ഉല്‍പ്പത്തി 6 ലെ ദൈവത്തിന്റെ പുത്രന്മാരും മനുഷ്യരുടെ പുത്രിമാരും

ഒരു വേദഭാഗത്തിന്‍റെ വിശദീകരണം ആണ് ഈ ഹൃസ്വ വീഡിയോയിലെ വിഷയം. ചിലര്‍ എന്നോടു ഈ വാക്യങ്ങള്‍ക്ക് ഒരു വിശദീകരണം നാല്‍കാമോ എന്നു ചോദിച്ചിരുന്നു. അതിനാലാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. നമുക്ക് വാക്യം വായിയ്ക്കാം: 

 

ഉല്‍പ്പത്തി 6: 1-4

1     മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ

2    ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.

3    അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.

4    അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.

പൌലൊസിന്‍റെ സുവിശേഷ യാത്രകള്‍

യേശുക്രിസ്തു കഴിഞ്ഞാല്‍, ക്രിസ്തീയ വിശ്വാസത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആണ്, അപ്പൊസ്തലനായ പൌലൊസ്. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിത ചരിത്രമാണ്, വേദപുസ്തകത്തിലെ  അപ്പോസ്തല പ്രവൃത്തികള്‍ എന്ന പുസ്തകത്തില്‍ പകുതിയും. എന്നാല്‍ അദ്ദേഹം യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരുവന്‍ അല്ലായിരുന്നു എന്നതും ശ്രദ്ധേയം ആണ്. 

AD 30 മുതല്‍ 50 വരെയുള്ള കാലയളവില്‍, ഏഷ്യ മൈനര്‍ അല്ലെങ്കില്‍ ആസ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ആയി അന്‍പത് പട്ടണങ്ങളെ എങ്കിലും അദ്ദേഹം സന്ദര്‍ശിക്കുകയും അവിടെ സഭകളെ സ്ഥാപിക്കുകയും ചെയ്തു.

യേശുക്രിസ്തു ജീവിച്ചിരുന്നുവോ? ചരിത്ര തെളിവുകള്‍

 വിശ്വാസവും ചരിത്രവും

ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്നു എന്ന് ലോകത്തിലെ ജനങ്ങളില്‍ മൂന്നിലൊന്ന്പേര്‍ വിശ്വസിക്കുന്നു. അവന്റെ എബ്രായ പേര് “യേഷുഅ” എന്നായിരുന്നു. അവന്റെ ശിഷ്യന്മാര്‍ അവന്‍ യഹൂദന്മാരുടെ മശിഹ ആണ് എന്ന് വിശ്വസിച്ചിരുന്നു. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നത് അവരുടെ വിശ്വാസം ആണ്. അതിന് കൂടുതല്‍ തെളിവുകള്‍ അവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ വിശ്വസം എന്നതിന് ഉപരിയായി, യേശു ജീവിച്ചിരുന്നു എന്നതിന് എന്തെല്ലാം തെളിവുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ് എന്നതാണ് ഈ ലഘു ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം.

ബഹുഭാര്യാത്വവും ക്രിസ്തീയ വിശ്വാസവും

വേദപുസ്തകം മനുഷ്യരുടെ വീണ്ടെടുപ്പിന്റെ ദൈവീക പദ്ധതി വിവരിക്കുന്ന രേഖ ആണ്. അതായത് ഇത് മനുഷ്യന്റെ ചരിത്രം ആണ്. വേദപുസ്തകം ദൈവത്തിന്റെ ചരിത്രം അല്ല. അതിനാല്‍ തന്നെ, മനുഷ്യന്‍ എങ്ങനെ ജീവിക്കേണം, എങ്ങനെ ജീവിച്ചു, അതിന്റെ അനന്തര ഫലം എന്തായിരിക്കും എന്നെല്ലാം ആണ് ഇതിലെ പ്രതിപാദ്യ വിഷയം. യാതൊന്നും മറച്ചുവെക്കാതെ മനുഷ്യന്റെ ജീവിതം പറയുന്നു എന്നതാണ് വേദപുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

വേദപുസ്തകത്തില്‍ അനേകം മനുഷ്യരുടെ ചരിത്രമുണ്ട്. അവരുടെ ചരിത്രം ദൈവത്തിന്റെ ചരിത്രം അല്ല. ദൈവത്തിന്റെ കാഴ്ചപ്പാടിന് ഒത്തു ജീവിച്ചവരും, ഭാഗികമായി തെറ്റിപ്പോയവരും, ദൈവത്തോട് അകന്നുപോയവരും, മല്‍സരിച്ചവരും എല്ലാം ഇതില്‍ ഉണ്ട്. അതില്‍ ദൈവം തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും തള്ളിക്കളയുകയും ചെയ്തവര്‍ ഉണ്ട്. ദൈവം പറഞ്ഞത് അന്ധമായി വിശ്വസിച്ചവരും, ദൈവത്തില്‍ നിന്നും ഓടിപ്പോകുവാന്‍ ശ്രമിച്ചവരും, ദൈവത്തോട് വാദിച്ചവരും, കലാപം ഉണ്ടാക്കിയവരും ഉണ്ട്. ഇവരുടെ എല്ലാം ജീവിതത്തിലെ നന്മകള്‍ മാത്രമല്ല, തിന്‍മകളും വേദപുസ്തകത്തില്‍ തുറന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം എന്തു ആഗ്രഹിക്കുന്നു, മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് നമ്മള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

പൌലൊസും കൂടാരപ്പണിയും

പൌലൊസും കൂടാരപ്പണിയും എന്നതാണു നമ്മളുടെ ഈ ഹൃസ്വമായ വീഡിയോയിലെ ചര്‍ച്ചാ വിഷയം. സുവിശേഷ പ്രവര്‍ത്തകര്‍ മതേതര തൊഴില്‍ ചെയ്ത് ജീവിക്കേണം എന്ന് പൌലൊസ് ഉപദേശിക്കുന്നുണ്ടോ? അത് വേദപുസ്തകത്തിലെ ഉപദേശം ആണോ? ഇന്നത്തെ നമ്മളുടെ സഭാ ശുശ്രൂഷകന്‍മാര്‍ തൊഴില്‍ ചെയ്തതിന് ശേഷമുള്ള സമയം സുവിശേഷ വേല ചെയ്താല്‍ മതിയോ? അതോ സഭാ വിശ്വാസികള്‍ ശുശ്രൂഷകന്മാരെ, അവരുടെ ആവശ്യങ്ങളില്‍ പിന്താങ്ങണമോ? ഇതാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. 

 അപ്പോസ്തല പ്രവൃത്തികള്‍ പുതിയ നിയമത്തിലെ ഏക ചരിത്ര പുസ്തകം ആണ്. ഇത് ആദ്യ കാലത്തെ അപ്പൊസ്തലന്മാരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെയും സഭാ വളര്‍ച്ചയുടെയും ചരിത്രമാണ്. അന്ന് സംഭവിച്ച പ്രധാന സംഭവങ്ങള്‍ ആണ് നമ്മള്‍ ഇവിടെ വായിക്കുന്നത്.