ഈ കാലഘട്ടത്തില്‍ എല്ലാവരും
അസാധാരണ വ്യക്തികള്‍ ആകുവാന്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടമാണിത്.
അസാധാരണ ശക്തി, അസാധാരണ സ്വന്ദര്യം,
അസാധാരണമായ സമ്പത്ത്, അസാധാരണമായ വിജയം എന്നിങ്ങനെ നമ്മളുടെ ആഗ്രഹങ്ങള്‍ പോകുന്നു.
അസാധാരണമായതെല്ലാം
ആഘോഷിക്കപ്പെടുന്ന ഒരു കാലമാണിത്.
അസാധാരണമാതെന്തെങ്കിലും
പ്രപിക്കുവനായി എന്തും ചെയ്യുവാന്‍ തയ്യാറായ ഒരു തലമുറയാണ് നമുക്ക് ചുറ്റും
ഉള്ളത്.
അതുകൊണ്ടുതന്നെ
അസാധാരണമായത് പ്രാപിക്കുവാന്‍ സഹായിക്കുന്ന ധാരാളം പദ്ധതികളുമായി അനേകര്‍ ഇന്നു
രംഗത്ത് എത്തിയിട്ടുണ്ട്.
ചില പ്രചോതാത്മക പ്രഭാഷകര്‍
അസാധാരമായ വിജയം കൈവരിക്കുവാന്‍ മനശക്തിയെയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുവാനുള്ള
വഴികള്‍ ഉപദേശിക്കുന്നു.
മത നേതാക്കന്മാരും മത
പ്രഭാഷകരും അസാധാരണ വിജയം ഉറപ്പ് നല്‍കുന്നു.
ശരീര വ്യായാമങ്ങളിലൂടെയും
പ്രത്യേക ധ്യാനങ്ങളിലൂടെയും അസാധാരണ വിജയം മറ്റു ചിലര്‍ വാഗ്ദാനം ചെയ്യുന്നു.
സൗന്ദര്യ വര്‍ധനവും അസാധാരണ
വിജയം കൊയ്യുവാന്‍ സഹായിക്കും ഇന്നും വാഗ്ദാനം ഉണ്ട്.
എന്നാല്‍, ദുഖകരം എന്ന്
പറയട്ടെ, ഇവയെല്ലാം അനുസരിച്ച് ജീവിച്ചാലും നമ്മളില്‍ ഭൂരിപക്ഷവും അസാധാരണ
മനുഷ്യര്‍ ആകുന്നില്ല.
ഇതു ഈ കാലഘട്ടത്തിന്റെ
വിരോധാഭാസം ആണ്.
നമ്മള്‍ ഇരുപത്തിയൊന്നാം
നൂറ്റാണ്ടില്‍, ഉത്തര ആധുനിക കാലഘട്ടത്തില്‍ ആണ് ജീവിക്കുന്നത്.
അവിശ്വസനീയമായ
കണ്ടുപിടുത്തങ്ങളുടെ കാലമാണിത്.
മനുഷകുലം അതിന്റെ
ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അധികവും അസാധാരണവുമായ, ശാശ്ത്രീയവും
സാങ്കേതികവുമായ പുരോഗതി ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇന്ന് നമ്മള്‍ ചൊവ്വ
ഗ്രഹത്തോളം എത്തിയിരിക്കുന്നു.
പ്രപഞ്ചത്തിലെ എല്ലാ
ഗ്രഹങ്ങളും നമ്മളുടെ അയല്‍പക്കം പോലെ അടുത്തായി കഴിഞ്ഞു.
മറ്റു ഗ്രഹങ്ങളില്‍
കുടിയേറി പാര്‍ക്കുവാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍.
ഇന്നു നമ്മള്‍ക്ക് നമ്മള്‍
ആഗ്രഹിക്കുന്നതെല്ലാം ഉണ്ട്.
നമ്മള്‍
ആഗ്രഹിക്കുന്നതെല്ലാം സൃഷ്ടിക്കുവാന്‍ നമുക്ക് കഴിവുണ്ട്
നമ്മള്‍
ആഗ്രഹിക്കുന്നതുപോലെ എല്ലാറ്റിനെയും മാറ്റിമറിക്കുവാന്‍ നമുക്ക് കഴിവുണ്ട്.
എന്നാല്‍ മറ്റൊരു വലിയ
സത്യംകൂടെ നമ്മള്‍ സമ്മതിക്കേണ്ടിയിരിക്കുന്നു
എല്ലാ ശാശ്ത്രീയ
പുരോഗതിയുടെയും മദ്ധ്യത്തില്‍ അന്ധ്വിവിശ്വാസങ്ങളുടെ പിടിയിലാണ് ഇന്നത്തെ തലമുറ
ജീവിക്കുന്നത്.
മാനവ ചരിത്രത്തില്‍ എന്നും
അന്ധവിശ്വാസങ്ങള്‍ മനുഷ്യന്റെ കൂടെ ഉണ്ടായിരുന്നു.
അവയ്ക്ക് ഏറ്റകുറച്ചിലുകള്‍
ഉണ്ടായിട്ടുണ്ട് എന്ന് മാത്രം.
അന്ധവിസ്വസങ്ങളെ മനുഷ്യന്‍
ഒരിക്കലും ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല.
