വിശ്വാസവും ചരിത്രവും
ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്നു എന്ന് ലോകത്തിലെ ജനങ്ങളില്‍ മൂന്നിലൊന്ന്പേര്‍ വിശ്വസിക്കുന്നു. അവന്റെ എബ്രായ പേര് “യേഷുഅ” എന്നായിരുന്നു. അവന്റെ ശിഷ്യന്മാര്‍ അവന്‍ യഹൂദന്മാരുടെ മശിഹ ആണ് എന്ന് വിശ്വസിച്ചിരുന്നു. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നത് അവരുടെ വിശ്വാസം ആണ്. അതിന് കൂടുതല്‍ തെളിവുകള്‍ അവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ വിശ്വസം എന്നതിന് ഉപരിയായി, യേശു ജീവിച്ചിരുന്നു എന്നതിന് എന്തെല്ലാം തെളിവുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ് എന്നതാണ് ഈ ലഘു ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം.
വ്യാജമായ
ഭൌതീക വസ്തുക്കള്‍
സത്യത്തില്‍, യേശുവിന്റെ ജീവിതത്തെ
കുറിച്ചുള്ള, കൃത്യമായ, ശാസ്ത്രീയമായി
തെളിയിക്കപ്പെട്ട യാതൊരു പുരാവസ്തുക്കളും ലഭ്യമല്ല.
യോസേഫിന്‍റെ കുടുംബം കൃഷിക്കാരുടെ കുടുംബം ആയിരുന്നിരിക്കേണം. എന്നാല്‍ പിന്നീട്, കൃഷിയില്‍ നഷ്ടം ഉണ്ടായപ്പോള്‍ യോസേഫ് മരപ്പണിയിലേക്ക് തിരിഞ്ഞതായിരിക്കേണം. ഇന്‍ഡ്യയില്‍ ഉള്ളതുപോലെ ജാതി വ്യവസ്ഥ യഹൂദന്മാരിക്കിടയില്‍ ഇല്ല എന്നും തച്ചന്‍ എന്നത് യഹൂദന്മാരുടെ ഇടയില്‍ ഒരു പ്രത്യേക ജാതി അല്ല എന്നു ഓര്‍ക്കുക. കൃഷിക്കാരും മരപ്പണി ചെയ്യുന്നവരും സാധാരണക്കാര്‍ ആണ്. അവരെക്കുറിച്ച് ആരും ചരിത്രത്തില്‍ രേഖപ്പെടുത്താറില്ല, അവര്‍ അമൂല്യങ്ങള്‍ ആയ പുരാവസ്തുക്കള്‍ അവശേഷിപ്പിക്കാറില്ല.
എങ്കിലും, ചരിത്ര രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നതും, പുരാവസ്തുക്കള്‍ ഇല്ല എന്നതും ഒരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന് വാദിക്കുവാന്‍ മതിയായ കാരണം അല്ല. നമ്മളുടെ പൂര്‍വ്വപിതാക്കന്‍മാരുടെ ജീവിതത്തെക്കുറിച്ച് ചരിത്ര രേഖകള്‍ ഇല്ലല്ലോ. അവരുടെ അടയാളമായ പുരാവസ്തുക്കളും കാണുവാന്‍ സാധ്യമല്ല. എന്നാല്‍ അവര്‍ ജീവിച്ചിരുന്നു എന്നത് സത്യമാണ്. അവരുടെ ജീവിതത്തിന്റെ സാക്ഷികള്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്ന നമ്മള്‍. നമ്മളുടെ പൂര്‍വ്വപിതാക്കന്മാര്‍ ജീവിച്ചിരുന്നതുകൊണ്ടാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഇതൊരു പൊതുവായ തത്ത്വം ആണ്. യേശുക്രിസ്തുവിന്റെ കാലത്ത് ജീവിച്ചിരുന്നവരില്‍ 99% പേരും അവരുടെ ജീവിതത്തിന്റെ അടയാളങ്ങള്‍ ശേഷിപ്പിച്ചിട്ടില്ല.
ഷ്രൌഡ്
ഓഫ് ടൂറിന്‍
ശാസ്ത്രീയമായി പറഞ്ഞാല്‍, ഷ്രൌഡ് ഓഫ് ടുറിന്‍ മദ്ധ്യകാലത്ത് സൃഷ്ടിക്കപ്പെട്ട ഒരു വ്യാജമായ വസ്ത്രം ആണ്.
ഒന്നാം നൂറ്റാണ്ടില്‍ ഇത്തരം വസ്ത്രങ്ങള്‍
ലഭ്യമായിരുന്നില്ല. ഇതിലുള്ള ചിത്രം ഒന്നാം നൂറ്റാണ്ടിലെ പുരുഷന്മാരുടെ ആകാര
പ്രകൃതിയോടോ ഒരു ഗലീലക്കാരന്റെ ശാരീരിക അളവുകളോടോ യോജിക്കുന്നുമില്ല. മാത്രവുമല്ല,
അക്കാലത്ത് യഹൂദന്മാര്‍ ശവശരീരത്തെ ഒരു വലിയ വസ്ത്രം കൊണ്ട് പൊതിയുക ആയിരുന്നില്ല, അവര്‍ ഒന്നിലധികം വസ്ത്രങ്ങള്‍ കൊണ്ട് ശരീരത്തെ ചുറ്റുക ആയിരുന്നു പതിവ്.
