ക്രിസ്തീയ കാര്യസ്ഥന്‍

ആരാണ് കാര്യസ്ഥന്‍

മറ്റൊരാളിന്റെ വസ്തുവകകളോ ധനമോ കൈകാര്യം ചെയ്യുന്ന വ്യക്തി ആണ് കാര്യസ്ഥന്‍.
മറ്റൊരാളിന്റെ പ്രതിനിധി ആയി അയാളിന്റെ ഇടപാടുകളില്‍ മേല്‍നോട്ടം വഹിക്കുന്ന വ്യക്തി കാര്യസ്ഥന്‍ ആണ്.
ഒരു കാര്യസ്ഥന്‍ കൈകാര്യം ചെയ്യുന്ന വസ്തുവകകള്‍ അയാളുടെ സ്വന്തം അല്ല, എന്നാല്‍ അത് കൈകാര്യം ചെയ്യുവാന്‍ കാര്യസ്ഥന് അധികാരം ഉണ്ടായിരിക്കും.
പുരാതന കാലത്ത് ഒരു വീട്ടിലെ അല്ലെങ്കില്‍ കൊട്ടാരത്തിലെ തറ വൃത്തിയായി സൂക്ഷിക്കപ്പെടുന്നതു മുതല്‍ ഖജനാവ് വരെ കാര്യസ്ഥന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു.

വ്യാപാര വ്യവസായങ്ങളില്‍ ഒരു കമ്പനിയുടെ ധനവും ഉപകരണങ്ങളും ശരിയായും കമ്പനിയുടെ ഉദ്യെശ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ചും കൈകാര്യം ചെയ്യുന്ന മാനേജര്‍ ഒരു കാര്യസ്ഥന്റെ ജോലി ആണ് ചെയ്യുന്നത്.

സമ്പത്ത് സൃഷ്ടിക്കുന്നതെങ്ങനെ? - ഒരു ക്രിസ്തീയ കാഴ്ചപ്പാട്

എന്താണ് സമ്പത്ത്?

എന്താണ് സമ്പത്ത് എന്ന ചോദ്യത്തോടെ നമുക്ക് ഈ ചര്‍ച്ച ആരംഭിക്കാം.

വേദപുസ്തക അടിസ്ഥാനത്തില്‍ സമ്പത്ത് എന്നത് ലോകചിന്തകളില്‍ നിന്നും വിഭിന്നം ആണ്.
സ്വര്‍ഗരാജ്യത്തിന്റെ മൂല്യ വ്യവസ്ഥകള്‍ ലോകത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധം ആണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലോകം സമ്പത്ത് എന്ന് വിളിക്കുന്നതിനെ അല്ല സ്വര്‍ഗം സമ്പത്ത് എന്ന് വിളിക്കുന്നത്‌.
സ്വര്‍ഗീയ കാഴ്ചപ്പാട് അനുസരിച്ച് സമ്പത്ത് എന്നാല്‍, ശാരീരികവും, ഭൌതീകവും, മാനസികവും ആത്മീയവും എല്ലാം ഒരുമിച്ചു ചേര്‍ന്നതാണ്.

പൌലോസിന്റെ യാത്രയുടെ വിജയകരമായ അന്ത്യം

ഈ സന്ദേശം അപ്പോസ്തലനായ പൌലോസിന്റെ ജീവിതയാത്രയുടെ വിജയകരമായ അന്ത്യത്തെകുറിച്ചുള്ളതാണ്.
സാധാരണ ജനങ്ങള്‍ മരണത്തെ കാണുന്നതുപോലെ തന്റെ ജീവിതാവസാനത്തെ കാണുവാന്‍ പൗലോസ്‌ ആഗ്രഹിച്ചിരുന്നില്ല.
മരണത്തെക്കുറിച്ച് അദ്ദേഹത്തിനു വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു.
ഈ സന്ദേശത്തിന്റെ കേന്ദ്ര ആശയം ഇതാണ്‌.

പുറപ്പാടിന്റെ പ്രാധാന്യം

മാനവ ചരിത്രത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സംഭവം ഏതാണ്?

ചരിത്രകാരന്മാര്‍ വ്യതസ്തങ്ങളായ മറുപടി ഈ ചോദ്യത്തിനു നല്‍കിയേക്കാം.
ചില ചരിത്രകാരന്മാര്‍ മാനവചരിത്രത്തെ ഏറ്റവും സ്വാധീനിച്ച സംഭവമായി കാണുന്നത് വ്യാവസായിക വിപ്ലവത്തെ ആണ്.
ചിലര്‍ ഫ്രഞ്ച് വിപ്ലവത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവമായി കാണുന്നു.
കമ്യൂണിസ്റ്റ് ചിന്തകര്‍ റഷ്യന്‍ വിപ്ലവത്തെ പ്രധാനപെട്ടതായി കാണുമ്പോള്‍, ഇസ്ലാം മത വിശ്വാസികള്‍ പ്രവാചകനായ മുഹമ്മദ്‌ നബിക്ക് ലഭിച്ച വെളിപ്പാടിനെ ഏറ്റവും വലിയ സംഭവമായി കാണുന്നു.
  
എന്നാല്‍ മാനവചരിത്രത്തെ ഏറ്റവും സ്വാധീനിച്ച സംഭവം യിസ്രായേല്‍ ജനത്തിന്റെ ഈജിപ്തില്‍ നിന്നുള്ള സ്വാതത്ര്യവും പുറപ്പാടും തന്നെ ആയിരുന്നു.

യിസ്ഹാക്കിന്റെ യാഗം

യിസ്ഹാക്കിന്റെ യാഗം സമ്പൂര്‍ണ അനുസരണത്തിന്റെ കഥയാണ്.
ദൈവത്തോടുള്ള തന്റെ അനുസരണവും വിശ്വാസവും തെളിയിക്കുന്ന, അബ്രഹാം തന്റെ ഏക മകനായ യിസ്ഹാക്കിനെ, ദൈവീക കല്‍പ്പനപ്രകാരം യാഗം കഴിക്കുന്നതിന്റെ വിവരണം ആണിത്.
ദൈവത്തോടുള്ള അനുസരണത്തില്‍, യേശു ക്രിസ്തു കഴിഞ്ഞാല്‍, മറ്റേതു വേദപുസ്തക വ്യക്തികളെക്കാളും മുന്നില്‍ നില്‍ക്കുന്നത് അബ്രഹാം ആയിരിക്കും.