ലോകചരിത്രത്തില്‍ 12 - )o നൂറ്റാണ്ടുമുതല്‍ 15 - )o നൂറ്റാണ്ട്
വരെയുള്ള കാലഘട്ടത്തെ ഇരുണ്ട കാലഘട്ടം എന്നാണ് വിളിക്കുന്നത്.
ആ കാലത്തെ
അന്ധവിശ്വാസങ്ങളുടെ വലിപ്പം ഇതിനു ഒരു കാരണമാണ്.
എന്നാല്‍, നമ്മള്‍ ഇപ്പോള്‍
ജീവിക്കുന്ന 21-)o നൂറ്റാണ്ട് ഈ കാലഘട്ടത്തെയും വെല്ലുന്നു എന്നൊരു തോന്നല്‍
ചിലപ്പോഴെല്ലാം ഉണ്ടാകാറുണ്ട്.
ഒരു വശത്ത്, നമ്മള്‍
ശാശ്ത്രീയമായും സാങ്കേതികമായും ഉന്നതി പ്രാപിച്ചു കഴിഞ്ഞു.
മറുവശത്ത്, ഒരിക്കല്‍
കുഴിച്ചുമൂടിയ എല്ലാ അന്ധവിശ്വാസങ്ങളെയും നമ്മള്‍ വീണ്ടും എടുക്കുകയും, പുതിയവ
സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക്
ശാശ്ത്രീയ അടിത്തറ ഉണ്ടോ എന്ന് ആരും ചോദിക്കുന്നീല്ല.
ഇവയുടെ ഫലം സാര്‍വദേശീയമായി
തെളിയക്കപ്പെട്ടതാണോ ഇന്നും ആരും ശ്രദ്ധിക്കുന്നില്ല.
ഇന്നത്തെ മനുഷ്യര്‍
ജീവിതമെന്ന രഹസ്യത്തിന് പൊരുള്‍ കണ്ടെത്തുവാനുള്ള നിഷ്ഫല ശ്രമത്തിലാണ്.
നമ്മളുടെ എല്ലാ ചോദ്യങ്ങള്‍ക്കും
മറുപടി നല്‍കുവാന്‍ ശാസ്ത്രത്തിനു കഴിയുന്നില്ല
നമ്മളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും
പരിഹാരം നല്‍കുവാന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയുന്നില്ല.
ഇവിടെ അന്ധവിശ്വാസങ്ങള്‍
കടന്നുകൂടുന്നു.
പുരാതന കാലത്ത് മതം
മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ ഉണ്ടായിരുന്നു.
ജീവിതം എന്ന രഹസ്യം മതങ്ങള്‍
വിശദീകരിച്ചിരുന്നു
എന്നാല്‍ 19-)o നുറ്റാണ്ട് മുതല്‍
മതങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെട്ടു.
ഞാന്‍ ഒരു മത വിശ്വാസി അല്ല;
ഒരു മതത്തിലും എനിക്ക് വിശ്വാസം ഇല്ല.
ലോകത്തിലെ ഏറ്റവും
ദുഷ്ട്ടനായ ചൂഷകനും ഏറ്റവും ക്രൂരനായ കൊലപാതകിയും മതങ്ങള്‍ ആണ്.
മതം, അത് ഏതും ആകട്ടെ, അത്
നമ്മളെ ചൂഷണം ചെയ്യുകയും കൊല്ലുകയും ചെയ്യുക മാത്രമേ ഉള്ളൂ.
രണ്ടു
ലോകമഹായുദ്ധങ്ങളെക്കാള്‍ അധികം മനുഷ്യരെ മതങ്ങളുടെ പേരില്‍ കൊന്നിട്ടുണ്ട്.
സര്‍വ ദയാലുവും സ്നേഹവും ആയ
ദൈവം ഇപ്രകാരം മനുഷ്യരെ കൊല്ലുമോ?
ദൈവവുമായി മതങ്ങള്‍ക്ക്
യാതൊരു ബന്ധവും ഇല്ല.
എല്ലാ മതങ്ങളും മനുഷ്യ
സൃഷ്ടി ആണ്.
ഒരു രീതിയില്‍ പറഞ്ഞാല്‍,
എല്ലാ മതങ്ങളും ദൈവവിപരീതികള്‍ ആണ്.
ദൈവത്തിനു മതങ്ങളുമായി യാതൊരു
ബന്ധവും ഇല്ല.
അതുകൊണ്ട് ഞാന്‍ ഇപ്പോഴും
ഇങ്ങനെ പറയാറുണ്ട്:
ഒരു
മതത്തിലും വിശ്വസിക്കരുത്
ദൈവത്തില്‍
മാത്രം വിശ്വസിക്കുക.
പക്ഷെ ഉത്തര ആധുനിക
മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കാതെ മതങ്ങളുടെ പിന്നാലെ പോകുകയാണ്.
ഇതു ആധുനിക മനുഷ്യന്റെ
ദുരന്തം ആണ്.
മതങ്ങള്‍ ആകട്ടെ,
അന്ധവിശ്വാസങ്ങളിലൂടെ മനുഷ്യനെ ചൂഷണം ചെയ്തുകൊണ്ട് ഇരിക്കുന്നു.
