ആത്മീയ യുദ്ധം

എന്താണ് ആത്മീയ യുദ്ധം?

 

സാത്താന്യ ശക്തികളുമായുള്ള നിരന്തരമായ പോരാട്ടത്തെയാണ് ആത്മീയ യുദ്ധം എന്നു വിളിക്കുന്നത്. ഇതിൽ ഒരു വശത്ത് ദൈവവും, സ്വർഗ്ഗീയ ദൂതന്മാരുടെ സൈന്യവും നിൽക്കുമ്പോൾ, മറുവശത്ത് സാത്താനും, അവന്റെ സൈന്യവും നിൽക്കുന്നു. സാത്താന്യ സൈന്യം സ്വർഗ്ഗത്തിൽ നിന്നും വീണുപോയ ദൂതന്മാരുടെ കൂട്ടം ആണ്. ഈ യുദ്ധം മനുഷ്യരുടെ ജീവിതത്തെയും, ഭൌതീക മണ്ഡലത്തെയും സ്വാധീനിക്കുന്നു. അതിനാൽ ഇത് മനുഷ്യർക്ക് പ്രധാനപ്പെട്ടതായി തീരുന്നു.

 

എല്ലാ സത്യവും സമാന്തരം ആണ് എന്നും ഈ ഭൂമിയിലെ എല്ലാ സത്യങ്ങള്‍ക്കും സമാന്തരമായ ഒന്ന് ആത്മമണ്ഡലത്തില്‍ സംഭവിക്കുന്നുണ്ട് എന്നുമുള്ള ചിന്ത ആത്മീയ യുദ്ധത്തിന്റെ അടിസ്ഥാനം ആണ്. എല്ലാം ആത്മമണ്ഡലത്തില്‍ സംഭവിക്കുകയും, അതിന് സമാന്തരമായത് ഭൌതീകമണ്ഡലത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. ആത്മമണ്ഡലത്തില്‍ സംഭവിക്കാതെ യാതൊന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നില്ല. ആത്മമണ്ഡലത്തിലെ സത്യം കൂടാതെ ഈ ഭൂമിയില്‍ യാതൊന്നിനും നിലനില്‍പ്പില്ല. സത്യം ആത്മമണ്ഡലത്തിലും അതിന്റെ പ്രതിഫലനം ഈ ഭൂമിയിലും സംഭവിക്കുന്നു. ആത്മ മണ്ഡലത്തിലെ യുദ്ധം ജയിക്കാതെ ഭൌതീക മണ്ഡലത്തിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാദ്ധ്യമല്ല.