ആരാണ് ശമര്യാക്കാര്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മള്‍ ഇവിടെ ചിന്തിക്കുവാന്‍ പോകുന്നത്. ശമര്യക്കാര്‍, ചരിത്രപരമായി, യിസ്രായേല്‍ വംശത്തിലെ പത്തു ഗോത്രങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഒരു പ്രത്യേക ജന സമൂഹമാണ്. ഇന്ന് എണ്ണത്തില്‍ കുറവാണ് എങ്കിലും, അവര്‍ ഇന്നത്തെ, പലസ്തീന്‍, യിസ്രായേല്‍ എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നു. ബ്രസീല്‍, ഇറ്റലി എന്നിവിടങ്ങളിലും ശമര്യാക്കാര്‍ ഉണ്ട്.
എലീശയുടെ അഭിഷേകം
ശലോമോന്‍ രാജാവിന്റെ മകനായ രേഹബെയാം സംയുക്ത യിസ്രയേലിന്റെ അവസാനത്തെ രാജാവായിരുന്നു. അവന്റെ കാലത്ത്, രാജ്യം രണ്ടായി പിളര്‍ന്ന്. യിസ്രായേലിലെ പത്തു ഗോത്രങ്ങള്‍ വടക്ക് യിസ്രായേല്‍ എന്ന പേരില്‍ ഒരു രാജ്യം സ്ഥാപിച്ചു. യഹൂദ ഗോത്രവും ബെന്യാമീന്‍ ഗോത്രവും തെക്ക് യഹൂദ രാജ്യവും സ്ഥാപിച്ചു. ഇതില്‍ വടക്കന്‍ യിസ്രായേല്‍ രാജ്യത്ത് ജീവിച്ചിരുന്ന രണ്ട് പ്രവാചകന്മാര്‍ ആയിരുന്നു ഏലിയാവും അവന്റെ ശിഷ്യനായ എലീശയും. അവര്‍ ജീവിച്ച ചരിത്ര ഘട്ടത്തില്‍, ദുഷ്കരമായ പ്രവാചക ശുശ്രൂഷ നിര്‍വഹിച്ചവര്‍ ആണിവര്‍. ധീരതയും അസാധാരണമായ ദൈവീക അഭിഷേകവും ആയിരുന്നു അവരുടെ പ്രത്യേകതകള്‍. ഇവരില്‍ എലീശയുടെമേലുള്ള അഭിഷേകത്തിന്റെ ചരിത്രമാണ് നമ്മള്‍ ഈ സന്ദേശത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നത്. എങ്കിലും നമ്മളുടെ പഠനം ഏലീയാവില്‍ തുടങ്ങി നമുക്ക് എലീശയിലേക്ക് പോകുക ആയിരിയ്ക്കും.
കുരിശുയുദ്ധങ്ങള്‍
റോമന്‍ ചരിത്ര പശ്ചാത്തലം
1096 മുതല്‍ 1291 വരെ മദ്ധ്യപൂര്‍വ്വ ദേശത്ത്, ക്രിസ്തീയ രാജ്യങ്ങളും മുസ്ലീം രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങള്‍ എന്നു അറിയപ്പെടുന്നത്. കുരിശുയുദ്ധങ്ങള്‍ പടിഞ്ഞാറന്‍ ക്രിസ്തീയ സഭയും മുസ്ലീം അധിനിവേശക്കാരും തമ്മില്‍ ഉണ്ടായതാണ്. യെരൂശലേം, കിഴക്കന്‍ ക്രിസ്തീയ രാജ്യങ്ങള്‍ എന്നിവയെ മുസ്ലീം അധിനിവേശത്തില്‍ നിന്നും തിരികെ പിടിക്കുക, സംരക്ഷിക്കുക എന്നിവയായിരുന്നു കുരിശുയുദ്ധങ്ങളുടെ ലക്ഷ്യം. അതിനാല്‍, എന്താണ് പടിഞ്ഞാറന്‍ സഭ എന്നും എന്താണ് കിഴക്കന്‍ ക്രിസ്തീയ രാജ്യങ്ങള്‍ എന്നും ഉള്ള അറിവ് നമുക്ക് ഇവിടെ ആവശ്യമാണ്.
ആദ്യകാല ക്രൈസ്തവ സഭകള്‍ക്കു എന്തു സംഭവിച്ചു?
