സങ്കേത നഗരം

സംഖ്യാപുസ്തകം 35 ആം അദ്ധ്യായത്തില്‍ വിവരിക്കപ്പെടുന്ന സങ്കേത നഗരങ്ങളെ കുറിച്ചും അതിന്റെ ക്രിസ്തുവിലുള്ള മാര്‍മ്മികമായ നിവര്‍ത്തിയെ കുറിച്ചും ആണ് നമ്മള്‍ ഇന്നു ചിന്തിക്കുന്നത്.
പഴയനിയമത്തില്‍, മോശെയുടെ ഉടമ്പടിയില്‍ ഉടനീളം, ക്രിസ്തുവിലൂടെ ലഭ്യമാകുവാനിരിക്കുന്ന രക്ഷയെകുറിച്ചുള്ള മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ദൈവവും, മോശെ മുഖാന്തിരം യിസ്രായേല്‍ ജനവും, തമ്മില്‍ ഉണ്ടായ ഉടമ്പടിയെ ആണ് നമ്മള്‍ പഴയ നിയപ്രമാണം എന്ന് പറയുമ്പോള്‍ സാധാരണയായി ഉദ്ദേശിക്കാറുള്ളത്.
മറ്റ് രാജ്യങ്ങളുടെയും ജനതയുടെയും ദൃഷ്ടിയില്‍, യിസ്രായേല്‍ ജനം അബ്രഹാമിന്റെ കാലം മുതല്‍ നാടോടികള്‍ ആയി, സ്വന്ത രാജ്യമോ രാജാവോ ഇല്ലാതെ, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൂടാരം മാറ്റി അടിച്ചു ജീവിക്കുന്നവര്‍ ആയിരുന്നു.
അബ്രഹാമിന് യഹോവയായ ദൈവം നല്‍കിയ വാഗ്ദത്തങ്ങള്‍, മറ്റു രാജ്യങ്ങളിലെ ജനതയ്ക്ക് അറിയേണ്ടവ ആയിരുന്നില്ല.
അതിനാല്‍ തന്നെ യഹോവയായ ദൈവം നാടോടികളുടെ മാത്രം ദൈവം ആയിരുന്നു.
മറ്റെല്ലാ രാജ്യവും ജനതയും ബഹു ദൈവ വിശ്വാസം ഉള്ളവര്‍ ആയിരുന്നപ്പോള്‍, യിസ്രായേല്‍ ജനങ്ങള്‍ മാത്രം ഏക ദൈവ വിശ്വാസികള്‍ ആയി വേറിട്ടു നിന്നു.

എന്നാല്‍, നാടോടികളായ ഒരു കൂട്ടം ജനം എന്നതില്‍ നിന്നും, ഒരു പ്രത്യേക വംശവും രാജ്യവും ആയി രൂപാന്തരപ്പെടുന്ന കാലഘട്ടത്തില്‍ ആണ് മോശെയുടെ ഉടമ്പടി ഉണ്ടാകുന്നത്.
നാടോടികള്‍ക്ക് ഗോത്രവര്‍ഗ്ഗ നിയമങ്ങള്‍ ഉണ്ടായിരുന്നു. അവിടെ നിന്നും ദൈവം അവരെ സംസ്കാരമുള്ള പ്രമാണങ്ങളിലേക്ക്  നയിക്കുന്നതാണ് മോശെയുടെ ഉടമ്പടിയും ന്യായപ്രമാണങ്ങളും.
പ്രമാണങ്ങളില്‍ അന്നത്തെ രീതിയില്‍ ഉള്ള കോടതികളും വിചാരണയും ന്യായാധിപന്മാരും ഉണ്ടായിരുന്നു.
അതനുസരിച്ച് ഒരുവനെ മറ്റൊരുവന്‍ കൊന്നാല്‍ അവനെ കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധുവിന് പ്രതികാരമായി കൊല്ലാമായിരുന്നു. ഇങ്ങനെ പ്രതികാരം ചെയ്യുന്ന അടുത്ത ബന്ധുവിനെ രക്ത പ്രതികാരകന്‍ എന്ന് വിളിച്ചിരുന്നു.
എന്നാല്‍ ഒരു കൊലപാതകി, സമീപത്തുള്ളങ്കേത പട്ടണത്തിലേക്ക് ഓടി ചെന്നാല്‍, അവനെ അവിടെ വച്ച് കൊല്ലുവാന്‍ പാടില്ല. അവനു ന്യായമായ വിചാരണയും വിധിയും ലഭിക്കും.
അവന്‍ മനപ്പൂര്‍വ്വം കൊല നടത്തിയതാണ് എങ്കില്‍, രക്തപ്രതികാരകന് അവനെ കൊല്ലാം.
കൊലപാതകം മനപ്പൂര്‍വ്വം നടന്നതല്ലാ എങ്കില്‍ അവന്ങ്കേത നഗരത്തില്‍ അഭയം ലഭിക്കും. അവനെ സ്വീകരിക്കുന്ന സാങ്കേത നഗരത്തിലെ പുരോഹിതന്റെ മരണം വരെ അവന്‍ അവിടെ കഴിയേണം.
ഇതു ഒരു കാരഗ്രഹ തടവ്‌ പോലെ ആണ്. എന്നാല്‍ കുറ്റവാളികള്‍ക്കുള്ള കാരാഗ്രഹ തടവ്‌ പോലെ അല്ലാ താനും. ഇവിടെ അവന്‍ കുറ്റവാളി അല്ല; എന്നാല്‍ നഗരത്തിനു പുറത്തേക്ക് പോകുവാന്‍ അനുവാദം ഇല്ല. അവന്റെ ബന്ധുമിത്രാദികള്‍ക്ക് അവനെ സന്ദര്‍ശിക്കുവാനോ കൂടെ താമസിക്കുവാണോ അനുവാദം ഉണ്ടായിരുന്നോ എന്ന് അറിയില്ല.
അവനെ സ്വീകരിക്കുന്ന പുരോഹിതന്റെ മരണശേഷം അവനു തിരികെ തന്റെ വീട്ടിലേക്ക് പോകാം. പുരോഹിതന്റെ മരണത്തോടെ അവന്‍ സ്വതന്ത്രനും കുറ്റവിമുക്തനും ആകും.
പിന്നീട് ആരും അവനോട് പ്രതികാരം ചെയ്യുവാന്‍ പാടില്ല.

