ദൈവത്തിന്റെ വിശ്വാസം ഉള്ളവരായിരിപ്പീന്‍

ഈ സന്ദേശത്തില്‍ വളരെ ലളിതമായി, വിശ്വസത്തെക്കുറിച്ച് ചില വസ്തുതകള്‍ പഠിക്കാം എന്നാണ് ഞാന്‍ കരുതുന്നത്.
ഇവിടെ, ദൈവരാജ്യ മഹത്വത്തിനായി, ഒരു അത്ഭുത പ്രവര്‍ത്തി ചെയ്യുവാന്‍ ആവശ്യമായ വിശ്വാസത്തെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കുന്നത്.

അത്ഭുതങ്ങളുടെ ഉദ്ദേശ്യം

നമുക്ക് ഈ സന്ദേശം ഒരു ചോദ്യത്തോടെ ആരംഭിക്കാം: എന്താണ് അത്ഭുതം; അതിന്‍റെ ആവശ്യം എന്താണ്?
മനുഷ്യന്‍റെ കഴിവിനും അപ്പുറത്തായി നടക്കുന്ന ഒരു അസാധാരണ സംഭവം ആണ് അത്ഭുതം.
ഉദാഹരണത്തിന്, ഒരു രോഗിയായ മനുഷ്യന്‍ മരുന്ന് കഴിച്ചു സൌഖ്യമായാല്‍, അത് ദൈവീക ദൈനംദിന നടത്തിപ്പ് മാത്രം ആണ്.
മരുന്ന് കഴിക്കുന്നത്‌ തെറ്റല്ല, അത് ദൈവത്തിന്റെ ദൈനംദിന നടത്തിപ്പിന്‍റെ ഭാഗം ആണ്.
പ്രാര്‍ത്ഥന, ഈ സൌഖ്യത്തെ സഹായിച്ചിട്ടുണ്ടാകാം; ദൈവത്തിന്‍റെ കരം സഹായമായിട്ടുണ്ടാകാം.
എന്നാല്‍ ഒരു മനുഷ്യന്‍ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ, അല്ലെങ്കില്‍ മരുന്നുകള്‍ പരാജയപ്പെട്ടപ്പോള്‍, പ്രാര്‍ത്ഥനയാല്‍ സൌഖ്യം പ്രാപിച്ചാല്‍, അതൊരു അത്ഭുതം ആണ്.
നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ദൈനംദിന നടത്തിപ്പിന് ഉപരിയായി സംഭവിക്കുന്ന അസാധാരണ കാര്യങ്ങള്‍ ആണ് അത്ഭുതങ്ങള്‍.
അത്ഭുതങ്ങളില്‍ എപ്പോഴും ദൈവീക ഇടപെടലുകള്‍ ഉണ്ടായിരിക്കും.
മനുഷ്യര്‍ പരാജയപ്പെടുന്നിടത്താണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌; അത്ഭുതങ്ങള്‍ ദൈവം ആണ് ചെയ്യുന്നത്, മനുഷ്യര്‍ അല്ല.