ശാസ്ത്രീയമായ പരീക്ഷണങ്ങളിലും ഇത് യേശുവിന്റെ ശരീരത്തെ പൊതിഞ്ഞിരുന്ന വസ്ത്രം ആണ് എന്നു തെളിയിക്കപ്പെട്ടിട്ടില്ല. പുരാവസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്ന ശാസ്ത്രീയ രീതി ആണ് റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് എന്നത്. ഈ രീതി ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഈ വസ്ത്രം 14 ആം നൂറ്റാണ്ടില്‍ മാത്രം നിര്‍മ്മിക്കപ്പെട്ടതാണ് എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഈ പുതപ്പ് ലഭിച്ചതായി ചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നതും 14 ആം നൂറ്റാണ്ടില്‍ ആണ്.
1390 ല്‍ ബിഷപ്പ് പെരെ ഡി ആര്‍കിസ് ഓഫ് ഫ്രാന്‍സ്, ഷ്രൌഡ് ഓഫ് ടൂറിന്‍ എന്ന പുതപ്പിലെ ചിത്രം, ഒരു കലാകാരന്‍ വിദഗ്ദമായി വരച്ചതാണ് എന്നും അയാള്‍ തന്നെ അത് സമ്മതിച്ചിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് കത്തോലിക്ക സഭാ അത് യേശുവിന്‍റെ ശവശരീരത്തെ പുതപ്പിച്ചിരുന്ന വസ്ത്രം തന്നെ ആണ് എന്ന് അവകാശപ്പെടുന്നില്ല എങ്കിലും, അതിന്റെ വിശുദ്ധിയെ അവര്‍ തള്ളിപ്പറയുന്നില്ല. പോപ്പ് ബെനെഡിക്ട് പതിനാറാമന്‍, അത് ഒരു മനുഷ്യനും നിര്‍മ്മിക്കുവാന്‍ കഴിയുന്നതല്ല എന്നും അതിനാല്‍ അത് വിശുദ്ധ ശനിയാഴ്കയുടെ പ്രതീകം ആണ് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് അനേകം കത്തോലിക സഭാ പുരോഹിതന്മാരും അതിന്റെ ദിവ്യത്വത്തില്‍ വിശ്വസം പ്രകടിപ്പിച്ചിട്ടുണ്ട്.
ക്രൂശിലെ
ആണികള്‍
ക്രൂശിന്റെ
തടിക്കഷണങ്ങള്‍
സുഡാരിയം
ഓഫ് ഒവിഡോ
ഈയത്തകിടുകള്‍
യേശുവിന്റെ
മുള്‍ക്കിരീടം
അസ്ഥി
പെട്ടികള്‍
പുരാവസ്തു
ഗവേഷണം
ജോസെഫസ് പലസ്തീന്‍ പ്രദേശത്ത് ആണ് ജനിച്ചത് എങ്കിലും അദ്ദേഹത്തിന്‍റെ പില്‍ക്കാല ജീവിതം മുഴുവന്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ രക്ഷാകര്‍ത്തൃത്വത്തില്‍, റോമില്‍ ആയിരുന്നു ചിലവഴിച്ചത്. തുടര്‍ച്ചയായ മൂന്നു റോമന്‍ ചക്രവര്‍ത്തിമാരുടെ രക്ഷാകര്‍ത്തൃത്വം അദ്ദേഹത്തിന് ലഭിച്ചു. അതിനു ഒരു കാരണം ഉണ്ടായിരുന്നു. AD 66 നും 70 നും ഇടയില്‍ ഉണ്ടായ, റോമന്‍ സാമ്രാജ്യത്തിനെതിരെ ഉള്ള യഹൂദന്മാരുടെ ആഭ്യന്തര കലാപത്തില്‍, ഗലീലിയയില്‍ കലാപകാരികളുടെ കമാന്‍ഡര്‍ ആയി പ്രവര്‍ത്തിച്ച വ്യക്തി ആണ് ജോസെഫസ്. എന്നാല്‍ റോമന്‍ ഭരണകൂടം ആ കലാപത്തെ, വെസ്പേഷിയന്‍ (Vespasian) എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍, നിഷ്കരുണം അടിച്ചമര്‍ത്തി. അങ്ങനെ ജോസെഫസ് ഒരു യുദ്ധതടവുകാരന്‍ ആയി റോമന്‍ സൈന്യത്തിന് കീഴടങ്ങി.