സങ്കേത നഗരങ്ങള്‍, യേശുക്രിസ്തുവിലൂടെ സാധ്യമായ മാനവ രക്ഷയുടെ നിഴല്‍ ആണ്.
ഒരു ആപത്തില്‍ നിന്നോ മരണത്തില്‍ നിന്നുതന്നെയോ അഭയം ലഭിക്കുന്ന സ്ഥലം ആണ് സങ്കേതം.
വേദപുസ്തകത്തിലെ പഴയ നിയമ ഭാഗത്ത്, പിളര്‍ന്ന പാറകളുടെ ടുക്കുകള്‍ അഭയ കേന്ദ്രമായി ചിത്രീകരിച്ചിട്ടുണ്ട്.
സങ്കീര്‍ത്തനത്തില്‍ മാത്രം ഏകദേശം 45 പ്രാവശ്യം ദൈവം സങ്കേതമായിരിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്.
ഇതെല്ലാം വെളിപ്പെടുവാനിരുന്ന ക്രിസ്തുവില്‍ ഉള്ള അഭയത്തിന്റെ നിഴല്‍ ആയിരുന്നു.

ദൈവം വാഗ്ദത്ത ദേശം യിസ്രായേല്‍ ഗോത്രങ്ങള്‍ക്ക് ഓഹരി ചെയ്തപ്പോള്‍, ലേവ്യ ഗോത്രത്തിനു മാത്രം ദേശത്ത്‌ ഓഹരി നല്‍കിയില്ല. അതിനു പകരമായി ദൈവാലയത്തിലെ ശുശ്രൂഷകള്‍ ചെയ്യുവാനുള്ള അധികാരം അവര്‍ക്ക് കൊടുത്തു. അവര്‍ ദൈവത്തിന്റെ പുരോഹിതന്മാരും ന്യായപാലകരും ആയി.
ലേവ്യ ഗോത്രത്തിന് വാഗ്ദത്ത ദേശത്തു പ്രത്യേകമായ അവകാശം ഇല്ലാതിരുന്നതിനാല്‍, ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയി, അവര്‍ക്ക് താമസിക്കുവാനായി ചില പട്ടണങ്ങളെ ദൈവം വേര്‍തിരിച്ചു. അങ്ങനെ അവര്‍ക്ക് വാഗ്ദത്ത ദേശത്ത്‌ 48 പട്ടണങ്ങള്‍ ലഭിച്ചു. (സംഖ്യാപുസ്തകം 35: 6, 7)
ഇങ്ങനെ ലേവ്യര്‍ക്കു കൊടുത്ത പട്ടണങ്ങളില്‍ 6 എണ്ണത്തിന് ചില സവിശേഷതകള്‍ ഉണ്ടായിരിക്കേണം എന്നും ദൈവം മോശെയോടു കല്‍പ്പിച്ചു.
ഈ 6 പട്ടണങ്ങളെ സങ്കേത നഗരം എന്ന് വിളിച്ചിരുന്നു. ഈ പട്ടങ്ങള്‍ ഇവ ആയിരുന്നു:

1.        നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്
2.      എഫ്രയീംമലനാട്ടിൽ ശെഖേം
3.      യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിർയ്യത്ത്-അർബ്ബയും
4.      കിഴക്കു യെരീഹോവിന്നെതിരെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെര്‍
5.      ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്ത്
6.      ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാന്‍

സങ്കേത നഗരങ്ങളില്‍ മൂന്നെണ്ണം യോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറ് വശത്തും മൂന്നെണ്ണം യോര്‍ദ്ദാന്‍ നദിയുടെ കിഴക്ക് വശത്തും ആയിരുന്നു.
കൂടിയാല്‍ ഒരു ദിവസത്തെ വഴി യാത്രകൊണ്ട്, യിസ്രായേലില്‍ താമസിക്കുന്ന സ്വദേശിക്കും പരദേശിക്കും ഒരുപോലെ, ഓടി ചെന്ന് അഭയം പ്രാപിക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഈ നഗരങ്ങള്‍ ക്രമീകരിച്ചിരുന്നത്‌.
ആര്‍ക്കും വഴിതെറ്റി പോകാതിരിക്കുവാനായി, അതിലേക്കുള്ള വഴിയില്‍ എല്ലായിടവും വഴികാണിക്കുന്ന ചൂണ്ടുപലകകള്‍ വച്ചിരുന്നു. ചൂണ്ടുപലകകളില്‍ “സങ്കേതം” അല്ലെങ്കില്‍ അഭയം എന്ന അര്‍ത്ഥമുള്ള മിക്ലറ്റ്” (Miklat) എന്ന എബ്രായ പദം എഴുതി വച്ചിരുന്നു. വഴികള്‍ വിശാലവും, സുഖകരവും, നിരപ്പുള്ളതും, ആയിരുന്നു.
പ്രാണനുവേണ്ടി ഓടുന്ന ഒരുവനും രക്ഷ ലഭിക്കാതെ പോകരുത്.
ഇതു ആഗ്രഹിക്കുന്ന സകലരെയും, പാപം വിട്ട് ഓടുന്ന സകലരെയും രക്ഷിക്കുവാനുള്ള ദൈവീക പദ്ധതി ആയിരുന്നു.

ഒരു കുലപാതകിയുടെ ശിക്ഷ ദൈവം മോശെയോടു അരുളിച്ചെയ്യുന്നതു പുറപ്പാടു പുസ്തകം 21: 12, 13, 14 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. (12)
അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാൽ സംഭവിപ്പാൻ ദൈവം സംഗതിവരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും. (13)
എന്നാൽ ഒരുത്തൽ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്നും പിടിച്ചു കൊണ്ടുപോകേണം. (14)
ഇവിടെ ദൈവം കൊലപാതകികളെ രണ്ടായി വേര്‍തിരിക്കുന്നതായി കാണാം. വേര്‍തിരിവിന്റെ തത്വം ഇതാണ്: മനപ്പൂര്‍വ്വമായി കൊലചെയ്തവനും കരുതിക്കൂട്ടാതെ കൊലചെയ്തവനും. ഇരുവര്‍ക്കുമുള്ള നീതി വ്യത്യസ്തം ആണ്.

വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ, കരുതികൂട്ടാതെ, അബദ്ധവശാല്‍ ഒരുവന്‍റെ കൈയാല്‍ മറ്റൊരു മനുഷ്യന്‍ കൊല്ലപ്പെട്ടാല്‍, കൊലപാതകിയായ മനുഷ്യന്‍ ഓടി പോയി രക്ഷപെടുവാന്‍ ദൈവം സങ്കേത നഗരങ്ങളെ ക്രമീകരിച്ചിരുന്നു.
ങ്കേത നഗരങ്ങളില്‍ അഭയം പ്രാപിക്കുന്നവര്‍ കൊല്ലപ്പെട്ടവന്റെ രക്തപ്രതികാരകനില്‍ നിന്നും രക്ഷപെട്ടിരിക്കും.
ഇതു സംബന്ധിച്ച ദൈവീക പ്രമാണങ്ങള്‍ സംഖ്യപുസ്തകം 35 ആം അദ്ധ്യായത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു:
ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ, (22), അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ (23), കൊലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം. (24)
അബദ്ധവശാല്‍, മനപ്പൂര്‍വ്വമല്ലാതെ, ഒരുവനെ കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; ശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ സങ്കേതനഗരത്തിൽ പാർക്കേണം. (25)
കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം. (28)
എന്നാൽ മഹാപുരോഹിതന്റെ മരണത്തിന് മുമ്പ്, കൊലചെയ്തവൻ സങ്കേതനഗരത്തിനു പുറത്തു വരികയും (26) അവനെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ അവനെ കൊല്ലുകയും ചെയ്താൽ, രക്തപ്രതികാരകന്‍ കുറ്റവാളി അല്ല. (27)