അങ്ങനെ ഇന്നത്തെ തലമുറ,
ശാശ്ത്രീയ പുരോഗതികളുടെ മദ്ധ്യേ ജീവിതമെന്ന മര്‍മ്മം മനസ്സിലക്കുവനായി
അന്ധവിശ്വാസങ്ങളെ പിന്‍പറ്റുന്നു.
ശ്രേഷ്ഠരും ബഹുമാന്യരുമായ
ഗുരുക്കന്മാരോടുള്ള ബഹുമാനത്തോടെ പറയട്ടെ:
ചില പ്രതിമകളും, ചില
സസ്യങ്ങളും, ചില ലോഹ കഷണങ്ങളും positive
energy വ്യാപിക്കുന്നു എന്ന് അനേകര്‍ വിശ്വസിക്കുന്നു.
ശ്രീ ബുദ്ധന്റെ ശിരസ്സിന്റെ
പ്രതിമ വീട്ടിലോ, കാറിലോ, ഓഫീസിലോ വെച്ചാല്‍ positive energy വ്യാപാരിക്കും എന്ന് അനേകര്‍
വിശ്വസിക്കുന്നു.
ഇതിനു എല്ലാം എന്തെങ്കിലും
ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടോ?
ആരാധന മൂര്‍ത്തികളെ
ആരാധിക്കുവാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്.
ആരാധിക്കുന്നവര്‍ക്ക് അതൊരു
വൈകാരികമായ അനുഭവം ആണ്.
ആരാധിക്കത്തവര്‍ക്ക് എന്ത് energy ലഭിക്കും?
ദൈവത്തെയോ മുനി
വര്യന്മാരെയോ ആരാധിക്കുന്നവര്‍ positive
energy ലാക്കാക്കി അല്ല ആരാധിക്കുന്നത്.
അത് ദൈവമാണ് എന്നോ ദൈവ
പുരുഷന്‍ ആണ് എന്നോ വിസ്വസിച്ചുകൊണ്ടാണ്.
വീടിന്റെ പ്രധാന
വാതിലിനുമുന്നില്‍ brass pipe കള്‍ തൂക്കിയിട്ടാല്‍, കാറ്റ് അടിക്കുമ്പോള്‍
അതുണ്ടാക്കുന്ന മനോഹരമായ ശബ്ദം അനുഗ്രഹത്തിന്റെ ദേവതയുടെ ആഗമാനമാണ് എന്ന് ചിലര്‍
വിശ്വസിക്കുന്നു.
ചിലര്‍ ഭാഗ്യം ഉണ്ടാകുവാന്‍
വേണ്ടി ചൈനയിലെ ചില ദേവന്മാരുടെ പ്രതിമകള്‍ സൂക്ഷിക്കുന്നു.
ചിലര്‍ക്ക് ഒരുതരം മുളകള്‍
വളര്‍ത്തുന്നതില്‍ ആണ് വിശ്വാസം.
ഇതെല്ലാം അനുഗ്രഹവും
ഐശ്വര്യവും ഉണ്ടാകുവാനുള്ള കുറുക്കു വഴികള്‍ ആണ്.
ഒരിക്കല്‍ എന്റെ വീട്
സന്ദര്‍ശിച്ച ഒരു സ്നേഹിതന്‍, വീടിലെ പൂന്തോട്ടത്തില്‍ കള്ളിമുള്‍ ചെടികള്‍
വെച്ചാല്‍ negative energy ഉണ്ടാകും എന്ന് പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്നു.
നമ്മള്‍ ഇപ്പോള്‍ ചില
അന്ധവിശ്വാസങ്ങള്‍ക്കനുസരിച്ചാണ് വീടുകള്‍ പണിയുന്നത്.
അനുഗ്രഹത്തിനായി ചിലര്‍ ഈ
അന്ധവിശ്വാസങ്ങല്‍ക്കനുസരിച്ചു വീടുകള്‍ പൊളിച്ചു പണിയുന്നു.
ഇവയ്ക്ക് എല്ലാം
അനുഗ്രഹത്തെയും ഐശ്വര്യത്തെയും കൊടുവരുവാന്‍ കഴിയും എങ്കില്‍, കാര്യങ്ങള്‍ എത്ര
എളുപ്പമായിരുന്നു?
നമുക്ക് ഒരു സാമ്പത്തിക
വിദഗ്ദ്വാന്‍ന്റെയോ, ഡോക്റൊരുടെയോ, ബാങ്ക് ലോണ്‍ ന്റെയോ ആവശ്യമില്ല.
നമ്മളുടെ വീട്ടില്‍ ഒരു
പ്രതിമ വെക്കുക.
നമ്മളുടെ രാജ്യത്തിന്‍റെ
റിസേര്‍വ് ബാങ്കില്‍ ഒരു പ്രതിമ വെക്കുക.
പിന്നെ എല്ലാം അനുഗ്രഹം.
ഐശ്വര്യം ഒഴുകിവന്നുകൊണ്ടേ ഇരിക്കും.
എന്നാല്‍ അന്ധവിശ്വാസങ്ങള്‍
അങ്ങനെ സംഭവിക്കുകയില്ലല്ലോ.
എനര്‍ജികളെക്കുറിച്ചുള്ള ഈ
കഥകള്‍ എല്ലാം വ്യാജം ആണ്.
ശാസ്ത്രം ഇതിനെ
പിന്താങ്ങുന്നില്ല.
