യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷാ
കാലത്ത് പറഞ്ഞ ഒരു ഉപമ ആണ് ഇന്നത്തെ പഠന വിഷയം.
ഉപമകള്‍ യേശുവിന്റെ പ്രഭാഷണങ്ങളിലെ പ്രധാനപ്പെട്ട
ഭാഗം ആയിരുന്നു. ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിശദീകരിക്കുവാന്‍ അവന്‍ അധികവും
ഉപയോഗിച്ചത് ഉപമകളെ ആണ്.
ചിലര്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍
ഗ്രഹിക്കുവാനും മറ്റ് ചിലര്‍ ഗ്രഹിക്കാതെ ഇരിക്കുവാനും, “മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം
അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും” വേണ്ടി ആണ് യേശു ഉപമകളിലൂടെ സംസാരിച്ചത്. (മര്‍ക്കോസ് 4: 11, 12)