രക്ത പ്രതികാരകന്‍

ആരാണ് രക്തപ്രതികാരകന്‍? ഒരു കുടുംബാംഗം അകാരണമായി കൊല്ലപ്പെട്ടാല്‍, അതിന് പ്രതികാരം ചെയ്യുവാന്‍ കടപ്പെട്ടവന്‍ ആണ് രക്ത പ്രതികാരകന്‍. മിക്കപ്പോഴും, കൊല്ലപ്പെടുന്നവന്റെ ഏറ്റവും അടുത്ത, പുരുഷനായ ബന്ധു ആയിരിക്കും രക്ത പ്രതികാരകന്‍.
മോശെയുടെ ന്യായപ്രമാണം ഇങ്ങനെ രക്തപ്രതികാരം നടത്തുവാന്‍ അനുവദിക്കുന്നുണ്ട്.
സംഖ്യാപുസ്തകം 35 ആം അദ്ധ്യായം 18, 19 വാക്യങ്ങളില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു:
അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം.”(18) ”രക്തപ്രതികാരകൻ തന്നേ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം.”(19)
ഇങ്ങനെ മരിച്ചവനും അവന്‍റെ കുടുംബത്തിനും നീതി ഉറപ്പാക്കിയിരുന്നു.
അതായത് കൊലപാതകിക്കുള്ള മരണ ശിക്ഷ നടപ്പാക്കേണം, അത് നടപ്പാക്കേണ്ടത് രക്ത പ്രതികാരകന്‍ ആണ്.
രക്ത പ്രതികാരത്തിനായി കൊല ചെയ്‌താല്‍ അതിന് ശിക്ഷ ഉണ്ടായിരുന്നില്ല.

ഇതു കേള്‍ക്കുമ്പോള്‍, ഇത്തരം നീതി നിര്‍വ്വഹണം കാട്ടുനീതി അല്ലെ എന്ന് നമുക്ക് തോന്നിയേക്കാം.
എന്നാല്‍ ദൈവത്തിന് മാറ്റമില്ലാത്ത ചില പ്രമാണങ്ങള്‍ ഉണ്ട്. അതില്‍ ജീവനു പകരം ജീവന്‍ എന്നത് പ്രധാനപ്പെട്ടത്‌ ആണ്. ഈ പ്രമാണം ആണ് ഇവിടെ നടപ്പിലാക്കുന്നത്.
ദൈവം ഈ പ്രമാണം ഉല്‍പ്പത്തി പുസ്തകത്തില്‍ തന്നെ, ദൈവം, നോഹയോട് കല്‍പ്പിക്കുന്നുണ്ട്.

ഉല്‍പ്പത്തി 9: 5, 6
5 നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.
ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.

ഇതേ ന്യായപ്രമാണത്തില്‍ തന്നെ, രക്ത പ്രതികാരകനില്‍ നിന്നും രക്ഷപെടുവാനുള്ള സങ്കേത നഗരങ്ങളെയും ദൈവം ക്രമീകരിച്ചിരിക്കുന്നു. ഇതില്‍ നിന്നും മനുഷ്യന്റെ മരണത്തില്‍ അല്ല ദൈവത്തിനു പ്രസാദം എന്ന് മനസ്സിലാക്കാവുന്നതാണ്.
ഇവിടെ കൊലപാതകിക്കു പോലും നീതിയോടെ ഉള്ള വിചാരണയും മരണത്തില്‍ നിന്നും രക്ഷയും ലഭ്യമാണ്.
പക്ഷെ രണ്ടു വ്യവസ്ഥകള്‍ ഉണ്ട്. ഒന്ന്, അവന്‍ രക്ത പ്രതികാരകന്റെ അടുക്കല്‍ നിന്നും ഓടി പോയി സാങ്കേത നഗരത്തില്‍ അഭയം പ്രാപിക്കേണം.
രണ്ടാമത്തെ വ്യവസ്ഥ, അവനെ സ്വീകരിച്ച പുരോഹിതന്റെ മരണം വരെ നഗരത്തിന് പുറത്ത് ഇറങ്ങുവാന്‍ പാടില്ല.

ഇതെല്ലാം യേശുക്രിസ്തുവിന്റെ നിഴല്‍ ആയതിനാല്‍, പുതിയ നിയമത്തില്‍ രക്ത പ്രതികാരം ഇല്ല. ക്രിസ്തുവില്‍ മാനസാന്തരപ്പെടുന്ന സകല പാപിക്കും ആത്മ രക്ഷ ഉണ്ട്.
അതിനാല്‍, ആരോടും, യാതൊന്നിനും, പ്രതികാരം ചെയ്യുവാന്‍ പുതിയനിയമ വിശ്വാസിക്ക് അനുവാദം ഇല്ല.
റോമര്‍ 12: 14 “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.”
റോമര്‍ 12: 17, 18, 19 ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, (17) കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” (18)
“പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു” (19)
“തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.” (21)

ങ്കേത നഗരങ്ങള്‍ ലേവ്യര്‍ക്കു പാര്‍ക്കുവാന്‍ നല്‍കിയ 48 നഗരങ്ങളിലെ 6 നഗരങ്ങള്‍ ആയിരുന്നു എന്ന് നമ്മള്‍ പറഞ്ഞു കഴിഞ്ഞല്ലോ.
എന്തുകൊണ്ടാണ് ലേവ്യരുടെ നഗരങ്ങള്‍ അതിനായി തിരഞ്ഞെടുത്തത്?
ലേവ്യര്‍ പക്ഷപാതരഹിതമായി ന്യായം പാലിക്കും എന്നതും അവരുടെ സാന്നിദ്ധ്യം സ്ഥിതിഗതികളെ ശാന്തമാക്കും എന്നതും അതിന് കാരണം ആയിരിക്കാം.
അവരെ പുരോഹിതന്മാരായി തിരഞ്ഞെടുത്തതിലൂടെ, അവര്‍, ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള മദ്ധ്യസ്ഥര്‍ ആയി. അതിനാല്‍ കൂടുതല്‍ രക്തചൊരിച്ചിലുകള്‍ ഒഴിവാക്കുവാന്‍ അവര്‍ക്ക് കഴിയും.

