വിതക്കുന്നവന്റെ ഉപമ

യേശുക്രിസ്തുവിന്റെ ഉപമകള്‍ എല്ലാം തന്നെ വളരെ പ്രസിദ്ധം ആണ്. വിശ്വാസികളും അവിശ്വാസികളും മനപ്പൂര്‍വ്വമായും അല്ലാതെയും യേശുവിന്‍റെ ഉപമകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ, അവരുടെ സംഭാഷണങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

എല്ലാ ഉപമകളും ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയതാണ്. എന്നാല്‍ എല്ലാത്തിനും യേശു വിശദീകരണം നല്‍കിയിട്ടില്ല. അതിനാല്‍ വേദപണ്ഡിതന്മാര്‍ ഉപമകളെ വ്യത്യസ്തങ്ങള്‍ ആയ തലങ്ങളില്‍ നോക്കിക്കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്.

എന്നാല്‍ വിതയ്ക്കുന്നവന്റെ ഉപമ ആദ്യം യേശു പറയുകയും പിന്നീട് ശിഷ്യന്മാര്‍ക്കായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. യേശു തന്നെ ഈ ഉപമയുടെ പൊരുള്‍ വിശദീകരിക്കുന്നതിനാല്‍, അതിനു മറ്റൊരു അര്‍ത്ഥം ഉണ്ടാകുക സാധ്യമല്ല.

എന്താണ് ദൈവരാജ്യം?

എന്താണ് ദൈവരാജ്യം? നമുക്ക് എങ്ങനെ ദൈവരാജ്യം എന്ന ആശയത്തെ പഴയനിയമത്തില്‍ കാണുവാന്‍ കഴിയും? എങ്ങനെ ആണ് യേശുവിന്റെ സുവിശേഷത്തിന്റെ അടിത്തറ ദൈവരാജ്യമായി മാറുന്നത്? എന്നിങ്ങനെ ഉള്ള വിഷയങ്ങള്‍ ദൈവശാസ്ത്രപരമായി വിശകലനം ചെയ്യുക ആണ് ഈ സന്ദേശത്തിന്റെ ഉദ്ദേശ്യം.

താലന്തുകളുടെ ഉപമ


യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷാ കാലത്ത് പറഞ്ഞ ഒരു ഉപമ ആണ് ഇന്നത്തെ പഠന വിഷയം.
ഉപമകള്‍ യേശുവിന്റെ പ്രഭാഷണങ്ങളിലെ പ്രധാനപ്പെട്ട ഭാഗം ആയിരുന്നു. ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിശദീകരിക്കുവാന്‍ അവന്‍ അധികവും ഉപയോഗിച്ചത് ഉപമകളെ ആണ്.
ചിലര്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ ഗ്രഹിക്കുവാനും മറ്റ് ചിലര്‍ ഗ്രഹിക്കാതെ ഇരിക്കുവാനും, “മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും” വേണ്ടി ആണ് യേശു ഉപമകളിലൂടെ സംസാരിച്ചത്. (മര്‍ക്കോസ് 4: 11, 12)

ലാസറിന്റെയും ധനവാന്റെയും ഉപമ

യേശുവിന്റെ ഉപമകള്‍ ഗൌരവമേറിയ ആത്മീയ സത്യങ്ങള്‍ നിറഞ്ഞവ ആണ്. അതിനു ഒരു പ്രധാന കേന്ദ്ര സന്ദേശം ഉള്ളപ്പോള്‍ തന്നെ, അവയുടെ വിശദാംശങ്ങളും കേന്ദ്ര സന്ദേശത്തോട് ചേര്‍ന്ന് പോകുന്നത് ആയിരുന്നു.
അന്ന് യഹൂദ സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന കഥകള്‍ ആണ് യേശു ഉപമകള്‍ ആയി ഉപയോഗിച്ചത്. എന്നാല്‍ യേശുവിന്റെ ഉപമകള്‍ വെറും സാങ്കല്‍പ്പിക കഥകള്‍ ആയിരുന്നില്ല. യേശു അവയ്ക്ക് തന്റെ മുഖ്യ സന്ദേശത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി.
ഉപമകളുടെ ഒരു വിശദാംശം പോലും വ്യാഖ്യാനിച്ചു യേശു ഉദ്ദേശിക്കാത്ത ഒരു അര്‍ത്ഥത്തിലേക്ക് പോകുക സാധ്യമല്ല. അത്രമാത്രം സൂക്ഷ്മതയോടെ ആണ് അവ ഓരോന്നും യേശു പറഞ്ഞത്. അതിനാല്‍ ഒരു ഉപമയിലെ ചില കാര്യങ്ങള്‍ ഗൌരവമുള്ളതാണ്, അതിലെ ചില വിശദാംശങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണ് എന്ന് പറഞ്ഞു അവയെ വ്യാഖ്യാനിക്കുവാന്‍ സാധ്യമല്ല.
എല്ലാ ഉപമകളും ഒരു സമ്പൂര്‍ണ്ണ ചിത്രം ആണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത സങ്കല്‍പ്പങ്ങള്‍ക്ക് യേശുവിന്റെ ഉപമകളില്‍ ഇടം ഇല്ല.
ലാസറിന്റെയും ധനവാന്റെയും ഉപമയും ഇതെ ഗണത്തില്‍ തന്നെ ഉള്ളതാണ്.

അബ്രാഹാമിന്‍റെ ജീവിത ചരിത്രം

അബ്രാഹാമിന്റെ ജീവിത ചരിത്രത്തിലൂടെ ഒരു ദ്രുതയാത്ര ആണ് ഇന്നത്തെ സന്ദേശം.
സംഭവ ബഹുലമായ ജീവിതം ആയിരുന്നു അബ്രാഹാമിന്‍റേത്. അതിനാല്‍ സംഭവങ്ങളുടെ ഒരു ക്രമമായ വിവരണം അല്ലാതെ അതിന്റെ ആത്മീയ മര്‍മ്മങ്ങളിലേക്ക് അധികമായി നമ്മള്‍ പോകുന്നില്ല. എന്നാല്‍ അല്‍പ്പമായി ഇടയ്ക്കിടെ വിശകലനം ചെയ്യുന്നുമുണ്ട്.