തടവറയില്‍ ആയിരുന്ന ജോസെഫസ്, വെസ്പേഷിയന്‍ ഉടന്‍
തന്നെ ചക്രവര്‍ത്തി ആകും എന്ന് പ്രവചിച്ചു. അങ്ങനെ വെസ്പേഷിയന്‍ ചക്രവര്‍ത്തി
ആയപ്പോള്‍, അദ്ദേഹം ജോസെഫസിനെ തടവറയില്‍ നിന്നും
മോചിപ്പിച്ചു. അതിനുശേഷം, തന്റെ ജീവിതാന്ത്യം വരെ, വെസ്പേഷിയന്‍ സ്ഥാപിച്ച ഫ്ലേവിയന്‍ രാജവംശത്തിന്‍റെ (Flavian
dynasty) സംരക്ഷണത്തില്‍ റോമില്‍ ജീവിച്ചു. തന്റെ രക്ഷകര്‍ത്താക്കളോടുള്ള
ആദരവ് കാരണം, അദ്ദേഹം തന്റെ പേര് മാറ്റി, ഫ്ലേവിയസ് ജോസെഫസ് എന്നാക്കി. ചരിത്രത്തില്‍ ഇന്ന് അദ്ദേഹം ഈ പേരില്‍
അറിയപ്പെടുന്നു.
വെസ്പേഷിയന്‍ (Vespasian), റ്റൈറ്റസ് (Titus), ഡൊമീഷിയന്‍
(Domitian) എന്നീ റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്താണ്
ജോസെഫസ് ജീവിച്ചിരുന്നത്.
അദ്ദേഹത്തിന്റെ രണ്ടു ചരിത്ര പുസ്തകങ്ങള്‍ ആണ് പ്രശസ്തമായിട്ടുള്ളത്. അവ, യഹൂദന്മാരുടെ യുദ്ധങ്ങള്‍ (The Jewish War), യഹൂദ പുരാതനത്വങ്ങള്‍ (Jewish Antiquities) എന്നീ ഗ്രന്ഥങ്ങള്‍ ആണ്. ഇതില്‍ യഹൂദന്മാരുടെ യുദ്ധങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ഇല്ല. ചില വാചകങ്ങള്‍ യേശുവിനെക്കുറിച്ചുള്ളതാണ് എന്ന് വ്യാഖ്യാനിക്കാം എങ്കിലും അവ ജോസെഫസ് എഴുതിയതാണോ എന്ന് ചരിത്രകാരന്‍മാര്‍ക്കിടയില്‍ സംശയം ഉണ്ട്. അതിനാല്‍ അതിനെക്കുറിച്ച് നമ്മള്‍ ഇവിടെ ചിന്തിക്കുന്നില്ല.
എന്നാല്‍ യഹൂദ പുരാതനത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് വ്യക്തമായ രണ്ട് പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ ഗ്രന്ഥം AD 93 മുതലുള്ള യഹൂദ ചരിത്രമാണ്. ഈ ഗ്രന്ഥത്തിലെ 18 ആം പുസ്തകം, 3 ആം അദ്ധ്യായം 3 ആം വാക്യത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചുള്ള വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഭാഗത്തെ ടെസ്റ്റിമോണിയം ഫ്ലേവിയാനം (Testimonium Flavianum) അഥവാ “ഫ്ലേവിയസ് ജോസെഫസിന്‍റെ സാക്ഷ്യം” എന്നാണ് അറിയപ്പെടുന്നത്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങളില്‍ ചിലത് മാത്രം ഇവിടെ ഉദ്ദരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു സ്വതന്ത്ര പരിഭാഷ ആണ്, പദാനുപദ തര്‍ജ്ജമ അല്ല.
“അവനെ മനുഷ്യന്‍ എന്ന് വിളിക്കുന്നത് ന്യായമാണ് എങ്കില്‍, യേശു എന്നൊരു ബുദ്ധിമാനായ മനുഷ്യന്‍ അക്കാലത്ത് ജീവിച്ചിരുന്നു. അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ ആയിരുന്നു. അവന്‍ പഠിപ്പിച്ച സത്യം അനേകര്‍ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ തക്കവണ്ണം, അവയെ പഠിപ്പിക്കുവാന്‍ അവന് പ്രത്യേക കഴിവുണ്ടായിരുന്നു. അവന്‍ അനേകം യഹൂദന്മാരെയും ജാതികളെയും തന്നിലേക്ക് ആകര്‍ഷിച്ചു. അവന്‍ ക്രിസ്തു ആയിരുന്നു. നമ്മളുടെ ഇടയിലെ പ്രമുഖരായ വ്യക്തികളുടെ നിര്‍ദ്ദേശപ്രകാരം, പീലാത്തൊസ് അവനെ ക്രൂശിക്കുവാനായി വിധിച്ചു. അവനെ സ്നേഹിച്ചിരുന്നവര്‍ ആദ്യം അവനെ വിട്ടു പോയില്ല, അതിനാല്‍ അവന്‍ മരണത്തിന് ശേഷവും ജീവനോടെ, മൂന്നാം ദിവസം അവര്‍ക്ക് പ്രത്യക്ഷന്‍ ആയി. ഇത്, ദൈവീകരായ പ്രവാചകന്മാര്‍ മുങ്കൂട്ടി പറഞ്ഞിരുന്നു. അവനെക്കുറിച്ച് അവര്‍ പറഞ്ഞിരുന്ന പതിനായിരക്കണക്കിന് പ്രവാചനങ്ങളും നിവര്‍ത്തി ആയി. അവന്റെ പിന്‍ഗാമികള്‍ ആയ ക്രിസ്ത്യാനികള്‍ എന്ന ഗോത്രം ഇന്നും നശിച്ചു പോയിട്ടില്ല.”