ഇപ്പോള്‍ങ്കേത നഗരങ്ങളെ കുറിച്ച് ഒരു ധാരണ നിങ്ങള്ക്ക് ലഭിച്ചു കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനി നമുക്ക് നഗരങ്ങളെ കുറിച്ച് വിശദമായി ചിന്തിക്കാം.
കേദെശ് എന്ന സങ്കേതനഗരം ഗലീലയില്‍ നഫ്താലി ഗോത്രത്തിന് ലഭിച്ച അവകാശത്തില്‍ ഉള്‍പ്പെട്ടിരുന്നു.
കേദേശ് എന്ന പദത്തിന് വിശുദ്ധം എന്ന അര്‍ത്ഥം ഉണ്ട്. ഇതു ക്രിസ്തുവിന്റെ വിശുദ്ധിയുടെ നിഴല്‍ ആണ്. പാപികള്‍ക്ക് ശരണം ആയിരിക്കേണ്ടവന്‍ വിശുദ്ധന്‍ ആയിരിക്കേണം എന്ന ആശയം നമുക്ക് വിടെ കാണുവാന്‍ കഴിയും.
യേശുക്രിസ്തു പാപം ഒഴികെ സകലത്തിനും നമുക്ക് തുല്യന്‍ ആയി ജനിച്ചവന്‍ ആണ്. അവനില്‍ പാപം ഇല്ല.

പഴയ നിയമ കാലത്ത്, കനാന്യ രാജാവായ യാബീന്‍, അവന്റെ സേനാപതിയായിരുന്ന സീസെരായുടെ നേതൃതത്തില്‍ യിസ്രായേല്‍ ജനത്തെ കഠിനമായി ഞെരുക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
സീസെരായ്ക്ക് തൊള്ളായിരം ഇരിമ്പു രഥങ്ങള്‍ ഉണ്ടായിരുന്നു.
അക്കാലത്ത്, ദേബോര എന്ന പ്രാവാചാകി യിസ്രായേലിന്റെ ന്യായപലക ആയിരുന്നു.
അവര്‍ വിളിപ്പിച്ചതനുസരിച്ച് ബാരാക്ക്  നഫ്താലിയില്‍ നിന്നും സെബൂലൂനില്‍ നിന്നും പതിനായിരം പേരെ കൂട്ടി സീസെരായ്ക്ക് എതിരെ യുദ്ധത്തിനു പുറപ്പെട്ടു. ബാരാക്ക് യുദ്ധത്തിനു പുറപ്പെട്ടത്‌ നഗരത്തില്‍ നിന്നാണ്. (ന്യായാധിപന്മാര്‍ 4)

ശെഖേം എന്ന സങ്കേത നഗരം എഫ്രയീം ഗോത്രത്തിന്റെ അവകാശത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ഇതു ഒരു പുരാതന പട്ടണം ആയിരുന്നു. പഴയ നിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അനേകം സംഭവങ്ങള്‍ നടന്ന സ്ഥലമാണിത്.
ഉല്‍പ്പത്തി 12 ആം അദ്ധ്യായം 8 ആം വാക്യത്തില്‍ പറഞ്ഞിരിക്കുന്ന സംഭവം നടക്കുന്നത് വിടെ വച്ചാണ്.
അബ്രഹാം ഹാരാനില്‍  നിന്നും കാനാന്‍ ദേശത്ത്‌ എത്തിയപ്പോള്‍ യഹോവ അവനു പ്രത്യക്ഷന്‍ ആയി, അവന്റെ സന്തതിക്കു ദൈവംദേശം അവകാശമായി കൊടുക്കുമെന്നു അരുളിച്ചെയ്തു.
തനിക്കു പ്രത്യക്ഷനായ യഹോവെക്കു അബ്രഹാം അവിടെ ഒരു യാഗപീഠം പണിതു.
അബ്രഹാം അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.

യോഹന്നാന്റെ സുവിശേഷം 4 ആം അദ്ധ്യായത്തില്‍ യേശു ക്രിസ്തു ശമാര്യാക്കാരത്തി സ്ത്രീയെ കണ്ടുമുട്ടുന്ന  സുഖാർ എന്ന ശമര്യപട്ടണവും ശേഖേമും ഒന്നാണ് എന്ന് വേദ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
യാക്കോബിന്റെ ഉറവ് ശേഖേമില്‍ ആയിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
യേശു ശമാര്യാക്കാരത്തിയെ കാണുന്നത് യാക്കോബിന്റെ ഉറവിന്‍റെ സമീപത്താണ്.
യേശു അവള്‍ക്കും, തന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവ് ഇവിടെ വച്ച് വാഗ്ദാനം ചെയ്യുന്നു.
സംഭവത്തിനി സങ്കേത നഗരം എന്ന ആശത്തോട് ഏറെ ബന്ധമുണ്ട്.

മനുഷ്യരുടെ തോള്‍ എന്നതിന് സമാനമായ അര്‍ത്ഥം വരുന്ന പദമാണ് ശേഖേം. ശേഖേം അവിടെ അഭയം പ്രാപിക്കുന്നവരുടെ പാപങ്ങള്‍ ചുമക്കുന്ന തോള്‍ അല്ലെങ്കില്‍ ചുമല്‍ ആണ്.
നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തു മാനവ രാശിയുടെ മുഴുവന്‍ പാപ ഭാരവും തന്റെ ചുമലില്‍ വഹിച്ചു.
യേശുവില്‍ ആശ്രയിക്കുന്ന എല്ലാവരെയും അവന്‍ തന്‍റെ തോളില്‍ ചുമന്നുകൊണ്ടു ശത്രുവില്‍ നിന്നും രക്ഷിക്കുന്നു.
ആശയങ്ങള്‍ നമുക്ക് ശേഖേം എന്ന പേരില്‍ കാണാം.

ഹെബ്രോൻ എന്നങ്കേത നഗരം യെഹൂദ ഗോത്രത്തിന്റെ അവകാശത്തില്‍ പെട്ടതാണ്.
കാനാന്‍ ദേശത്തെ പുരാതനമായ ഒരു പട്ടണം ആയിരുന്നു ഇത്.
കിർയ്യത്ത്-അർബ്ബ എന്നായിരുന്നു അതിന്റെ കനാന്യ പേര്.
ഹെബ്രോന്‍ എന്ന വാക്കിന്റെ അര്‍ത്ഥം, “കൂട്ടായ്മ” എന്നാണ്. ഇതു പാപികളായ മനുഷ്യര്‍ക്ക്‌ സാങ്കേത നഗരത്തില്‍ ലഭിക്കുന്ന കൂട്ടായ്മ ആണ്. സങ്കേത നഗരത്തില്‍ അവര്‍ കരല്ല, അവിടെ പുരോഹിതന്റെ കൂട്ടായ്മയും കരുതലും ഉണ്ട്.
പാപികള്‍ ആയിരുന്ന മനുഷ്യരെ ദൈവവുമായുള്ള കൂട്ടായ്മ ബന്ധത്തിലേക്ക് യേശു കൂട്ടികൊണ്ട് വരുന്നതിന്‍റെ നിഴല്‍ ആയി നമുക്ക് ഇതിനെ കാണാവുന്നതാണ്.

