നമ്മളുടെ വീഡിയോകളില് സാധാരണ നമ്മള് ഓരോ വിഷയങ്ങള്
വിശദമായി പഠിക്കുക ആണ് ചെയ്യുന്നത്.
എന്നാല് ഇന്നു നമുക്ക് ദൈവവചനത്തില് നിന്നും ഒരു വാക്യം
വിശദമായി പഠിക്കാം എന്നാണ് ഞാന് ചിന്തിക്കുന്നത്.
മത്തായി 5 മുതല് 7 വരയുള്ള
അദ്ധ്യായങ്ങള് ദൈവരാജ്യത്തിന്റെ പ്രമാണങ്ങള് വിശദീകരിക്കുന്ന വേദഭാഗം ആണ്.
മത്തായി എഴുതിയ സുവിശേഷം 7-)0 അദ്ധ്യായത്തില്, യേശുവില് വിശ്വസ്തതയോടെ
ജീവിക്കുന്ന വിശ്വാസികളും അവിശ്വസ്തതയോടെ പ്രകടനപരമായി മാത്രം ജീവിക്കുന്നവരും
തമ്മില്, അന്ത്യന്യായവിധി ദിവസത്തില് ഉണ്ടാകുവാന് പോകുന്ന വേര്തിരിവിനെക്കുറിച്ച്
പറയുന്നുണ്ട്.
മത്തായി 7: 22, 23 (ലൂക്കോസ്
13: 23 - 30)
22 കര്ത്താവേ, കര്ത്താവേ,
നിന്റെ നാമത്തില് ഞങ്ങള്
പ്രവചിക്കയും നിന്റെ നാമത്തില് ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്
വളരെ വീര്യപ്രവൃത്തികള് പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്
എന്നോടു പറയും.
23 അന്നു ഞാന് അവരോടു:
ഞാന് ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്മ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന് എന്നു തീര്ത്തുപറയും.