ജോസെഫസിന്റെ പുസ്തകത്തിലെ ഈ ഭാഗത്തെ ചില വാക്കുകള്‍, പിന്നീട് ക്രിസ്തീയ വേദപണ്ഡിതന്‍ ആയ യൂസേബിയസ് (Eusebius) 4 ആം നൂറ്റാണ്ടില്‍ കൂട്ടിചേര്‍ത്തതാണ് എന്നൊരു ആരോപണം ഉണ്ട് എങ്കിലും ഇതിലെ പ്രധാനപ്പെട്ട എല്ലാ വാചകങ്ങളും ജോസെഫസ് തന്നെ എഴുതിയാണ് എന്നാണ് ബഹുഭൂരിപക്ഷം ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. അതിനു അവര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ്: ഈ ചരിത്ര ഭാഗത്ത്, ജോസെഫസ് യേശുവിനെ “ബുദ്ധിമാനായ ഒരു മനുഷ്യന്‍” എന്നാണ് വിളിച്ചിരിക്കുന്നത്. ജോസെഫസ് ഇതേ ഗ്രന്ഥത്തില്‍ ശലോമോന്‍, ദാവീദ്, സ്നാപക യോഹന്നാന്‍ എന്നിവരെക്കുറിച്ച് പറയുമ്പോഴും ഇതേ പദസമുച്ചയം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസികള്‍ ഒരിയ്ക്കലും യേശുക്രിസ്തുവിനെ അങ്ങനെ വിളിക്കാറില്ല.
റ്റാസിറ്റസ്
AD 64 ല്‍ റോമാ പട്ടണം അഗ്നിക്ക് ഇരയായി. നീറോ ചക്രവര്‍ത്തി തന്നെ ആ ഭാഗത്തെ കെട്ടിടങ്ങളെ അഗ്നിക്കിരയാക്കിയതാണ് എന്നൊരു ആരോപണം അക്കാലത്ത് ഉയര്‍ന്നു വന്നു. അദേഹത്തിന് അവിടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണം എന്നു ആഗ്രഹം ഉണ്ടായിരുന്നു.
ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുവാനായി,
പട്ടണത്തെ തീവച്ചത്, ക്രിസ്തീയ വിശ്വാസികള്‍ ആണ് എന്നു നീറോ
കുറ്റം ആരോപിക്കുകയും ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച്
എഴുതുന്ന അവസരത്തിലാണ് റ്റാസിറ്റസ് ക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
ക്രിസ്തുവിനെ പീലാത്തൊസ് ക്രൂശിച്ചുകൊന്നു എന്നും ക്രിസ്തു ആണ് ക്രിസ്തീയ വിശ്വസം
സ്ഥാപിച്ചത് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ക്രിസ്ത്യാനികളെ അസാധാരണവും
നിന്ദ്യവുമായ ജീവിത രീതി ഉള്ളവര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. യേശുക്രിസ്തുവിനെ, റ്റൈബേരിയസ് ചക്രവര്‍ത്തിയുടെ കാലത്ത്, പീലാത്തൊസ്
യഹൂദയുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആണ് ക്രൂശിക്കുന്നത് എന്നും അദ്ദേഹം
രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണം, യേശുക്രിസ്തുവിന്‍റെ
ക്രൂശീകരണത്തെക്കുറിച്ചുള്ള പുതിയനിയമത്തിലെ വിവരണത്തോട് ഒക്കുന്നു. അപ്പോസ്തലപ്രവര്‍ത്തികളില്‍
പറയുന്നതുപോലെ, യേശുവിന്‍റെ ക്രൂശീകരണത്തിന് ശേഷം ക്രിസ്തീയ
സഭ അതിവേഗം വളര്‍ന്നു എന്നും ആദ്യകാല വിശ്വാസികള്‍ ഒരു പ്രതികൂലത്തിലും തങ്ങളുടെ
വിശ്വാസത്തെ ഉപേക്ഷിക്കാതെ നിന്നും എന്നും റ്റാസിറ്റസ് പറയുന്നുണ്ട്.
