തോമസ് യേശുവിനെ ദൈവം എന്ന്
വിളിച്ചുവോ, എന്ന ചോദ്യമാണ് നമ്മള് ഈ ചെറിയ വീഡിയോയില് ചര്ച്ച ചെയ്യുന്നത്.
ഉയിര്ത്തെഴുന്നേറ്റ
യേശുവിനെ കണ്ടപ്പോള് തോമസ് അവനോടു ഇങ്ങനെ പറഞ്ഞു എന്ന് നമ്മള് യോഹന്നാന് 20: 28 ല്
വായിക്കുന്നു:
“തോമാസ് അവനോടു:
എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.”
ചില പണ്ഡിതന്മാര് തോമസ് ഇവിടെ
സന്തോഷത്താലോ, അപ്രതീക്ഷിതമായി എന്തോ കേട്ടതുകൊണ്ടോ കണ്ടതുകൊണ്ടോ അത്ഭുതം
തോന്നിയതിനാലോ ഉച്ചരിച്ച ഒരു ആശ്ചര്യപ്രകടനം മാത്രമാണിത് എന്ന് വാദിക്കുന്നു.
ആശ്ചര്യകരമായ കാര്യങ്ങള് കാണുമ്പോഴോ
കേള്ക്കുമ്പോഴോ നമ്മള് “എന്റെ ദൈവമേ” എന്ന് ഉച്ചരിക്കാറുണ്ടല്ലോ.
അതുപോലെ തോമസ് പറഞ്ഞ ചില വാക്കുകള്
ആണ്, “എന്റെ കർത്താവും
എന്റെ ദൈവവും ആയുള്ളോവേ” എന്നത് എന്നാണു അവര് പറയുന്നത്.
ഇതു
ശരി തന്നെയോ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.