അപ്പോസ്തലന്മാരുടെ കാലത്ത് വിവിധ സ്ഥലങ്ങളില്‍ രൂപം കൊണ്ട ക്രിസ്തീയ സഭകള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു? അവ എത്രനാള്‍ സജീവമായി തുടര്‍ന്നു? അവ എത്രയെണ്ണം ഇപ്പൊഴും നിലനില്‍ക്കുന്നുണ്ട്? എന്തുകൊണ്ടാണ് അവയില്‍ ചിലതെങ്കിലും അപ്രത്യക്ഷമായത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചരിത്രത്തില്‍ നിന്നും കണ്ടുത്തുവാനുള്ള ഒരു ശ്രമമാണ് നമ്മള്‍ ഇവിടെ നടത്തുന്നത്.
ഇതൊരു വിശാലമായ പഠനം ആവശ്യമുള്ള വിഷയമാണ്. ആദ്യകാലത്ത് അഞ്ചു പാത്രിയര്‍കീസുകള്‍ നിലവിലിരുന്നു. അവ, റോം, കോന്‍സ്റ്റാന്‍റിനോപ്പിള്‍, അന്ത്യോക്യ, അലെക്സാണ്ഡ്രിയ, യെരൂശലേം എന്നിവ ആയിരുന്നു. ആദ്യകാലത്തെ സഭകളില്‍ വെളിപ്പാടു പുസ്തകത്തില്‍ പേര് പറയുന്ന ഏഴു സഭകളെക്കൂടെ ഉള്‍പ്പെടുത്താവുന്നതാണ്. അങ്ങനെ 12 സഭകളെക്കുറിച്ചാണ് നമ്മള്‍ ഇവിടെ പഠിക്കുന്നത്. അതിനാല്‍ ഓരോ സഭയെക്കുറിച്ചും വളരെ ഹൃസ്വമായ ഒരു വിവരണം മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. ചരിത്രകാരന്‍മാരെയോ, വേദ പണ്ഡിതന്‍മാരെയോ ഇതിന്റെ കാഴ്ചക്കാരൊ, കേള്‍വിക്കാരോ, വായനക്കാരോ ആയി ഉന്നം വയ്ക്കുന്നില്ല. സാധാരണ ഒരു ക്രിസ്തീയ വിശ്വസിക്ക് അത്യാവശ്യം അറിയേണ്ടുന്ന കാര്യങ്ങള്‍ മാത്രമേ ഇവിടെ വിവരിക്കുന്നുള്ളൂ.
ദൈവീക അനുഗ്രഹത്തിന്റെ രഹസ്യം
പഴയനിയമകാലത്തും പുതിയനിയമ കാലത്തും ബുദ്ധിയിലും, ബലത്തിലും, സമ്പത്തിലും ശക്തരായ ജനമാണ് യിസ്രായേല്‍. അനേക പ്രാവശ്യം അവര്‍ മറ്റ് രാജ്യങ്ങളുടെ കീഴില്‍ പ്രവാസികളും അടിമകള്‍ ആയി ജീവിച്ചിട്ടുണ്ട് എങ്കിലും, അവര്‍ അതിശക്തമായി തിരിച്ച് വന്നിട്ടുണ്ട്. ഈ ജനതയുടെ ബുദ്ധിവൈഭവവും, ശക്തിയും ലോകത്തെ മറ്റ് എല്ലാ ജനസമൂഹങ്ങളെയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. അവരുമായി യുദ്ധചെയ്യുക അല്ല, സൌഹൃദമാണ് ഏറെ നല്ലത് എന്നു ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും, അവരുടെ ശത്രുക്കള്‍ പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ തകര്‍ക്കുവാന്‍ വഴികള്‍ അന്വേഷിക്കുന്നവരും എല്ലാ കാലത്തും ഉണ്ടായിരുന്നു.
യിസ്രായേല്‍ യഹോവയായ ദൈവത്താല്‍, അവന്റെ സ്വന്ത ജനമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹമാണ് എന്നു നമുക്ക് അറിയാമല്ലോ. അവര്‍ ജയാളികള്‍ ആയി ജീവിക്കേണം എന്നു ദൈവം ആഗ്രഹിച്ചു എങ്കിലും അവര്‍ എക്കാലവും അങ്ങനെ ജീവിച്ചിട്ടില്ല. ഉയര്‍ച്ച താഴ്ചകള്‍ ഉള്ള ഒരു ഗ്രാഫ് പോലെയായിരുന്നു അവരുടെ ജീവിതം. പുതിയനിയമ സഭയും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടം ആണ്. ക്രിസ്തീയ സഭയും എപ്പോഴും ജയാളികള്‍ ആയിരിക്കേണം എന്നാണ് ദൈവത്തിന്‍റെ ആഗ്രഹം. എന്നാല്‍ ഇന്നത്തെ ക്രിസ്തീയ സഭ ജയാളികള്‍ ആണോ എന്നതില്‍ സംശയം ഉണ്ട്.