“അവര്‍
(ക്രിസ്ത്യാനികള്‍) അതിരാവിലെ സൂര്യപ്രകാശം പരക്കുന്നതിന് മുമ്പായിതന്നെ, ഒരു
നിശ്ചിത ദിവസത്തില്‍ ഒരു സ്ഥലത്തു ഒരുമിച്ചുകൂടുക പതിവായിരുന്നു. ദൈവത്തോട്
എന്നപോലെ അവര്‍ ക്രിസ്തുവിനോട് പാട്ടുകള്‍ പാടുമായിരുന്നു. ദുഷ്ടത പ്രവര്‍ത്തിക്കുക
ഇല്ല എന്നും, കളവ് കാണിക്കുക ഇല്ല എന്നും, പരസംഗം ചെയ്യുക ഇല്ലാ എന്നും, കള്ള
സാക്ഷ്യം പറയുക ഇല്ലാ എന്നും, അവരെ വിചാരണയ്ക്കായി വിളിക്കപ്പെട്ടാല്‍ പോലും
വിശ്വസം ത്യജിക്കുക ഇല്ല എന്നും അവര്‍ പ്രതിജ്ഞ എടുക്കും. അതിനുശേഷം പിരിഞ്ഞു
പോകുക എന്നത് അവരുടെ രീതി ആയിരുന്നു. എന്നാല്‍ വളരെ ലളിതമായ ആഹാരം ഒരുമിച്ച്
കഴിക്കുവാന്‍ അവര്‍ വീണ്ടും ഒത്തുചേരുകയും ചെയ്യും.”
ഇതാണ് പ്ലിനി അദ്ദേഹത്തിന്റെ ഒരു കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് ചില ചരിത്ര രേഖകള്‍
സെറ്റോണിയസ് (Suetonius) എന്ന റോമന്‍ ചരിത്രകാരന്‍, ക്ലോഡിയസ് ചക്രവര്‍ത്തി (Emperor Claudius ) യഹൂദന്മാരെ റോമില്‍ നിന്നും പുറത്താക്കിയത്, “ക്രിസ്തുവിന്റെ (Chrestus) പ്രേരണയാല്‍ അവര്‍ നിരന്തരമായി ശല്യം ഉണ്ടാക്കിയത്” കൊണ്ടാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സമോസറ്റയിലെ ലൂഷിയന്‍ (Lucian of Samosata) AD 115 നും 200 ഇടയില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ഹാസ്യ സാഹിത്യകാരന്‍ ആയിരുന്നു. AD 165 ല്‍ അദ്ദേഹം എഴുതിയ പ്രശസ്തമായ പെരെഗ്രിനസിന്‍റെ മരണം എന്ന കൃതി, ക്രിസ്ത്യാനികളെക്കുറിച്ച് അവമതിപ്പ് ഉളവാക്കുന്ന ഒരു രചന
ഗ്രീക്ക് തത്വ ചിന്തകന്‍ ആയിരുന്ന പ്ലേറ്റോയുടെ ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന മറ്റൊരു തത്വ ചിന്തകന്‍ ആയിരുന്നു സെല്‍സസ് (Celsus). രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിന് എതിരായിരുന്നു. സത്യ പ്രമാണങ്ങളെ കുറിച്ച് (On the True Doctrine) എന്ന അദ്ദേഹത്തിന്റെ കൃതി AD 175 നും 177 നും ഇടയില്‍ രചിച്ചത് ആയിരിക്കേണം. ഈ കൃതി ഇപ്പോള്‍ നമുക്ക് ലഭ്യമല്ല. എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ക്രിസ്തീയ വിരുദ്ധതയ്ക്ക് മറുപടി ആയി അലക്സാണ്ട്രിയയിലെ ഒറിഗെന്‍ (Origen of Alexandria) എന്ന ക്രിസ്തീയ വേദ പണ്ഡിതന്‍, കോണ്ട്രാ സെല്‍സം (Contra Celsum) എന്നൊരു കൃതി രചിച്ചിട്ടുണ്ട്. ഇത് നമുക്ക് ഇന്നും ലഭ്യമാണ്. സെല്‍സസിന്റെ കൃതിയില്‍ നിന്നും ധാരാളം ഉദ്ദരിണികള്‍ ഒറിഗന്‍റെ പുസ്തകത്തില്‍ ഉണ്ട്. ഇതില്‍ നിന്നും സെല്‍സസ് എന്തായിരുന്നു എഴുതുയിരുന്നത് എന്നു നമുക്ക് മനസ്സിലാക്കാം. യേശുക്രിസ്തുവിന്റെ ജനനം വഴിപിഴച്ചതായിരുന്നു എന്നും അവന്‍ ചെയ്ത അത്ഭുതങ്ങള്‍ മന്ത്രവാദ ശക്തിയാല്‍ ചെയ്തതായിരുന്നു എന്നും സെല്‍സസ് പറഞ്ഞു. എന്നാല്‍ യേശുക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല.