മരുഭൂമിലെ അനേക വര്‍ഷങ്ങളുടെ യാത്രയ്ക്ക് ശേഷം യിസ്രായേല്‍ പിതാക്കന്മാര്‍ വാഗ്ദത്ത ദേശത്ത് ആദ്യമായി പാളയം ഉറപ്പിച്ച സ്ഥലമാണ് ഹെബ്രോന്‍.
അബ്രഹാമിന്റെ ഭാര്യ സാറ മരിച്ചപ്പോള്‍, ശവശരീരം അടക്കം ചെയ്യേണ്ടാതിനായി, അബ്രഹാം, ദേശക്കാരായ ഹിത്യരില്‍ നിന്നും വാങ്ങിയ  മക്പേല എന്ന ഗുഹ ഹെബ്രോന്റെ കിഴക്ക് ഭാഗത്ത് ആയിരുന്നു.
പിന്നീട് അബ്രാഹാമിനെയും, യിസ്ഹാക്കിനെയും, യാക്കോബിനെയും അടക്കം ചെയ്തത് വിടെ ആണ്.
യോസേഫിന്റെ അസ്ഥികളും വിടെ അടക്കം ചെയ്തിട്ടുണ്ടായിരിക്കേണം.
അബ്രഹാമിന് ദൂതന്മാര്‍ പ്രത്യക്ഷമായതും ഈ നഗരത്തില്‍ വച്ചാണ്.
ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുന്നതും നഗരത്തില്‍ വച്ചാണ്.
യോഹന്നാന്‍ സ്നാപകന്റെ കുട്ടിക്കാലം ചെലവഴിച്ചതും ഇവിടെ ആയിരിക്കേണം എന്ന് പാരമ്പര്യം പറയുന്നു.

ബേസെര്‍  എന്ന സങ്കേത നഗരം രൂബേൻഗോത്രത്തിന്‍റെ അവകാശത്തില്‍ പെടുന്നു.
നഗരത്തിന്റെ സ്ഥാനം ന്ന് കൃത്യമായി അറിവില്ല.
എങ്കിലും, മോശെയുടെ മരണത്തിനു മുമ്പ്, അദ്ദേഹം വാഗ്ദത്ത ദേശം നോക്കികണ്ട നെബോ മലമുകള്‍ ഇവിടെ ആയിരുന്നിരിക്കേണം എന്ന് അനുമാനിക്കപ്പെടുന്നു.
ബേസെര്‍ നഗരം ദേശത്തിന്റെ അതിര്‍ത്തിയില്‍ ആയിരുന്നതിനാല്‍, മോവാബ്യരെ പോലെ ഉള്ള ശത്രുക്കളുടെ ആക്രമണം ദേശ നിവാസികള്‍ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ നഗരത്തിനു, വളരെ ഉയരാവും ശക്തവുമായ മതിലുകള്‍ ഉണ്ടായിരുന്നു. മോശെ അയച്ച 12 പേര്‍ ദേശം ഉറ്റു നോക്കിയതിനുശേഷം തിരികെ വന്ന് “പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു.” (സംഖ്യാപുസ്തകം 13:28) എന്ന് വിവരിച്ച പട്ടണം ബേസെര്‍ ആയിരുന്നിരിക്കേണം.
അതുകൊണ്ട് തന്നെ, ബേസെര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, “കോട്ട”, “ശക്തി കേന്ദ്രം” എന്നിങ്ങനെ ആണ്.
ബേസെര്‍ അതില്‍ പാര്‍ക്കുന്ന പാപിക്ക്‌ ഒരു കോട്ടയും രക്ത പ്രതികാരകനെതിരെ ശക്തി കേന്ദ്രവും ആണ്.
യേശുക്രിസ്തു അഭയമായിരിക്കുന്നവര്‍, ശത്രുക്കള്‍ അവര്‍ക്ക് എതിരെ പായമിങ്ങിയാലും ഒരു അനര്‍ത്ഥവും ഭയപ്പെടെണ്ടതില്ല എന്ന് നഗരത്തിന്റെ പേര് ഓര്‍മ്മിപ്പിക്കുന്നു.
ഒരു പാപി എല്ലായിടവും അപകടത്തില്‍ ആണ്, മരണ ഭീതിയില്‍ ആണ്; എന്നാല്‍ ക്രിസ്തുവില്‍ ഉള്ളവര്‍ എല്ലായിടവും സുരക്ഷിതര്‍ ആണ്.

അഞ്ചാമത്തെങ്കേത നഗരം രാമോത്ത് ആണ്. അത് ഗാദ് ഗോത്രത്തിന്റെ അവകാശത്തില്‍, ഗിലെയാദില്‍ ആയിരുന്നു.
യാക്കോബ് ദൈവത്തോട് മല്ലുപിടിച്ച യാബ്ബോക്ക് നദീതടം ഇതിന്‍റെ സമീപം ആയിരുന്നു.
പട്ടണവും അതിര്‍ത്തിയില്‍ സ്ഥിതിചെയ്തിരുന്നതിനാല്‍ അതിന് ഉറപ്പുള്ള കോട്ടകള്‍ ഉണ്ടായിരുന്നു കാണേണം. സിറിയയില്‍ നിന്നുള്ള ആക്രമണകാരികള്‍ അവരെ നിരന്തരം ആക്രമിക്കാറുണ്ടായിരുന്നു.
രാമോത്ത് എന്ന പദത്തിന്റെ അര്‍ത്ഥം മഹത്വവല്‍ക്കരണം” എന്നാണ്. ഒരു വ്യക്തിയേയോ, സ്ഥലത്തെയോ ഉയര്‍ത്തുമ്പോള്‍ അത് മഹത്വവല്‍ക്കരിക്കപ്പെടുന്നു.
ഇതു സാക്ഷാല്‍ സാങ്കേത നഗരമായ ക്രിസ്തുവിനെ ഉയര്‍ത്തുന്നതിനെയും മഹത്വവല്‍ക്കരിക്കുന്നതിനെയും കാണിക്കുന്നു.

ആറാമത്തെ സങ്കേത നഗരം മനശ്ശെഗോത്രത്തിന്റെ അവകാശത്തിലെ ഗോലാന്‍ പട്ടണം ആണ്.
ഗെന്നേസരെത്ത് തടാകത്തിന്റെ വടക്ക് ഭാഗത്തായി ഈ നഗരം സ്ഥിതി ചെയ്തിരുന്നു.
ഇതു യോര്‍ദ്ദാന്‍ നദിയുടെ കിഴക്ക് ഭാഗത്തായിരുന്നു. ഈ പട്ടണവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ സംഭവങ്ങള്‍ യാതൊന്നും വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഗോലാന്‍ എന്നാല്‍ ആഹ്ളാദം, സന്തോഷം എന്നാണ് അര്‍ത്ഥം.
യേശുവില്‍ ആശ്രയിക്കുനവരുടെ കൂടാരങ്ങളില്‍ ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം ഉണ്ട്.
യേശു ക്രിസ്തു നമ്മളുടെ സമാധാനവും സന്തോഷവും വിശ്രമവും ആണ്. അവന്‍ നമ്മളുടെ “ഗോലാന്‍” ആണ്.