ദൈവദാസന്മാരുടെ അകാല മരണം - Prof. Jacob Abraham


ഇന്ന് നമ്മള്‍ ഒരു പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുക ആണ്: എന്തുകൊണ്ടാണ് ദൈവത്തിന്‍റെ അഭിഷിക്തര്‍ അകാലത്തില്‍ മരിക്കുന്നത്?
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അകാലത്തില്‍ മരിച്ച ദൈവദാസന്മാരുടെ എണ്ണത്തേക്കാള്‍ പത്ത് ഇരട്ടിയിലധികം പേര്‍ ഇന്ന് പലവിധത്തില്‍ അകാലത്തില്‍ മരിക്കുന്നുണ്ട്.
അവരില്‍ ചിലര്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നു; ചിലര്‍ ഗുരുതരമായ രോഗങ്ങളാല്‍ മരിക്കുന്നു. ചിലര്‍ ശത്രുക്കളുടെ കൈയാല്‍ കൊല്ലപ്പെടുന്നു.
ഇതിന് ശരിയായ വിശദീകരണം നമ്മളുടെ പക്കല്‍ ഇല്ല എന്നതുകൊണ്ടാകാം നമ്മള്‍ പലപ്പോഴും തത്വഞാനത്തില്‍ അധിഷ്ടിതമായ വിശദീകരണങ്ങളില്‍ ആശ്രയിക്കുനത്.
ഇത്തരം വിശദീകരണങ്ങള്‍ മതങ്ങളുടെ വിശദീകരണം ആണ്, വേദപുസ്തകം നല്‍കുന്ന വിശദീകരണം അല്ല.
മതത്തിന്‍റെ ഭൂരിഭാഗവും തത്വജ്ഞാനം ആണ്; അവയ്ക്ക് ദൈവവചനം പോലെ തോന്നിപ്പിക്കുന്ന വാദങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയും.

മതങ്ങള്‍ മനുഷ്യന് നല്‍കുന്ന ആശ്വസത്തെ പൊടുന്നനവെ തകര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
യഥാര്‍ത്തത്തില്‍, ദൈവത്തിന്‍റെ അഭിഷിക്തന്മാര്‍ അകാലത്തില്‍ മരിക്കുന്നതിന് ശരിയായ വിശദീകരണം നല്‍കുവാന്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കും കഴിയുക ഇല്ല.
നമ്മള്‍ പറയുന്നതെല്ലാം, വേര്‍പെട്ടുപോയവരുടെ, ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെയും നമ്മളെ തന്നെയും ആശ്വസിപ്പിക്കുവാനുള്ള തത്വജ്ഞാനം മാത്രം ആണ്.
നമ്മള്‍ മുകളില്‍ ചോദിച്ച ചോദ്യത്തിന് നേരിട്ടുള്ള ഒരു ഉത്തരം വേദപുസ്തകം തരുന്നില്ല.

മരുഭൂമിയിലെ ദൈവരാജ്യത്തില്‍ നിന്നും ചില പാഠങ്ങള്‍


യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയിലെ ദൈവരാജ്യത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കാം എന്നാണു ഞാന്‍ എന്ന് ചിന്തിക്കുന്നത്.
അതായത് ഈ സന്ദേശം യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയിലൂടെയുള്ള യാത്രയുടെ ഒരു പഠനം ആണ്.
എന്നാല്‍, ഈ സംഭവത്തിനെക്കുറിച്ച് പുതിയതായി വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുക അല്ല നമ്മളുടെ ഉദ്ദേശ്യം.
ചില ആത്മീയ പാഠങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി, മരുഭൂയാത്രയെ പുനര്‍ വായിക്കുന്നു എന്നേ ഉള്ളൂ.
പുതിയ നിയമ കാലത്ത് നമ്മള്‍ ആയിരിക്കുന്ന ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിലെ ജീവിതത്തിനു ഗുണകരമായ പാഠങ്ങള്‍ നമുക്ക് മരുഭൂപ്രയാണത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ ഉണ്ട്.

ദൈവരാജ്യം

ദൈവരാജ്യം പുതിയ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന ഒരു യഥാര്‍ത്ഥ രാജ്യം തന്നെ ആണ്.
ഭൂമില്‍ ഒരിക്കല്‍, ആദമിനെയും ഹവ്വയെയും സൂക്ഷിപ്പുകാരായി നിയമിച്ചുകൊണ്ട്, ദൈവരാജ്യം സ്ഥാപിച്ചിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പാപത്താല്‍ മനുഷ്യര്‍ ദൈവകൃപയില്‍ നിന്നും വീണ്‌പോകുകയും ദൈവരാജ്യം നഷ്ടപ്പെടുകയും ചെയ്തു.
നഷ്ടപ്പെട്ട ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനം ആണ് വേദപുസ്തകത്തിലെ വിഷയം.