മാറാ ബാര്‍ സെറാപിയോണ്‍ (Mara bar Serapion), റോമന്‍ പ്രവിശ്യ ആയിരുന്ന സിറിയയില്‍ ജീവിച്ചിരുന്ന ഒരു സ്റ്റോയിക് തത്ത്വചിന്തകന്‍ (Stoic philosopher) ആയിരുന്നു. അദ്ദേഹം AD 73 ല്‍ തന്റെ മകനായ സെറാപിയോണിന് (Serapion) എഴുതിയ ഒരു കത്ത് ചരിത്രകാരന്‍മാര്‍ക്കിടയില്‍ പ്രശസ്തമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള അക്രൈസ്തവ രേഖ ആണ് ഇത്. ഈ കത്തില്‍, മൂന്ന് ബുദ്ധിമാന്മാര്‍ക്കെതിരെ പ്രവര്‍ത്തിച്ച അനീതിയെക്കുറിച്ച് അദ്ദേഹം പറയുന്നു. അത്, സോക്രട്ടീസിന്‍റെ കൊലപാതകം, പൈതഗോറസിനെ അഗ്നിക്കിരയാക്കി കൊന്നത്, യഹൂദന്മാരുടെ ബുദ്ധിമാനായ രാജാവിന്‍റെ കൊലപാതകം എന്നിവ ആണ്. ഈ ബുദ്ധിമാന്മാരെ കൊന്നതിനുള്ള ശിക്ഷ ഭാവി തലമുറ അനുഭവിക്കും എന്നും, ഒടുവില്‍ അവരുടെ ജ്ഞാനം വിജയിക്കും എന്നും അവരുടെ പീഡകരെ ദൈവം ശിക്ഷിക്കും എന്നും അദ്ദേഹം ആ കത്തില്‍ പറയുന്നുണ്ട്.
യഹൂദ റബ്ബിമാരുടെ രചനകള്‍
റോമന്‍, ഗ്രീക് എഴുത്തുകാരില്‍ നിന്നും ഇനി നമുക്ക് യഹൂദ റബ്ബിമാരുടെ രചനകളിലേക്ക് പോകാം. യേശുക്രിസ്തു ജന്‍മനാല്‍ ഒരു യഹൂദന്‍ ആയിരുന്നു എങ്കിലും യഹൂദന്മാര്‍ അവനെ തള്ളിപ്പറയുകയും എതിര്‍ക്കുകയും ആയിരുന്നു. യഹൂദ റബ്ബിമാര്‍ യേശുവിന്റെ ശുഷ്യന്മാരോ അനുകൂലികളോ ആയിരുന്നില്ല. അവരുടെ രചനകളില്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. അത് അക്കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എന്ന നിലയില്‍ തന്നെ ആണ്.
നമ്മള്‍ ഇതുവരെയും പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും നമുക്ക് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ആദ്യ നൂറ്റാണ്ടിലെ ചരിത്രകാരന്‍മാര്‍ക്കും, സാഹിത്യകാരന്‍മാര്‍ക്കും യേശുക്രിസ്തുവിനെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. ആദ്യ നൂറ്റാണ്ടില്‍ ആരും യേശു ക്രിസ്തു ജീവിച്ചിരുന്നിട്ടില്ല എന്നോ അവനെക്കുറിച്ചുള്ള ക്രിസ്തീയരുടെ വിശ്വാസങ്ങള്‍ കെട്ടുകഥകള്‍ ആണ് എന്നോ അഭിപ്രായപ്പെട്ടിട്ടില്ല.
പുതിയ നിയമവും ആദ്യകാല ക്രിസ്തീയ രചനകളും ചരിത്ര രേഖകള്‍ ആണോ എന്ന ചോദ്യത്തിനും നമുക്ക് ഇതേ പ്രമാണം ഉപയോഗിക്കാവുന്നതാണ്. അതായത്, പുതിയ നിയമവും ആദ്യകാല ക്രിസ്തീയ രചനകളും, ചരിത്ര രേഖകള്‍ അല്ല എന്നു തെളിയിക്കപ്പെടുന്നത് വരെ, അതിനെ ചരിത്രമായി കണക്കാക്കുക. ഈ ചിന്ത മനസ്സില്‍ സൂക്ഷിച്ചുകൊണ്ടു നമുക്ക് മുന്നോട്ട് നീങ്ങാം.
യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്ള എല്ലാ അക്രൈസ്തവ രേഖകളും, ക്രൈസ്തവ രേഖകളും യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ശേഷം എഴുതപ്പെട്ടതാണ്. എല്ലാ സുവിശേഷങ്ങളും ലേഖനങ്ങളും യേശുക്രിസ്തുവിന്റെ മരണത്തിനും ഉയിര്‍പ്പിനും ചില വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടതാണ്. ക്രൈസ്തവ രചനകളില്‍ ഏറ്റവും പഴക്കം ഉള്ളത്, AD 50 നും 60 നും ഇടയില്‍ എഴുതപ്പെട്ട അപ്പൊസ്തലനായ പൌലൊസിന്റെ ലേഖനങ്ങള്‍ ആണ്. അതായത് അവയെല്ലാം ക്രിസ്തുവിന്റെ മരണത്തിനും 20 മുതല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടത് ആണ്.
