മര്‍ക്കോസ് 4: 11 ല്‍
നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്:
“ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു;
പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.”
തിരഞ്ഞെടുക്കപ്പെട്ടവര്‍
ഗ്രഹിക്കുവാനും പുറത്തുള്ളവര്‍ ഗ്രഹിക്കാതെയിരിക്കുവാനുമായി ദൈവരാജ്യത്തിന്റെ ചില
മര്‍മ്മങ്ങള്‍ ഉപമകളില്‍ മറഞ്ഞിരിക്കുന്നു.
അത്തരത്തിലുള്ള
ഒരു മര്‍മ്മം മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ക്രൂശീകരണത്തിന്‍റെ വിവരണത്തില്‍
മറച്ചുവെച്ചിട്ടുണ്ട്.
ഈ മര്‍മ്മത്തെ
മനസ്സിലാക്കുക എന്ന ഉദ്ദേശ്യമാണ് ഈ പഠനത്തിനുള്ളത്.