ദൈവം മോശെക്ക് പ്രമാണങ്ങള്‍ നല്‍കിയപ്പോള്‍, അതില്‍ എല്ലായിടത്തും മാനവരാശിയുടെ രക്ഷകനായ യേശുക്രിസ്തു എന്ന വരുവാനിരിക്കുന്ന സത്യം, മറയ്ക്കപ്പെട്ടിരുന്നു എന്ന് ഞാന്‍ സൂചിപ്പിച്ചല്ലോ.
ങ്ങനെ ക്രിസ്തു ഒരു മര്‍മ്മമായി മറയ്ക്ക്പ്പെട്ടിരിക്കുന്ന അവസ്ഥയെ നമുക്ക് നിഴല്‍ എന്നും, മര്‍മ്മം നമ്മളുടെ കണ്ണുകള്‍ക്കും, കാതുകള്‍ക്കും, അനുഭവങ്ങള്‍ക്കും വെളിപ്പെടുമ്പോള്‍ അതിനെ പൊരുള്‍ എന്നും നമുക്ക് വിളിക്കാം.
അര്‍ത്ഥത്തില്‍, നമ്മളുടെ ആത്മാവിനെ നശിപ്പിക്കുവാന്‍ സദാ ശ്രമിക്കുന്ന പിശാചിന്‍റെ കൈയില്‍ നിന്നും നമ്മളെ വിടുവിക്കുന്ന യേശു ക്രിസ്തുവിന്റെ നിഴല്‍ ആണ് സങ്കേത നഗരങ്ങള്‍.
ഒരു കുറ്റവാളി, മരണ ശിക്ഷയില്‍ നിന്നും രക്ഷപെടുവാനായി ഓടി സങ്കേത നഗരത്തിലും അവിടെ ഉള്ള പുരോഹിതനിലും ശരണം പ്രാപിക്കുന്നതുപോലെ, നമ്മളും പാപത്തിന്റെ മരണ ശിക്ഷയില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍, യേശുക്രിസ്തുവിങ്കലേക്ക് ഓടി ചെന്ന് ശരണം പ്രാപിക്കുക ആണ്.
ന്യായപ്രമാണത്തിന്റെ നിയമങ്ങള്‍ പ്രകാരമുള്ള ശാപത്തില്‍ നിന്നും, മരണത്തില്‍ നിന്നും, ദൈവ കോപത്തില്‍ നിന്നും, നരകത്തിലെ നിത്യ ശിക്ഷാവിധിയില്‍ നിന്നും, രക്ഷപെടുവാനായി ജീവനായിരിക്കുന്ന ക്രിസ്തുവിങ്കലേക്ക് ഓടി ശരണം പ്രാപിക്കുന്നു.
യേശു ക്രിസ്തു എന്ന സങ്കേത നഗരത്തിനു മാത്രമേ, പാപത്തിന്റെ ശിക്ഷയില്‍ നിന്നും നമ്മളെ രക്ഷിക്കുവാന്‍ കഴിയൂ.
രക്തപ്രതികാരകനില്‍ നിന്നും രക്ഷപെടുവാനായി ഓടി ചെല്ലുന്ന എല്ലാവര്‍ക്കും ഒരുപോലെ സാങ്കേത നഗരത്തില്‍ പ്രവേശനവും അഭയവും ഉണ്ട് എന്നതുപോലെ ക്രിസ്തുവിങ്കലേക്ക് ഓടി ചെല്ലുന്ന എല്ലാവര്‍ക്കും രക്ഷ ഉണ്ട്.
ഇതിനെ കുറിച്ചാണ് എബ്രായര്‍ 6: 18 ല്‍ പറയുന്നത്:

അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.

പുതിയനിയമ കാലത്ത് സുവിശേഷം ഒരു പാപിക്ക്‌ സങ്കേത നഗരമാകുന്നത് മഹാപുരോഹിതനായ നമ്മളുടെ കര്‍ത്താവിന്റെ മരണത്തോടെ ആണ്.
പഴയനിയമ കാലത്ത്, ഒരു കൊലപാതകി, അവന്റെ രക്തപ്രതികാരകനില്‍ നിന്നും പൂര്‍ണ്ണ സംരക്ഷണം നേടുന്നതും,ങ്കേത നഗരത്തിലെ പുരോഹിതന്റെ മരണത്തോടെ ആണ്.
മനപ്പൂര്‍വ്വമല്ലാതെ ഒരുവനെ കൊന്നവന്‍, അവനെ പിന്തുടരുന്ന രക്തപ്രതികാരകനില്‍ നിന്നും രക്ഷയ്ക്കായി ഓടി ങ്കേത നഗരത്തില്‍ ചെല്ലുകയും അപ്പോള്‍ അവിടെ ഉള്ള പുരോഹിതന്‍ അവനു അഭയം നല്‍കുകയും ചെയ്യുന്നു.
സാങ്കേത നഗരത്തിലേക്ക് ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കേണം.
അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം. (യോശുവ 20: 4)
എന്നാല്‍ അവനു അഭയം ലഭിക്കും എങ്കിലും, അവന്‍ സ്വതന്ത്രന്‍ ആകുന്നില്ല. സാങ്കേത നഗരത്തിനുള്ളില്‍ ആയിരിക്കുമ്പോള്‍ എല്ലാം അവന്‍ രക്ത പ്രതികാരകനില്‍ നിന്നും സുരക്ഷിതം ആയിരിക്കും.
എപ്പോഴെങ്കിലും അവന്‍ നഗരത്തിനു വെളിയില്‍ പോയാല്‍, പതിയിരിക്കുന്ന രക്തപ്രതികാരകന് അവനെ കൊല്ലാം. അങ്ങനെ കൊള്ളുന്ന രക്ത പ്രതികാരകന്‍ കുറ്റക്കാരന്‍ ആകുക ഇല്ല.
അതായത്, സങ്കേത നഗരത്തില്‍ അവന്‍ സുരക്ഷിതന്‍ ആണ് എങ്കിലും പ്രാണഭയം വിട്ടുമാറുന്നില്ല.
രക്ത പ്രതികാരകാന്‍ പിന്നാലെ ഉണ്ട്, അവനു കൊലപാതകിയുടെ മേല്‍ ഇപ്പോഴും അവകാശമുണ്ട്‌.