പൌലൊസിന്റെ ലേഖനങ്ങളില്‍ യേശുക്രിസ്തുവിന്റെ ജീവിത ചരിത്രം അധികമായി വിവരിക്കപ്പെടുന്നില്ല. എന്നാല്‍ യേശു ജീവിച്ചിരുന്ന വ്യക്തി ആയിരുന്നു എന്ന ചിന്തയോടെ തന്നെയാണ് അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നത്. പൌലൊസ് യേശുക്രിസ്തുവിനെ നേരില്‍ കണ്ടിട്ടില്ല, എന്നാല്‍ അപ്പോസ്തലന്മാരെയും യേശുവിന്റെ സഹോദരന്‍ ആയ യാക്കോബിനെയും നേരില്‍ പരിചയപ്പെട്ടിട്ടുണ്ട്. പൌലൊസിന്റെ ലേഖനങ്ങള്‍ക്ക് 10 ഓ 20 ഓ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് സുവിശേഷങ്ങള്‍ രചിക്കപ്പെടുന്നത്. ഇവയെല്ലാം യേശുവിനെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത അനേകം ദൃക് സാക്ഷികള്‍ ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ എഴുതപ്പെട്ടത് ആണ്. ആയതിനാല്‍ അതില്‍ കളവ് എഴുതുവാന്‍ സാധ്യമല്ല. അവയില്‍ പറഞ്ഞിരിക്കുന്ന സാംസ്കാരിക പശ്ചാത്തലവും ഭൂപ്രദേശവും അതിന്റെ പ്രത്യേകതകളും ഒന്നാം നൂറ്റാണ്ടിലെ പലസ്തീനിലെ സാഹചര്യങ്ങള്‍ തന്നെ ആണ്. അത്ഭുത രോഗശാന്തി ചെയ്യുന്ന ഒരു ഗുരുവിന്റെ അടുക്കല്‍ അനേകര്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാനും സൌഖ്യം പ്രാപിക്കുവാനും ഒരുമിച്ച് കൂടുന്ന അന്നത്തെ രീതി പുരാവസ്തു ഗവേഷകര്‍ ശരി വയ്ക്കുന്നുണ്ട്. അന്ന് കുഷ്ഠരോഗികളും ക്ഷയരോഗികളും അനേകര്‍ ഉണ്ടായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. കൌമാര പ്രായക്കാരുടെ മരണ നിരക്കും അക്കാലത്ത് വളരെ കൂടുതല്‍ ആയിരുന്നു.
യേശുക്രിസ്തുവിന്റെ സ്നാനം, ക്രൂശീകരണം എന്നിവയെക്കുറിച്ചുള്ള പുതിയ നിയമ വിവരണം സത്യമാണ് എന്നതില്‍ ചരിത്രകാരന്‍മാര്‍ക്കു അഭിപ്രായ വ്യത്യാസം ഇല്ല. അതിനു അവര്‍ പറയുന്ന കാരണം ഇതാണ്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും ആദ്യകാല വിശ്വാസികളും യഹൂദന്മാര്‍ ആയിരുന്നു. യഹൂദ പശ്ചാത്തലത്തില്‍ നിന്നും വന്ന ഇവര്‍ ഒരിയ്ക്കലും, യോഹന്നാന്‍ സ്നാപകന്‍ എന്ന പ്രവാചകന്‍ അവരുടെ ഗുരുവും ദൈവവുമായിരിക്കുന്ന യേശുവിനെ സ്നാനപ്പെടുത്തി എന്നൊരു കഥ വ്യാജമായി സൃഷ്ടിക്കുക ഇല്ല. കാരണം സ്നാനപ്പെടുത്തുന്ന വ്യക്തി സ്നാനപ്പെടുന്ന വ്യക്തിയെക്കാള്‍ ആത്മീയമായി ഉയര്‍ന്നു നില്‍ക്കുന്നു എന്നായിരുന്നു യഹൂദന്മാരുടെ വിശ്വസം. അങ്ങനെ യോഹന്നാന്‍ ആണ് യേശുവിനെക്കാള്‍ ആത്മീയമായി ഉയര്‍ന്നവന്‍ എന്ന ചിന്ത ശിഷ്യന്‍മാര്‍ക്കോ ആദ്യ കാല ക്രിസ്തീയ വിശ്വാസികള്‍ക്കൊ അംഗീകരിക്കുവാന്‍ കഴിയുമായിരുന്നില്ല. യോഹന്നാന്‍ പാപ പരിഹാരത്തിനായി യഹൂദന്മാരെ ആണ് സ്നാനപ്പെടുത്തിയത്. എന്നാല്‍ യേശുക്രിസ്തു പാപ രഹിതന്‍ ആയിരുന്നു എന്നു ക്രിസ്തീയ വിശ്വാസികള്‍ വിശ്വസിച്ചു. ഇവിടെയും യേശുവിന്റെ സ്നാനം വിശദീകരിക്കുവാന്‍ പ്രയാസമുള്ളത് ആയി മാറുന്നു. അതിനാല്‍ ഇത്തരമൊരു കഥ അവര്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുവാന്‍ സാധ്യത ഇല്ല. എന്നാല്‍ യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു സ്നാനം സ്വീകരിച്ചു എന്നത് ഒരു ചരിത്ര സത്യമായിരുന്നതിനാല്‍ അപ്പോസ്തലന്‍മാര്‍ക്കും ആദ്യകാല വിശ്വാസികള്‍ക്കും അത് സമ്മതിക്കുകയും പ്രസംഗിക്കുകയും ചെയ്യേണ്ടി വന്നു.
