്തിന്റെ
ഇഷ്ടം അനുസരിച്ചാണ്.
അവ എല്ലാംതന്നെ ഇന്ന് നമ്മള്‍ അനുസരിക്കെണ്ടുന്ന
ദൈവീക കല്‍പ്പനകള്‍ ആണ്.
സ്വപ്‌നങ്ങള്‍ എല്ലാം തന്നെ യാഥാര്‍ത്ഥ്യങ്ങള്‍
അല്ല.
അവയ്ക്ക് ഭൌതീക തലത്തില്‍ നിലനില്‍പ്പില്ല
എന്നാല്‍ ഒരു വിശ്വാസിയുടെ സ്വപ്നങ്ങള്‍ക്ക് ദൈവ
വചനമെന്ന ഉറപ്പുള്ള അടിസ്ഥാനം ഉണ്ട്.
നമ്മളുടെ എല്ലാ സ്വപ്നങ്ങള്‍ക്കും പ്രത്യാശക്കും
ദൈവ വചനത്തിന്റെ – അത് ലോഗോസോ റീമയോ ആകട്ടെ, ദൈവ വചനത്തിന്റെ അടിസ്ഥാനം
ഉണ്ടായിരിക്കേണം.
ദൈവ വചനമെന്ന അടിസ്ഥാനത്തിന്‍മേല്‍
പണിതതായിരിക്കേണം
അത് ദൈവ വചനതിന്മേല്‍ വളരുന്നതയിരിക്കേണം
ദൈവ വചനമാണ് നമ്മളുടെ സ്വപ്നങ്ങളേയും
പ്രത്യാശയേയും യാഥാര്‍ത്ഥ്യമാക്കുന്നത്
നമ്മള്‍ സ്വപ്നം കാണുന്നതും പ്രത്യാശിക്കുന്നതും
ദൈവ വചനം സത്യമായി പരിണമിക്കുന്നതിനെ ആണ്.
ദൈവ വചനം സത്യമായി ഭവിക്കുന്നത് നമ്മള്‍ സ്വപ്നം
കാണുന്നു.
ദൈവം നമ്മളുടെ ജീവിതത്തില്‍ എന്താണ് ചെയ്യുവാന്‍
പോകുന്നത് എന്ന് നമ്മള്‍ മുന്‍കൂട്ടി പറയുന്നതാണ് നമ്മളുടെ സ്വപ്‌നങ്ങള്‍.
ഇങ്ങനെ മുന്‍കൂട്ടി പറയുന്നതിനെ ഇംഗ്ലീഷില്‍ Foretelling എന്നാണ് വിളിക്കുന്നത്
Foretelling അഥവാ മുന്‍കൂട്ടി
പറയുക എന്നത് പ്രവചനമല്ല
ദൈവ വചനപ്രകാരമുള്ള നമ്മളുടെ ആഗ്രഹങ്ങളെ നമ്മള്‍
മുന്‍കൂട്ടി പറയുകയാണ്.
പ്രത്യാശ ദൈവ വചനപ്രകാരമുള്ള നമ്മളുടെ
സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ്.
പ്രത്യാശയുടെ ശക്തി ദൈവ വചനമാണ്.
ദൈവ വചനം നമ്മളുടെ പ്രത്യാശയെ യാഥാര്‍ത്ഥ്യമാക്കുന്നു.
ദൈവ വചനത്തിന്റെ അടിസ്ഥാനമില്ലാതെ പ്രത്യാശക്കു
കൂടുതല്‍ നാളുകള്‍ മുന്നോട്ടു പോകുവാന്‍ കഴിയുകയില്ല.
സുദീര്‍ഘമായി നിലനില്‍ക്കുന്ന പ്രത്യാശ മാത്രമേ
യഥാര്‍ത്ഥ അനുഭവമായി തീരുകയുള്ളൂ.
ദൈവ വചനമാണ് പ്രത്യാശയെ യാഥാര്‍ത്യമാക്കി തീര്‍ക്കുന്നത്.
പ്രത്യാശയുടെ സൃഷ്ടികര്‍ത്താവും അത് പൂര്‍ത്തീകരിക്കുന്നതും
ദൈവ വചനമാണ്
നിരാശയിലും പ്രതികൂലങ്ങളിലും ശക്തമായി നില്‍ക്കുവാന്‍
പ്രത്യാശയെ സഹായിക്കുന്നത് ദൈവ വചനമാണ്.
വിശ്വാസത്തെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും
പൂര്‍ത്തീകരിക്കുന്നതും ദൈവവചനം ആണ്.
Conclusion
വിശ്വാസത്തിന്റെ 50% സ്വപ്നം
ആണ്
വിശ്വാസത്തിന്റെ 25% പ്രത്യാശ ആണ്
വിശ്വാസത്തിന്റെ 25% ദൈവ
വചനമാണ്.
ദൈവ വചനമില്ലാതെ സ്വപ്നമില്ല, പ്രത്യശയുമില്ല
ദൈവ വചനം എല്ലാമാണ്.
ദൈവ വചനത്തെ കൂടാതെ യാതൊന്നും ഇല്ല.
___________________
No comments:
Post a Comment