എന്നാല്‍, അവനു അഭയം നല്‍കിയ പുരോഹിതന്റെ മരണ ശേഷം അവന്‍ സ്വതന്ത്രന്‍ ആകും.
“അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.” (സംഖ്യാപുസ്തകം 35: 28). ഇതായിരുന്നു പ്രമാണം.
പുരോഹിതന്റെ മരണശേഷം, തന്റെ സ്വന്ത ദേശത്തും ബന്ധുജനങ്ങളുടെ ഇടയിലേക്കും മടങ്ങി ചെല്ലുന്ന കൊലപാതകിയെ, പിന്നീട് രക്തപ്രതികാരകന്‍ കൊല്ലുവാന്‍ പാടില്ല. അവന്‍ തന്റെ കുറ്റത്തില്‍ നിന്നും അതിന്റെ ശിക്ഷയില്‍ നിന്നും സ്വതന്ത്രന്‍ ആയി തീര്‍ന്നിരിക്കുന്നു.
അതായത്, പുരോഹിതന്റെ മരണം അനേകരെ ദുഖത്തില്‍ ആഴ്ത്തുമ്പോള്‍, മറ്റ് ചിലരെ ആശ്വസിപ്പിക്കുന്നുണ്ട്. പുരോഹിതന്റെ മരണം ദുഖവും സന്തോഷവും ആണ്. പുരോഹിതന്റെ മരണം ഒരേ സമയം വേര്‍പാടും സ്വാതന്ത്ര്യവും ആണ്.
ക്രിസ്തുവിന്റെ മരണവും ഇതു തന്നെ ആണ് നമുക്ക് നല്‍ക്കുന്നത്.
യേശുവിന്റെ മരണം വേദനാജനകമാണ്. പാപം ചെയ്യാത്തവന്‍, യാതൊരു കുറ്റവും പ്രവര്‍ത്തിക്കാത്തവന്‍, സകല മനുഷ്യരുടെയും പാപങ്ങള്‍ ഏറ്റു വാങ്ങി, തന്റെ ചുമലില്‍ ചുമന്നു. അവനെ നീചനെപ്പോലെ, രണ്ടു കള്ളന്മാര്‍ക്കൊപ്പം തുല്യമാക്കി ക്രൂശില്‍ കൊന്നു കളഞ്ഞു.
അതെ സമയം യേശു ക്രിസ്തുവിന്റെ മരണം സകല മാനവ രാശിക്കും വിടുതല്‍ ആണ്, പാപ മോചനമാണ്, നിത്യമായ സ്വാതന്ത്ര്യം ആണ്, നിത്യ ജീവന്‍ ആണ്. യേശുവിന്റെ മരണം തങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായ യാഗമായിരുന്നു എന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം ആണ്. അത് പാപിയുടെ സങ്കേതം ആണ്.
നമ്മളുടെ സ്വാതന്ത്ര്യം സാധ്യമായത് ക്രിസ്തുവിന്റെ മരണം മൂലം ആണ്.
അതിനാല്‍, ഇപ്പോള്‍ ക്രിസ്തു യേശുവില്‍ ഉള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.

ങ്കേത നഗരത്തിന്റെ ഓരോ വിശദാംശങ്ങളും പുതിയ നിയമത്തില്‍ ഘോഷിക്കപ്പെടുവാന്‍ പോകുന്ന ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്റെ നിഴല്‍ ആയി ശ്രദ്ധയോടെ ക്രമീകരിക്കപ്പെട്ടിരിക്കുക ആണ് എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ.
സങ്കേത നഗരത്തിലേക്കുള്ള വഴിയെ കുറിച്ചുപോലും പഴയനിയമത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.
അത് വീതിയുള്ളതും, നിരപ്പുള്ളതും ആയിരിക്കേണം. അക്കാലത്തെ മറ്റെല്ലാ വഴികളെക്കാളും അതിനു വീതി കൂടുതല്‍ ഉണ്ടായിരിക്കും.
ഓടി പോകുന്നവന് പോലും ക്ലേശമില്ലാതെ ഓടുവാന്‍ തക്കവണ്ണം നിരപ്പുള്ളത് ആയിരിക്കും. കുണ്ടോ കുഴികളോ അതില്‍ ഉണ്ടായിരിക്കുക ഇല്ല.
യഹൂദ ന്യായാധിപന്മാര്‍, വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ആ വഴിയിലൂടെ യാതചെയ്യും. അതിനു എന്തെങ്കിലും പുതുക്കലോ, പരിപാലനമോ ആവശ്യമെങ്കില്‍ അത് വേഗം ചെയ്യുവാന്‍ നിര്‍ദ്ദേശിക്കും.
വഴിയില്‍ ഏതെങ്കിലും പുഴകളോ, നദിയോ, അരുവിയോ ഉണ്ടെകില്‍, അതിനു മുകളിലൂടെ പാങ്ങള്‍ നിര്‍മ്മിക്കും.
യോര്‍ദ്ദാന്‍ നദിക്കു മുകളില്‍ പാലം ഇല്ലായിരുന്നതിനാല്‍, മൂന്നുങ്കേത നഗരങ്ങള്‍ യോര്‍ദ്ദാന്റെ കിഴക്കും, മൂന്നുങ്കേത നഗരങ്ങള്‍ യോര്‍ദ്ദാന്റെ പടിഞ്ഞാറുമായി ക്രമീകരിച്ചിരുന്നു.

ഒരു പാപി, തനിക്ക് പിന്നാലെ വരുന്ന രക്ത പ്രതികാരകനില്‍ നിന്നും ഓടി രക്ഷപെടുവാന്‍ ശ്രമിക്കുമ്പോള്‍, അതിനുള്ള വഴി യാതൊരു തടസ്സവും നിറഞ്ഞതായിരിക്കരുത്.
പാപിയുടെ മരണത്തില്‍ അല്ല, അവന്റെ മടങ്ങി വരവില്‍ ആണ് ദൈവത്തിന് പ്രാസാദം എന്ന വചനം നമ്മള്‍ ഇവിടെ ഓര്‍ക്കുന്നു. പാപി, പാപത്തിന്റെ ശിക്ഷയില്‍ നിന്നും ഓടി രക്ഷപെടുവാന്‍ തന്നെ ആണ് പഴയനിയമത്തിലും ദൈവം ആഗ്രഹിക്കുന്നത്.