അന്ന്, യഹൂദ ദേശം റോമന്‍ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യ ആയിരുന്നു. റോമാക്കാര്‍ എപ്പോഴും യഹൂദന്മാരെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍, യഹൂദന്മാരെ രക്ഷിക്കുവാനായി, അവര്‍ കാത്തിരുന്ന മശിഹ വന്നു എന്നോ, അവര്‍ അവന്റെ ശിഷ്യന്മാര്‍ ആണ് എന്നോ, വ്യാജമായി അക്കാലത്ത് ആരും അവകാശപ്പെടുക ഇല്ല. അങ്ങനെ അവകാശപ്പെട്ടല്‍ കൊടിയ പീഡനവും മരണവും ആയിരിയ്ക്കും അനന്തര ഫലം എന്നും അപ്പോസ്തലന്‍മാര്‍ക്ക് അറിയാമായിരുന്നു. ഇവിടെയും സത്യം അതായിരുന്നത് കൊണ്ട് മാത്രമാണു അവര്‍ അങ്ങനെ പ്രസംഗിച്ചത്.
അതുപോലെതന്നെ, റോമന്‍ സാമ്രാജ്യത്താല്‍ ക്രൂശിക്കപ്പെട്ട മശിഹ എന്ന ആശയവും ശിഷ്യന്മാരുടെ സൃഷ്ടിയല്ല. ക്രൂശീകരണം അക്കാലത്തെ ഏറ്റവും ഹീനവും ക്രൂരവുമായ ശിക്ഷ ആയിരുന്നു. രാജ്യദ്രോഹികളേയും ഭീകരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരേയും മാത്രമേ ക്രൂശിക്കാറുള്ളായിരുന്നു. അതിനാല്‍ യേശുവിനെ ക്രൂശിച്ചു കൊന്നു എന്നത് യേശുവിന്റെ ദൈവീകത്വത്തോടു പൊരുത്തപ്പെടുത്തി വിശദീകരിക്കുവാന്‍ ആദ്യകാല വിശ്വാസികള്‍ നല്ലതുപോലെ പ്രായാസപ്പെട്ടു. ദൈവമായ യേശു എങ്ങനെ മനുഷ്യരാല്‍ ക്രൂശിക്കപ്പെട്ടു മരിച്ചു എന്നതായിരുന്നു ഗ്രീക്ക് ചിന്തകരുടെ ചോദ്യം. അതുകൊണ്ടു തന്നെ, അത് ചരിത്ര സത്യം അല്ലായിരുന്നു എങ്കില്‍ ഒരിയ്ക്കലും അപ്പോസ്തലന്മാര്‍ അങ്ങനെ പ്രസംഗിക്കുക ഇല്ലായിരുന്നു. അതിനാല്‍, യോഹന്നാന്‍ സ്നാപകനാല്‍ യേശു സ്നാനം സ്വീകരിച്ചു എന്നതും യേശു ക്രൂശിക്കപ്പെട്ടു എന്നതും ചരിത്ര സത്യം തന്നെ എന്നു ചരിത്രകാരന്‍മാര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു.
യേശു
ഇന്നും ജീവിക്കുന്നു
ഈ പഠനം ഇവിടെ അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യേശുക്രിസ്തു ഈ ഭൂമിയില്‍ ഒരു മനുഷ്യന്‍ ആയി ജീവിച്ചിരുന്നു, അവന്‍ ഒരു ചരിത്ര പുരുഷന്‍ ആയിരുന്നു എന്നതിന്റെ തെളിവുകള്‍ പഠിക്കുക എന്നതായിരുന്നുവല്ലോ നമ്മളുടെ ഉദ്ദേശ്യം. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ചരിത്ര തെളിവുകള്‍ ആവശ്യമില്ല എങ്കിലും ചരിത്ര തെളിവുകളും നമുക്ക് ലഭ്യമാണ് എന്നത് ഒരു പ്രചോദനം ആയിരിയ്ക്കും. യേശുവിന്റെ ചരിത്ര പശ്ചാത്തലത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക്, നിഷ്പക്ഷതയോടെ പഠിച്ചാല്‍, സത്യം മനസ്സിലാക്കുവാനും കഴിയും.
അതിനാല്‍, വിശ്വസിക്കുന്നവര്‍ക്കും സംശയാലുക്കള്‍ക്കും
ഈ പഠനം അനുഗ്രഹമാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും
ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും
സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും
പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
അല്ലെങ്കില്‍ whatsapp ലൂടെ
ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854.
No comments:
Post a Comment