Pseudo Science മാത്രമേ ഇതിനെ പിന്താങ്ങുന്നുള്ളൂ.
ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക്
തെളിയിക്കപ്പീട്ട യാതൊരു ചരിത്രവും ഇല്ല
ഇവയ്ക്കു ഒരിക്കലും വിജയം
ഉറപ്പ് നല്‍കുവാന്‍ കഴിയുകയില്ല.
അവ എണ്ണത്തില്‍
വളരെയധികമാണ്. അതിനാല്‍ ഒരു മനുഷ്യനും അവയെല്ലാം പാലിക്കുവാന്‍ കഴിയുകയില്ല.
ഇവയുടെ പ്രചാരകന്മാര്‍
തമ്മില്‍ യാതൊരു അഭിപ്രായ സാമാന്വതയും ഇല്ല. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നത്
വ്യക്തമല്ല.
ഇതിലെല്ലാം ഉപരിയായി ഒരു
സത്യം വ്യക്തമായി നമ്മളുടെ മുന്നില്‍ നില്‍ക്കുന്നു.
ഇവയൊന്നും
അനുസരിക്കാത്തവര്‍ അനേകര്‍ അനുഗ്രഹത്തോടെ,
ഐശ്വര്യത്തോടെ,
സമാധാനത്തോടെ ജീവിക്കുന്നു.
അസാധാരണ വ്യക്തിയാകുവാന്‍
ഒരു മാര്‍ഗ്ഗം ഉണ്ട്
എന്നാല്‍ അസാധാരണ
വ്യക്തിയകുവനുള്ള നിങ്ങളുടെ ആഗ്രഹത്തെ ഉപേക്ഷിക്കെണ്ടതില്ല
അതിനു ഒരു മാര്‍ഗ്ഗം ഉണ്ട്
ഓര്‍ക്കുക, ഈ
സന്ദേശത്തിന്റെ ഉദ്ദേശ്യം അന്ധവിശ്വാസങ്ങളെ എതിര്‍ക്കുക എന്നുള്ളതല്ല.
മറിച്ച്, അസാധാരണ
വ്യക്തിയായി മാറി, അസാധാരണ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ മാനവ ചരിത്രം ശരി എന്ന്
തെളിയിച്ച ഒരു മാര്‍ഗ്ഗം ഉണ്ട് എന്ന സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുവാനാണ്.
ഈ മാര്‍ഗ്ഗം ചില സങ്കല്‍പ്പിക
വിശ്വാസങ്ങളിലൂന്നിയ തത്വശാസ്ത്രം അല്ല.
ഇതു മാനവ ചരിത്രത്തിന്റെ
തെളിയിക്കപ്പെട്ട അനുഭവം ആണ്.
ഈ മാര്‍ഗ്ഗത്തിനു തെളിവായി
ജീവിച്ചിരിക്കുന്ന അനേകര്‍ ഉണ്ട്.
ഇതു, ഒരിക്കലും
പരാജയപ്പെടാത്തതും എല്ലാ കാലത്തും എല്ലാ ദേശത്തും ഒരുപോലെ ഫലിക്കുന്നതുമാണ്.
ഇതു പരീക്ഷിച്ച്
അനുഭവിച്ചിട്ടുള്ള ആരും ഒരിക്കലും പരാതികള്‍ പറഞ്ഞിട്ടില്ല.
ഈ മാര്‍ഗ്ഗത്തിന്റെ
വിഗദ്ധര്‍ ഒരേ സ്വരത്തില്‍ സംസാരിക്കുന്നു.
എല്ലാ വിശദാംശങ്ങളും
എഴുതപ്പെട്ട രീതിയില്‍ എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കുന്നു.
ഇതു അനുഭവിക്കുവാന്‍, ഒരു
മധ്യസ്ഥന്റെയോ എജന്റിന്റെയോ ആവശ്യം ഇല്ല.
യാതൊരു പൂജകളോ, കര്‍മ്മങ്ങളോ
ആവശ്യമില്ല എന്നതും ഇതു തികച്ചും സൗജന്യമാണ് എന്നതും ഇതിന്റെ വലിയ ആകര്‍ഷണീയത ആണ്.
ഇതു മറ്റൊന്നും അല്ല:
ദൈവത്തില്‍
വിശ്വസിക്കുക
അത്ര മാത്രം.
ദൈവം ഒരു പ്രത്യേക വിഭാഗത്തിന്റെ
വിശ്വാസ സംഹിതയുടെ ഭാഗം അല്ല.
ദൈവം ഒരു മതത്തിന്റെയും
ഭാഗം അല്ല.
ദൈവം ഒരു ഐതീഹ്യമോ കഥയോ
അല്ല.
ദൈവം സത്യമാണ്, അദ്ദേഹം
അതിപുരാതനമായ ദൈവമാണ്.
ലോകത്തിലെ എല്ലാ മതങ്ങളും
രൂപപെടുന്നതിനും മുമ്പേ ദൈവം ഉണ്ടായിരുന്നു.
നമ്മളെ അസാധാരണ
വ്യക്തികളായി മാറ്റുവാന്‍ ദൈവത്തിനു കഴിയും.
ദൈവത്തിന് മാത്രമേ അതിനു
കഴിവുള്ളൂ.