മുന്‍ നിയമനം

“മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ച് അല്പ്പമായി ചിന്തിക്കാം എന്നാണു ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.
നൂറ്റാണ്ടുകളായി അനേകം ദൈവ ശാസ്ത്രഞ്ജന്മാര്‍ ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യുന്ന വിഷയം ആണിത്.
എന്നാല്‍ നമ്മള്‍ ഇന്ന് തര്‍ക്കിവാണോ, എതിര്‍ക്കുവാനോ അല്ല ഈ വിഷയം ചിന്തിക്കുന്നത്.
ഒരു സാധാരണ വിശ്വാസി “മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ച് അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ മാത്രം വിശദീകരിക്കുക എന്നതാണ് എന്‍റെ ഉദ്ദേശ്യം.

അല്‍പ്പം പ്രയാസമുള്ള വിഷയം ആയതിനാല്‍ ഈ സന്ദേശം ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും ചെയ്യേണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ദൈവ ശാസ്ത്രത്തില്‍ “മുന്‍ നിയമനം” എന്നതിന്‍റെ അര്‍ത്ഥം, ഒരു മനുഷ്യ ജീവിതത്തിന്‍റെ അന്തിമമായ ഭാവിയോടുള്ള ബന്ധത്തില്‍, അവന്‍റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ദൈവ ഹിതപ്രകാരം ക്രമീകരിക്കപ്പെടുന്നു എന്നതാണ്.
അതായത്, “മുന്‍ നിയമനം” എന്നത്, ആത്മരക്ഷയുടെ കാര്യത്തില്‍, മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നത്‌ ദൈവീക ഇച്ഛാശക്തി ആണ്, എന്ന ഉപദേശം ആണ്.

ഞാന്‍ എന്തുകൊണ്ട് ദശാംശം കൊടുക്കുന്നു?

ഈ സന്ദേശം, “ഞാന്‍ എന്തുകൊണ്ട് ദശാംശം കൊടുക്കുന്നു?” എന്ന ലളിതമായ ചോദ്യത്തിനുള്ള മറുപടി ആണ്.
ഈ സന്ദേശം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും, അവരവര്‍ക്ക് താല്‍പര്യമുള്ള തീരുമാനത്തില്‍ എത്തിച്ചേരുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
എന്നിരുന്നാലും അല്‍പസമയം ഈ സന്ദേശം വായിക്കുവാന്‍ ചിലവഴിക്കേണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ഞാന്‍ ദശാംശം കൊടുക്കുവാന്‍ തുടങ്ങിയത് 1978 ല്‍ ആണ്; എനിക്ക് വരുമാനം ഇല്ലാതിരുന്ന ഒരു ഇടക്കാലത്ത് ഒഴികെ മറ്റെല്ലായ്പ്പോഴും ദശാംശം കൊടുത്തുകൊണ്ടിരുന്നു.
ഞാന്‍ ഇപ്പോഴും ദശാംശം കൃത്യമായി നല്‍കുന്നു, എന്‍റെ മക്കളെയും ദശാംശം നല്‍കുവാന്‍ ശീലിപ്പിക്കുന്നു.
എന്നെപ്പോലെ, ദശാംശം സന്തോഷത്തോടെ കൊടുക്കുന്ന ധാരാളം ക്രൈസ്തവ വിശ്വാസികള്‍ ഉണ്ട് എന്നത് ആശ്വാസകരം തന്നെ ആണ്. അവരെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു.
ഈ വീഡിയോ തര്‍ക്കത്തിനോ ഖണ്ഡനത്തിനോ ഉദ്ദേശിച്ചുള്ളതല്ല.
ദശാംശത്തിന്‍റെ പിന്നിലെ ആത്മീയ മര്‍മ്മങ്ങള്‍ വിശദീകരിക്കുക എന്നത് മാത്രം ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.