യഹൂദാ ദൈവാലയത്തിന്‍റെ ചരിത്രം

 മോശയുടെ സാക്ഷ്യകൂടാരം

 യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമി യാത്രയോളം പഴക്കമുള്ള ചരിത്രം അവരുടെ ദൈവാലയത്തിനും ഉണ്ട്. യിസ്രായേല്‍, ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും മോചനം പ്രാപിച്ച്, ദൈവം വാഗ്ദത്തം ചെയ്ത കനാന്‍ ദേശത്തേക്ക് മരുഭൂമിയിലൂടെ, 40 വര്‍ഷങ്ങള്‍ യാത്ര ചെയ്തു. വഴിമദ്ധ്യേ, സീനായ് പര്‍വ്വതത്തില്‍ ദൈവത്തെ കണ്ടുമുട്ടുവാന്‍ മോശെ കയറിപ്പോയി. അദ്ദേഹത്തിന് അവിടെ വച്ച് ദൈവം പത്തു കല്‍പ്പനകളെ നല്കി. ഒപ്പം,ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.” എന്നൊരു കല്‍പ്പനയും ദൈവത്തിങ്കല്‍ നിന്നും കിട്ടി. ഈ സംഭവം പുറപ്പാടു 25 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട്, പുറപ്പാടു 35 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ വിവരിക്കപ്പെടുന്നത് പോലെ, മോശെയും യിസ്രായേല്‍ ജനവും ദൈവത്തിന് ഒരു ആലയം ഉണ്ടാക്കി. ഇതിനെ നമുക്ക് മനസ്സിലാക്കുവാനുള്ള എളുപ്പത്തിനായി, മോശെയുടെ സാക്ഷ്യകൂടാരം എന്നു വിളിക്കാം.

യേശു ആരാണ് എന്നാണ് ശിഷ്യന്മാര്‍ മനസ്സിലാക്കിയത് ?

യേശുക്രിസ്തു ഒരു യഹൂദനായി ജനിച്ച്, യഹൂദ റബ്ബി ആയി പ്രവര്‍ത്തിച്ച്, അവരുടെ ഭാഷയില്‍ സംസാരിച്ച്, അവരുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിവരിച്ചുകൊണ്ടു ഈ ഭൂമിയില്‍ ജീവിച്ച ഒരു വ്യക്തി ആയിരുന്നു. അവന്റെ ശിഷ്യന്മാര്‍, യേശുവിനോടൊപ്പം ജീവിച്ചപ്പോഴും, യേശുവിന്റെ മരണ ശേഷവും, യേശുവിന്‍റെ ഉയര്‍പ്പിനും, പരിശുദ്ധാത്മ സ്നാനത്തിനും ശേഷവും, യഹൂദന്മാര്‍ ആയിരുന്നു. അവര്‍ അവരുടെ യഹൂദ പശ്ചാത്തലം ഒരിക്കലും ഉപേക്ഷിച്ചു കളഞ്ഞിരുന്നില്ല.

ലിലിത്ത് ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നുവോ?

പുരാതന മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ നാടോടി കഥകളിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രമായിരുന്ന ലിലിത്ത്, ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നുവോ, എന്ന ചോദ്യത്തിനുള്ള ഉത്തരം ആണ് ഇന്നത്തെ പഠന വിഷയം.

പ്രശസ്തമായ ബ്രിട്ടനിക്കാ സര്‍വ്വ വിജ്ഞാനകോശം (Britannica Encyclopedia) പറയുന്നത് അനുസരിച്ച്, യഹൂദ പഴങ്കഥകളിലെ സ്ത്രീയുടെ സത്വമുള്ള ഒരു ഭൂതാത്മാവിന്‍റെ പേരാണ് ലിലിത്ത്. ഈ ഭൂതാത്മാവിനെ ലിലിത്ത് എന്നോ ലില്ലിത്ത് എന്നോ വിളിക്കാം. ആദമിന് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നും ആദ്യത്തെ ഭാര്യ ആയിരുന്നു ലിലിത്ത് എന്നും കഥകള്‍ ഉണ്ട്. ആധുനിക കാലത്തെ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍, അവരുടെ മാതൃകാ സ്ത്രീയായി ലിലിത്തിനെ കാണുന്നു. ലിലിത്തിനെക്കുറിച്ച്, അനേകം സാഹിത്യ രചനകളില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇന്നത്തെ ക്രിസ്തീയ വിശ്വാസികളുടെ ഇടയില്‍ ചെറുതല്ലാത്ത ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍, ഈ ഐതീഹ, പഴങ്കഥകളെ ക്രിസ്തീയ വിശ്വാസികള്‍ എങ്ങനെ മനസ്സിലാക്കേണം എന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.

വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ?

വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം, തിരുവെഴുത്തില്‍, അതിന്റെ മൂല ഘടനയിലും, രൂപത്തിലും, ഭാഷയിലും, കൃതിയിലും തെറ്റുകള്‍ ഇല്ല എന്നു തന്നെ ആണ്. അതായത്, തിരുവെഴുത്തുകള്‍ എല്ലാം ദൈവശ്വാസിയമാണ്, (2 തിമൊഥെയൊസ് 3: 16), അതിനാല്‍ അത് എഴുതപ്പെട്ട അര്‍ത്ഥത്തില്‍ അതില്‍ തെറ്റുകള്‍ ഇല്ല.  

ആദാം പാപം ചെയ്യുമെന്നു ദൈവത്തിന് അറിയാമായിരുന്നുവോ?

ആദാം പാപം ചെയുമെന്ന് ദൈവത്തിന് മുന്‍ കൂട്ടി അറിയാമായിരുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടി ആണ് നമ്മള്‍ ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്. ചോദ്യത്തിന്റെ ഉത്തരം: ആദാമും ഹവ്വയും പാപം ചെയ്യും എന്ന് ദൈവത്തിന് മുന്‍ കൂട്ടി അറിയാമായിരുന്നു. എന്നാല്‍, നമ്മള്‍, മനുഷ്യര്‍ക്ക് ഒരു കാര്യം മുന്‍ കൂട്ടി അറിയാം എന്ന് പറയുമ്പോള്‍ നമ്മള്‍ അര്‍ഥമാക്കുന്നതും, ദൈവത്തിന് സകലതും മുന്‍ കൂട്ടി അറിയാം എന്ന് പറയുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. നമുക്ക് ഒരു കാര്യം അത് സംഭവിക്കുന്നതിന് മുമ്പ് അറിയാം എന്ന് പറയുമ്പോള്‍, നമ്മളുടെ ഇശ്ചാ ശക്തി ഉപയോഗിച്ച് അതിനെ മാറ്റുവാനോ, അനുവദിക്കുവാനോ കഴിയുമായിരുന്നു എന്ന അര്‍ത്ഥം ഉണ്ട്. എന്നാല്‍, ദൈവത്തിന് ഒരു കാര്യം മുന്‍ കൂട്ടി അറിയാം എന്ന് പറയുമ്പോള്‍, അത് സംഭവിച്ചതില്‍ ദൈവീക ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് അര്‍ത്ഥമില്ല. ഇത് ഗ്രഹിക്കുവാന്‍ അല്പ്പം പ്രയാസമുള്ള കാര്യം ആണ്, എങ്കിലും നമുക്ക് അല്‍പ്പമായിട്ടെങ്കിലും മനസ്സിലാക്കുവാന്‍ ശ്രമിക്കാം.