അപ്രകാരം ചെയ്യാം എന്ന്
ദൈവം വാക്ക് തന്നിട്ടുണ്ട്.
അവിടുന്ന്, തന്റെ ഈ
വാഗ്ദത്വം നൂറ്റാണ്ടുകളായി പാലിച്ചുകൊണ്ടേ ഇരിക്കുന്നു.
ഇപ്പോഴും അനേകം ആളുകളെ ദൈവം
അസാധാരണ മനുഷ്യരക്കിക്കൊണ്ടേ ഇരിക്കുന്നു.
ദൈവത്തിന്റെ അത്ഭുതകരമായ
പ്രവര്‍ത്തനങ്ങളുടെ തെളിവാണ് മാനവ ചരിത്രം.
അപരിഷ്കൃതമായ സംസ്കാരങ്ങളെ
പരിഷ്ക്രിതമാക്കിയത് ദൈവ സ്നേഹം ആണ്.
നരഭോജികളെ മനുഷ്യ സ്നേഹികള്‍
ആക്കുവാന്‍ ദൈവ സ്നേഹത്തിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
ദാരിദ്ര്യത്തില്‍
ജീവിച്ചിരുന്ന അനേകരെ അദ്ദേഹം മഹാ സമ്പന്നരാക്കി.
കുടുംബങ്ങളില്‍ ഐശ്വര്യവും
സമാധാനവും നിറച്ചു.
മഹാ രോഗത്താല്‍ വലഞ്ഞവരെ
അവിടുന്ന് സൗഖ്യമാക്കി.
ലോക പ്രശസ്ത ഡോക്ടര്‍മാര്‍
ദൈവത്തിന്റെ ശക്തിയെ അന്ഗീകരിച്ചിട്ടുണ്ട്.
രാഷ്ട്ര തന്ത്രജ്ഞന്‍മാര്‍ക്ക്
ദൈവത്തിന്റെ ശക്തിയെക്കുറിച്ച് നല്ല ബോധ്യം ഉണ്ട്.
ലോക സമ്പന്നര്‍ക്ക് അവന്റെ
സ്വഭാവം അറിയാം.
ദരിദ്രര്‍ അവനില്‍
ആശ്രയിക്കുന്നു..
പ്രകൃതി എപ്പോഴും അവനെ
അനുസരിക്കുന്നു.
അദ്ദേഹം ദൈവമാണ്
ദൈവം മാത്രമാണ്, മറ്റൊന്നും
അല്ല.
മറ്റൊന്നിനും
അദ്ദേഹത്തെപോലെ ആകുവാനും കഴിയില്ല.
അസാധാരണ ശക്തി നല്‍കാം എന്ന
ദൈവത്തിന്റെ വാഗ്ദത്തം
രണ്ടായിരത്തി പതിനാറു വര്‍ഷങ്ങള്‍ക്കു
മുമ്പ് ദൈവം ഒരു വാഗ്ദത്തം മനുഷ്യര്‍ക്ക് നല്‍കി.
ഒരിക്കലും മാറാത്ത ഒരു
വാഗ്ദത്തം ആയിരുന്നു അത്.
എല്ലാ മനുഷ്യരെയും അസാധാരണ
വ്യക്തികളാക്കി മാറ്റാം എന്നായിരുന്നു വാഗ്ദത്തം.
ഈ വാഗ്ദത്തത്തെകുറിച്ചു
വേദപുസ്തകത്തില്‍ അപ്പോസ്തല പ്രവര്‍ത്തികളുടെ പുസ്തകത്തില്‍ ഒന്നാം അദ്ധ്യായം
എട്ടാം വാക്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോസ്തല പ്രവര്‍ത്തികള്‍ 1: 8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി
ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ
അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
ഇവിടെ യേശു
പരിശുദ്ധാത്മവിനെകുറിച്ചും പരിശുദ്ധാത്മാവിന്റെ ശക്തിയെകുറിച്ചും ആണ് പറയുന്നത്.
യേശു ഉയിര്‍ത്ത്
എഴുന്നേറ്റ് സ്വര്‍ഗത്തിലേക്ക് കയറി പോകുന്നതിനു മുമ്പ് മനുഷ്യര്‍ക്ക് നല്‍കുന്ന
മാറ്റമില്ലാത്ത വാഗ്ദത്തം ആണിത്.
സകല മനുഷ്യര്‍ക്കും
പരിശുദ്ധത്മാവിനെയും പരിശുദ്ധാത്മാവിന്റെ ശക്തിയും സൗജന്യമായി നല്‍കാം എന്ന
വാഗ്ദത്തം ആണ് ഇത്.
ഇതു വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും
ചില ചോദ്യങ്ങള്‍ നമ്മളുടെ മനസ്സില്‍ ഉയര്‍ന്നു വന്നേക്കാം.
1.
ഇപ്രകാരം ശക്തിയെ തരാമെന്ന്
വാഗ്ദത്തം ചെയ്യുവാന്‍ യേശു ആരാണ്? യേശു ദൈവം ആണോ?
2.
ഈ വാഗ്ദത്തം നമുക്ക്
എല്ലാവര്‍ക്കും ലഭിക്കുമോ, അതോ യേശുവിന്റെ ചുറ്റും കൂടി നിന്നവര്‍ക്ക് മാത്രമേ
ഉള്ളോ?
