യേശുക്രിസ്തു പറഞ്ഞ അന്ത്യകാല ലക്ഷണങ്ങള്‍

വേദപുസ്തകം ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെക്കുറിച്ചുള്ള വെളിപ്പാടുകളുടെ രേഖ ആണ്. അതിനാല്‍ ഭാവിയില്‍ മനുഷ്യര്‍ക്കും ലോകത്തിനും എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അനേകം പ്രവചനങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവചനങ്ങള്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിരുന്ന ഒന്നിലധികം എഴുത്തുകാര്‍ വിവിധ കാലഘത്തില്‍ എഴുതിയതാണ്. ഇവ മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ അന്തിമമായ പദ്ധതിയെ വെളിവാക്കുന്നു.

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെകുറിച്ചുള്ള മുന്നറിയിപ്പുകള്‍ ആണ് വേദപുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവചനങ്ങള്‍. ഇതിനെ നമ്മള്‍ക്ക് അന്ത്യകാല സംഭവങ്ങള്‍ എന്നോ അന്ത്യകാല അടയാളങ്ങള്‍ എന്നോ വിളിക്കാം. ഈ പ്രവചനങ്ങള്‍ വേദപുസ്തകത്തിലെ പല പുസ്തകങ്ങളിലും കാണാം. ഇവയുടെ അടിസ്ഥാനത്തില്‍ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ കാലം അടുത്തിരിക്കുന്നു എന്നു അനേകം വേദപുസ്തക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അവന്റെ വരവിന്റെ കൃത്യമായ ദിവസമോ സമയമോ പ്രവചിക്കുവാന്‍ മനുഷ്യനു അനുവാദമില്ല എന്നു നമ്മള്‍ ഓര്‍ക്കേണം. കാരണം, “ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (മത്തായി 24:36). എന്നാല്‍ നമ്മള്‍ ആ കാലത്തെക്കുറിച്ച് തികച്ചും അജ്ഞര്‍ അല്ലാ താനും. അവന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഈ ഭൂമിയില്‍ സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പട്ടിക യേശുക്രിസ്തു പറയുന്നുണ്ട്. ഇവ സംഭവിക്കുന്നത് കാണുമ്പോള്‍, “അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ” എന്നും (മത്തായി 24: 33), “നിങ്ങളുടെ വീണ്ടെടുപ്പു അടുത്തു വരുന്നതു കൊണ്ടു നിവിർന്നു തല പൊക്കുവിൻ” എന്നും  (ലൂക്കോസ് 21: 28), “ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കോസ് 21: 31) എന്നുമാണ് അവന്‍ പറഞ്ഞത്.

നിഗൂഢ സിദ്ധാന്തങ്ങളും ക്രിസ്തീയ വിശ്വാസികളും

എന്താണ് നിഗൂഢ സിദ്ധാന്തങ്ങള്‍, അവയില്‍ വല്ല സത്യവും ഉണ്ടോ; ക്രിസ്തീയ വിശ്വാസികള്‍ ഇവയെ എങ്ങനെ കാണേണം. ഇതാണ് ഈ വീഡിയോയിലെ ചര്‍ച്ചാ വിഷയം. അതിനായി നമ്മള്‍ ആദ്യം നിഗൂഢ സിദ്ധാന്തങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കുകയും, അതിനു ശേഷം, വേദപുസ്തകത്തില്‍ ഇതിനുള്ള ഉദാഹരങ്ങള്‍ ഉണ്ടോ എന്ന് നോക്കുകയും ചെയ്യും. ലോകത്ത് പ്രചരിച്ച ചില നിഗൂഡ സിദ്ധാന്തങ്ങളെ ഉദാഹരണമായി പഠിച്ചതിന് ശേഷം, ക്രിസ്തീയ വിശ്വാസികള്‍ ഇതിനെ എങ്ങനെ കാണേണം എന്ന് ചിന്തിക്കും.

ആദ്യനൂറ്റാണ്ടിലെ നിഗൂഢ സിദ്ധാന്തങ്ങള്‍

 

ക്രിസ്തീയ സഭയുടെ ആദ്യനൂറ്റാണ്ടില്‍ അന്നത്തെ ക്രിസ്ത്യാനികളെക്കുറിച്ച് റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം പരന്നിരുന്ന ഒരു നിഗൂഢ സിദ്ധാന്തം ഉണ്ടായിരുന്നു. റോമന്‍ സാമ്രാജ്യം എന്നതായിരുന്നു അന്നത്തെ ലോകം. അതിനാല്‍ ലോകം മുഴുവന്‍ ക്രിസ്തീയ വിശ്വാസികളെ വെറുക്കുവാന്‍ ഈ നിഗൂഡ സിദ്ധാന്തം കാരണമായി. സത്യം അല്‍പ്പം പോലും ഇല്ലായിരുന്നു എങ്കിലും, എങ്കിലും, ഈ സിദ്ധാന്തത്തില്‍ ജനങ്ങളും ഭണകൂടവും വിശ്വസിച്ചു. അതിനാല്‍ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മയ്ക്കായി ക്രിസ്ത്യാനികളെ കൊല്ലേണം എന്ന് തന്നെ അവര്‍ കരുതി.    