3.
പരിശുദ്ധാത്മാവിനു
നമ്മലെപോലെയുള്ള സാധാരണ മനുഷ്യരെ അസാധാരണ മനുഷ്യരാക്കി മാറ്റുവാന്‍ കഴിയുമോ?
നമുക്ക് ഈ ചോദ്യങ്ങള്‍ക്ക്
ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കാം.
യേശു ദൈവം ആണോ?
തീര്‍ച്ചയായും യേശു ദൈവം
ആണ്.
യേശു ദൈവം ആണ്.
ദൈവത്തിന്റെ വചനം
മനുഷ്യരൂപമെടുത്ത് ഈ ഭൂമിയില്‍ ജനിച്ചതാണ് യേശു.
ദൈവത്തിന്റെ വചനം നമുക്ക് പ്രത്യഷമാകുംവണ്ണം
നമ്മളോട് സംവാദിക്കുവാന്‍ കഴിയത്തക്കവണ്ണം മനുഷ്യരൂപത്തില്‍ അവതരിച്ചതാണ് യേശു.
ഈ ഭൂമിയില്‍ ജീവിച്ചു,
ദൈവരാജ്യത്തിന്റെ സുവിശേഷം മനുഷ്യരോട് അറിയിച്ചു, സകല മനുഷ്യരുടെയും പാപപരിഹാരമായി
ഒരിക്കലായി ഏക യാഗമായി തീര്‍ന്നു മരിച്ചു, മൂന്നാള്‍ നാള്‍ മരണത്തില്‍നിന്നും
ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് കയറിപോയ ദൈവത്തിന്റെ വചനമാണ് യേശു.
യേശു ഒരു സൃഷ്ടിയല്ല,
സൃഷ്ടികര്‍ത്താവായ ദൈവം ആണ്.
ഈ ഭൂമിയില്‍
ജനിക്കുന്നതിനും മുമ്പ് യേശു ഉണ്ടായിരുന്നു.
യേശു എന്നും എപ്പോഴും ദൈവ
വചനമായി ജീവിച്ചിരുന്നു.
യേശു ത്രിമൂര്‍ത്തികളില്‍
ഒരുവനായ രണ്ടാം സ്ഥാനക്കാരന്‍ അല്ല.
ദൈവം ഒരുവനാണു, ദൈവത്തിന്
ഒരു വ്യക്തിത്വമേ ഉള്ളൂ
ദൈവത്തിന്റെ സവിശേഷതകളില്‍ (attributes) ഒന്നാണ് ദൈവ വചനം.
യേശു ഭൂമിയില്‍ ജഡത്തില്‍
ജനിച്ച ദൈവ വചനമാണ്.
നമുക്ക് ഒരു ദൈവം മാത്രമേ
ഉള്ളൂ.
ഏക ദൈവം നമുക്ക് ഇന്നെയോളം
മൂന്നു സവിശേഷതകളില്‍ സ്വയം നമുക്ക് വെളുപ്പെടുത്തിയിരിക്കുന്നു
പിതാവായ ദൈവം; പുത്രനായ
ദൈവം; പരിശുദ്ധത്മാവായ ദൈവം.
ഇവയില്‍ ആരും ഒന്നാമനും,
രണ്ടാമനും മൂന്നാമനും എന്നില്ല.
ദൈവം ഒരുവന്‍ മാത്രം.
ഈ ശ്രേഷ്ടമായ മര്‍മ്മം
യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ വിശദീകരിക്കുന്നത് ഇങ്ങനെ ആണ്.
യോഹന്നാന്‍ 1:
1- 4
1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം
ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും
അവനെ കൂടാതെ ഉളവായതല്ല.
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ
വെളിച്ചമായിരുന്നു.
നമുക്ക് അതെ അദ്ധ്യായം 10 - )0 വാക്യം കൂടെ വായിക്കാം.
14 വചനം ജഡമായി തീർന്നു, കൃപയും സത്യവും
നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ്
പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
അതെ, യേശു ദൈവം തന്നെ ആണ്.
യേശു ദൈവം ആയതുകൊണ്ട് സ്വര്‍ഗത്തില്‍നിന്നും
എന്തും നമുക്ക് നല്‍കാം എന്ന് യേശുവിനു വാഗ്ദത്തം ചെയ്യുവാന്‍ കഴിയും.
പരിശുദ്ധാത്മാവിന്റെ നിറവും
ശക്തിയും ആണ് യേശു വാഗ്ദാനം ചെയ്തത്.
പരിശുദ്ധാത്മാവ്
ദൈവത്തിന്റെ ഒരു സവിശേഷതയാണ്.
എന്ന് പറഞ്ഞാല്‍,
പരിശുദ്ധാത്മാവ് ദൈവം ആണ്.
അതായതു പരിശുദ്ധാത്മാവ്
യേശു ആണ്.
പരിശുദ്ധാത്മാവിനെ
പ്രാപിച്ചിരിക്കുന്ന ഒരു രക്ഷിക്കപ്പെട്ട വ്യക്തിയെ സമ്പന്ധിച്ചിടത്തോളം യേശു ഒരു
പഴയ കഥ അല്ല.
ഇന്നും അവനോടൊപ്പം
ജീവിക്കുന്ന സത്യം ആണ്.
വീണ്ടും ജനനം പ്രാപിച്ച ഒരു
വ്യക്തി എപ്പോഴും യേശുവിനോടൊപ്പം ജീവിക്കുന്നു.
രണ്ടാമത്തെ ചേദ്യം
പരിശുദ്ധാത്മാവ് എന്ന
വാഗ്ദത്തം നമുക്ക് എല്ലാവര്‍ക്കും ലഭിക്കുമോ, അതോ യേശുവിന്റെ ചുറ്റും കൂടി
നിന്നവര്‍ക്ക് മാത്രമേ ഉള്ളോ?
ഇതു വളരെ പ്രധാനപ്പെട്ട
ചേദ്യം ആണ്.
യേശു പരിശുദ്ധാത്മാവിനെ നല്‍കാം
എന്ന് വാഗ്ദത്തം ചെയ്തപ്പോള്‍ നമ്മള്‍ ആരും അവനോടൊപ്പം ഉണ്ടായിരുന്നില്ല.
അപ്പോള്‍, നമുക്കും ഈ
വാഗ്ദത്തം ലഭിക്കുമോ?
അപ്പോസ്തല പ്രവര്‍ത്തികള്‍ 2-)0 അദ്ധ്യായത്തില്‍ പത്രോസ് ഈ
ചോദ്യത്തിനു ഉത്തരം നല്‍കുന്നുണ്ട്
നമുക്കും യേശുവിന്റെ
വാഗ്ദത്തം ലഭിക്കും എന്ന് പത്രോസ് ഉറപ്പ് പറയുന്നു
അപ്പോസ്തല പ്രവര്‍ത്തികള്‍ 2:
39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
അതുകൊണ്ട് യാതൊരു
ആശയകുഴപ്പവും സംശയവും വേണ്ട.
നമുക്കും
പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം ലഭിക്കും.
യേശുവിനോടൊപ്പം
നിന്നിരുന്നവര്‍ക്കും ഭാവിയില്‍ ദൈവം തന്നിലേക്ക് വിളിച്ച് ചേര്‍ക്കുന്ന എല്ലാവര്‍ക്കും
പരിശുദ്ധാത്മാവ് സൗജന്യമായി ലഭിക്കും.
ഈ വാഗ്ദത്തത്തെ
സ്വീകരിക്കുക, പരിശുദ്ധാത്മാവിനെ പ്രാപിക്കുക.
പരിശുദ്ധാത്മാവിന്റെ
സഹായത്താല്‍ ഒരു അസാധാരണ വ്യക്തിയായി മാറുക.
മൂന്നമാത്തെ ചോദ്യം
പരിശുദ്ധാത്മാവിനു
നമ്മലെപോലെയുള്ള സാധാരണ മനുഷ്യരെ അസാധാരണ മനുഷ്യരാക്കി മാറ്റുവാന്‍ കഴിയുമോ?
തീര്‍ച്ചയായും കഴിയും.
യേശുവിനോടൊപ്പം
ഉണ്ടായിരുന്ന 12 ശിഷ്യന്മാര്‍ വിദ്യാ സമ്പന്നരോ ധനവാന്‍മാരോ ദേശത്തിലെ പ്രമുഖരോ ആയിരുന്നില്ല.
അവരില്‍ ചിലര്‍ മീന്‍
പിടുത്തക്കാരും, ചിലര്‍ ചന്തകളില്‍ നികുതി പിരിക്കുന്നവരും ആയിരുന്നു.
സമൂഹത്തില്‍
ഒറ്റപ്പെട്ടവരുടെ കൂട്ടം ആയിരുന്നു യേശുവിന്റെ അനുയായികള്‍.
എന്നാല്‍ പരിശുദ്ധാത്മാവ്
അവരുടെ മേല്‍ വന്നപ്പോള്‍ അവര്‍ അസാധാരണ മനുഷ്യരായി മാറി.
യേശുവിന്റെ
അനുയായികളെക്കുറിച്ചു ആ കാലത്തെ ശത്രുക്കള്‍ പറഞ്ഞ ഒരു വാചകം നമുക്ക് വായിക്കാം.
അപ്പോസ്തല പ്രവര്‍ത്തികള്‍ 17:6 …. ഭൂലോകത്തെ
കലഹിപ്പിച്ചവർ ഇവിടെയും എത്തി;
ഇംഗ്ലീഷില്‍ ഈ വാചകം ഇങ്ങനെ
ആണ്.
Acts 17:6 …. "These
who have turned the world upside down have come here too. (NKJV)
ഇംഗ്ലീഷില്‍ പറയുന്നു: ലോകത്തെ തിരിച്ചു മറിച്ചവര്‍ ഇവിടെയും എത്തി.
വളരെ സാധാരണക്കാര്‍,
വിദ്യാസമ്പന്നര്‍ അല്ലാത്ത യേശുവിന്റെ ശിഷ്യന്മാര്‍, പരിശുദ്ധാത്മാവ് നിറഞ്ഞവരായി മാറിയപ്പോള്‍, അവര്‍ ലോകത്തെ
തിരിച്ചു മറിക്കുന്നവര്‍ ആയി മാറി.
ഇതേ ആത്മാവിനെ നമ്മളെ
ഓരോരുത്തരെയും ലോകത്തെ മാറ്റിമറിക്കുന്ന അസാധാരണ വ്യക്തികളാക്കി മാറ്റുവാന്‍
കഴിയും.