യോഹന്നാന്‍ 4: 52 ല്‍ " ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി” എന്നു പറഞ്ഞതിന്റെ കാരണം എന്താണ്?

വേദപുസ്തകത്തില്‍ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു തോന്നിക്കുന്ന ഒരു വാക്യമാണ്, യോഹന്നാന്‍ 4: 52. വാക്യം ഇങ്ങനെ ആണ്: "അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു." ഇതിന്റെ പശ്ചാത്തലം കൂടി മനസ്സിലാക്കിയാലേ ഈ വാക്യം എന്താണ് പറയുന്നതു എന്നു മനസ്സിലാകൂ.

മത്തായി 18: 20 ലെ രണ്ടോ മൂന്നോ പേര്‍ ആരാണ്?

 മത്തായി 18:20 ല്‍ യേശു പറയുന്ന രണ്ടോ മൂന്നോ പേര്‍ ആരാണ്, അവരുടെ കൂടിവരവിന്റെ പ്രത്യേകത എന്താണ് എന്നീ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരമാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്.

ആദ്യം നമുക്ക് ആരാണ് യേശു പറഞ്ഞ രണ്ടോ മൂന്നോ പേര്‍ എന്നു മനസ്സിലാക്കാം. മത്തായി 18 ആം അദ്ധ്യായത്തില്‍, ഒരു ചെറിയവന്‍ പോലും നശിച്ചുപോകുന്നത് സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന് ഇഷ്ടമല്ല എന്നും അതിനാല്‍ അവനെ കുറ്റബോധം വരുത്തി തിരികെ സഭയിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കേണം എന്നും യേശു ക്രിസ്തു ഉപദേശിക്കുന്നതാണ് പശ്ചാത്തലം. വ്യക്തിപരമായ ഉപദേശത്തില്‍ അവന്‍ മാനസാന്തരപ്പെടുന്നില്ല എങ്കില്‍, “രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു” അവന്റെ അടുക്കല്‍ ചെല്ലേണം. എന്നിട്ടും അവന്‍ തെറ്റുകള്‍ വിട്ടുകളയുവാന്‍ തയ്യാറായില്ല എങ്കില്‍, ആ വിവരം സഭയെ അറിയിക്കേണം. ഇതുകൊണ്ടു, സഭയിലെ മൂപ്പന്മാരെ അറിയിക്കേണം എന്നായിരിക്കാം യേശു ഉദ്ദേശിച്ചത്. അവന്‍ “സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” അതായത്, അവനെ വിശ്വാസികളുടെ സഭയില്‍ നിന്നും പുറത്താക്കാം.

ക്രൂശിലെ കള്ളന്‍റെ ആത്മാവ് മരണശേഷം എവിടെ പോയി?

ക്രൂശില്‍ മാനസാന്തരപ്പെട്ട കള്ളന്‍റെ ആത്മാവ്, അവന്റെ മരണശേഷം എവിടെക്ക് പോയി എന്ന ചോദ്യവും അതിനുള്ള ഉത്തരവും ആണ് ഇനി നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.

ക്രൂശിലെ കള്ളന്മാരുടെ ചരിത്രം നമുക്ക് സുപരിചിതമാണ്. യേശുവിന്‍റെ ക്രൂശീകരണ വേളയില്‍, അവന്‍റെ വലത്തും ഇടത്തും ആയി രണ്ട് കള്ളന്മാരെ ക്രൂശിച്ചു എന്നു സുവിശേഷ ഗ്രന്ഥങ്ങള്‍ പറയുന്നു. അതില്‍ ഒരുവന്‍ യേശുവിനോടു രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു, യേശു ഉടന്‍ തന്നെ അവന് പറുദീസ വാഗ്ദത്തം ചെയ്തു. ഇങ്ങനെ മാനസാന്തരപ്പെട്ട കള്ളനെ നമ്മള്‍, നല്ല കള്ളന്‍ എന്നു വിളിക്കാറുണ്ട്. ഈ സംഭവത്തെ ആസ്പദമാക്കി കത്തോലിക്ക സഭ ഈ നല്ല കള്ളനെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. അവന്റെ പേര് ദിസ്മാസ് എന്നായിരുന്നു എന്നും മാനസാന്തരപ്പെടാതിരുന്ന കള്ളന്‍റെ പേര് ഗെസ്റ്റാസ് എന്നായിരുന്നു എന്നും പാരമ്പര്യ കഥകള്‍ പറയുന്നു.