അങ്ങനെ ഒരു അസാധാരണ
വ്യക്തിയായി മാറുവാന്‍ താല്പര്യം ഉണ്ട് എങ്കില്‍, പരിശുദ്ധാത്മവിനെ പ്രാപിക്കുക.
ഉപസംഹാരം
ഞാന്‍ പരിശുദ്ധാത്മവിനെകുറിച്ചു
ഇതുവരെ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും ലോക ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ട്.
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തികള്‍
മാനവ ചരിത്രമാണ്
യേശു ഒരു ചരിത്ര മനുഷ്യന്‍
ആണ്.
അവന്റെ ശിഷ്യന്മാര്‍
ചരിത്രത്തിന്റെ ഭാഗം ആണ്
ഞാന്‍ മുകളില്‍
പറഞ്ഞിരിക്കുന്ന എല്ലാ സംഭവങ്ങളും സത്യമാണ് എന്ന് ചരിത്രം സാഷ്യപ്പെടുത്തുന്നു.
പെന്തക്കൊസ്ത് നാളിന് ശേഷം
എന്നെവരെയുള്ള മാനവ ചരിത്രം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെതാണ്.
പരിശുദ്ധാത്മാവ് ചരിത്രത്തെ
സൃഷ്ടിക്കുകയും മാറ്റിമറിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു
പെന്തകോസ്ത് ദിവസമാണ്
പരിശുദ്ധാത്മാവ് യെരുശലേമില്‍ ഒരുമിച്ചു കൂടിയിരുന്ന യേശുവിന്റെ ശിഷ്യന്മാര്‍ ഉള്‍പ്പപേരുടെയുള്ള
120 പേരുടെമേല്‍ ഇറങ്ങി വന്നത്.
ഈ സംഭവം നടന്നിട്ട് ഇപ്പോള്‍
2016 ലധികം വര്‍ഷങ്ങള്‍ ആയി.
അതിനു ശേഷം പരിശുദ്ധാത്മാവ്
അനേകമനേകം മനുഷ്യരുടെമേല്‍ ഇറങ്ങി വന്നു.
കാരണം, പരിശുദ്ധാത്മാവിനെ
ദാനമായി നല്‍കാം എന്നുള്ള ദൈവത്തിന്റെ വാഗ്ദത്തം എല്ലാ തലമുറയിലെയും
വിശ്വസിക്കുന്നവര്‍ക്ക് ഉള്ളതാണ്.
പരിശുദ്ധാത്മാവിനെ
പ്രാപിച്ച ജീവിച്ചിരുന്നവരും, ജീവിച്ചിരിക്കുന്നവരുമായ അനേകര്‍ അസാധാരണ
വ്യക്തികളായി മാറിയിട്ടുണ്ട്.
താങ്കള്‍ക്ക് ഒരു അസാധാരണ
വ്യക്തിയായി മാറണം എന്ന് ആഗ്രഹം ഉണ്ടോ?
താങ്കള്‍ക്ക് അസാധാരണമായ
ഒരു അനുഗ്രഹം പ്രാപിക്കേണം എന്ന് ആഗ്രഹം ഉണ്ടോ?
അസാധാരണമായ ഒരു ജീവിതം
നയിക്കേണം എന്ന് ആഗ്രഹം ഉണ്ടോ?
അന്ധവിശ്വാസങ്ങള്‍ക്ക്
താങ്കളെ ഒരു അസാധാരണ അനുഭവത്തിലേക്ക് കൊണ്ടുപോകാല്‍ കഴിയുകയില്ല.
പരിശുദ്ധാത്മാവിനു മാത്രമേ
അത് ചെയ്യുവാന്‍ കഴിയൂ.
അതുകൊണ്ട്
പരിശുദ്ധാത്മാവിനെ പ്രാപിക്കുക.
പരിശുദ്ധാത്മാവിനെ
പ്രാപിക്കുവാന്‍ 3 കാര്യങ്ങള്‍ ചെയ്‌താല്‍ മതിയാകും.
1.
പാപങ്ങള്‍ ഏറ്റുപറഞ്ഞു
യേശുവിന്റെ ക്രൂശുമരണനതിലുള്ള വിശ്വാസത്തില്‍ ആശ്രയിച്ചു ദൈവത്തില്‍ നിന്നും പാപ
ക്ഷമ പ്രാപിക്കുക.
2.
യേശുവിനെ ജീവിതത്തിന്റെ കര്‍ത്താവായും
ദൈവമായും സ്വീകരിക്കുക.
3.
പരിശുദ്ധാത്മാവ് എന്ന
വാഗ്ദത്തം യേശുവിനോട് ചോദിച്ചു പ്രാപിക്കുക.
ദൈവത്തിന് തന്റെ രാജ്യം
പുനസ്ഥാപിക്കുവാന്‍ അനേകരെ വീണ്ടും ആവശ്യമുണ്ട്.
ദൈവത്തിന്റെ സൈന്യത്തില്‍
താങ്കളും കൂടെ ചേരേണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
ഇന്നുതന്നെ ദൈവത്തിന്റെ
സൈന്യത്തില്‍ അംഗമാകൂ.
No comments:
Post a Comment