ഒരുവന്‍ മനപ്പൂര്‍വ്വമല്ലാതെ മറ്റൊരുവനെ കൊല്ലുമ്പോള്‍ ആണ് സങ്കേത നഗരത്തെ കുറിച്ച് അവന്‍ ഓര്‍ത്തുപോകുന്നത്‌.
അപ്പോള്‍ ഈ നഗരം അവനു വേഗത്തില്‍ കണ്ടെത്തുവാന്‍ കഴിയേണം. അതിനായി, ഓരോങ്കേത നഗരങ്ങളും സമഭൂമിയില്‍ നിന്നും ഉയര്‍ന്ന സ്ഥലത്താണ് ക്രമീകരിച്ചിരുന്നത്. ദേശത്തിന്റെ തു ഭാഗത്തുനിന്നും നോക്കിയാലും അതിനെ വേഗം കാണേണം.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ,ങ്കേത നഗരത്തിലേക്കുള്ള വഴിയില്‍ എല്ലായിടവും, വൃത്തിയായി പരിപാലിക്കപ്പെടുന്ന ചൂണ്ടുപലകകള്‍ ഉണ്ടാകും.
ചൂണ്ടുപലകകളില്‍ “സങ്കേതം” അല്ലെങ്കില്‍ അഭയം എന്ന അര്‍ത്ഥമുള്ള മിക്ലറ്റ്” (Miklat) എന്ന പദം എഴുതി വച്ചിരുന്നു.
ഓടുന്നവന് പോലും വഴിതെറ്റരുത്. വളരെ ദൂരെ നിന്നുതന്നെ അത് കാണുവാന്‍ കഴിയത്തക്ക വലിപ്പവും ഉണ്ടായിരിക്കും. അതിനെ മറയ്ക്കുവാന്‍ മരച്ചില്ലകളോ മറ്റ് തടസ്സങ്ങലോ ഉണ്ടാകുക ഇല്ല.
ങ്കേത നഗരത്തിലേക്കുള്ള വഴിമദ്ധ്യേ ആഹാരവും ജലവും ലഭ്യമാക്കിയിരുന്നു. വഴിരുകില്‍ കിണറുകള്‍ ഉണ്ടായിരുന്നു.ങ്കേത നഗരത്തിന്റെ വാതില്‍ക്കല്‍ തന്നെ ലേവ്യര്‍, ഓടി വരുന്നവരെ കാത്ത് നിന്നിരുന്നു. അതിനായി ലേവ്യരെ യാമങ്ങള്‍ തോറും മാറുന്ന രീതിയില്‍ നിയമിച്ചിരുന്നു.

സ്വന്തം പ്രാണനെ മരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ അവസരം ലഭിച്ചില്ല എന്ന് ആരും ഒഴിവ് പറയരുത്.
ഏറ്റവും അടുത്ത സങ്കേത നഗരത്തിലേക്ക് ഓടി പോകുന്നവന്, ഏറിയാല്‍ അര ദിവസത്തെ യാത്രയെ ഉണ്ടാകൂ.
ഓര്‍ക്കുക, സുവിശേഷം ന്ന് ഏവര്‍ക്കും സമീപം ആണ്, സൌജന്യം ആണ്, മൃദുവും ലഘുവും ആണ്.
ഇന്നു ആരെങ്കിലും സുവിശേഷം നഷ്ടപ്പെടുത്തിയാല്‍, അതിന്റെ ഉത്തരവാദിത്തം അവനു മാത്രം ആയിരിക്കും.
നമ്മള്‍ രക്ഷിക്കപ്പെടുവാനുള്ള സകലതും ദൈവം ചെയ്തു കഴിഞ്ഞു. ഇനി നമ്മള്‍ അതിലേക്ക് ഓടി ചെന്ന് അഭയം പ്രാപിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.

ഒരു കൊലപാതകിക്ക് രക്ത പ്രതികാരകന്റെ കൈയില്‍ നിന്നും രക്ഷ പ്രാപിക്കേണം എന്നുണ്ടെങ്കില്‍ അവന്‍ ദൈവം അഭയമായി ക്രമീകരിച്ചിരുന്ന സങ്കേത നഗരങ്ങളിലേക്ക് തന്നെ ഓടി ചെല്ലേമായിരുന്നു.
കാനാന്‍ ദേശത്ത്‌, യിസ്രായേലിന്റെ അവകാശത്തില്‍, ഉറപ്പുള്ള പട്ടണങ്ങള്‍ വേറെയും ഉണ്ടായിരുന്നു.
എന്നാല്‍ അതിലേതെങ്കിലും ഒരു നഗരത്തിലേക്ക് ഓടി ചെന്നാല്‍ രക്ത പ്രതികാരകനില്‍ നിന്നും അഭയം ലഭിക്കില്ല. അഭയം സങ്കേത നഗരത്തില്‍ മാത്രമേ ഉള്ളൂ.
അതുപോലെതന്നെ ഓടി ചെല്ലുന്ന എല്ലാവര്‍ക്കും അവിടെ അഭയം ഇല്ല എന്നും നമ്മള്‍ മനസ്സിലാക്കേണം.
ആര്‍ക്കാണ് അവിടെ അഭയം ലഭിക്കുക? ദൈവീക നിര്‍ദ്ദേശങ്ങള്‍ സംഖ്യാപുസ്തകം 35 ആം അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്:
കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.” (സംഖ്യാപുസ്തകം 35: 12)
“എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ, അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ, കൊലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.” (സംഖ്യാപുസ്തകം 35: 22, 23, 24)
അതായത്, ശത്രുത ഇല്ലാതെയും, മനപ്പൂര്‍വ്വം അല്ലാതെയും ഒരുവന്‍ മറ്റൊരുവനെ കൊന്നുപോയാല്‍, അത് അങ്ങനെ തന്നെയോ എന്ന് സഭ അവനെ വിസ്തരിച്ച് പരിശേധിച്ചു വിധിക്കേണം.
അവന്‍ മനപ്പൂര്‍വ്വമല്ലാതെ ആണ് കൊല ചെയ്തത് എന്ന് സഭയ്ക്ക് ബോദ്ധ്യം വന്നാല്‍, അവന്‍ സങ്കേത നഗരത്തില്‍ സുരക്ഷിതനായി പാര്‍ക്കും. ഇതു നിത്യമായ പ്രമാണമാണ്‌.
ഇവിടെ ഒരു സാങ്കേതിക പ്രശനം ഉണ്ട്. ഏതു കുലപാതകിക്കും, താന്‍ മനപ്പൂര്‍വ്വം കൊല ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് സങ്കേത നഗരത്തില്‍ അഭയം തേടാം. എന്നാല്‍ പിന്നീടുള്ള വിസ്താരത്തില്‍ അവന്‍ മനപ്പൂര്‍വ്വമായി കൊല ചെയ്തതാണ് എന്ന് സഭയ്ക്ക് ബോദ്ധ്യം വന്നാല്‍, അവനെങ്കേത നഗരത്തിനു പുറത്താക്കും; അവനെ രക്ത പ്രതികാരകാന്‍ കൊല്ലുകയും ചെയ്യും.
അതായത്, ഓടി ചെല്ലുന്ന എല്ലാവരുമോ, നഗരത്തിനുള്ളില്‍ കയറുന്ന എല്ലാവരുമോ, രക്ത പ്രതികാരകന്റെ കൈയില്‍ നിന്നും രക്ഷപെടുന്നില്ല.
അവന് താല്‍ക്കാലികമായ അഭയം ഒരു പക്ഷെ ലഭിച്ചേക്കാം; എന്നാല്‍ സകലതും വെളിപ്പെടുത്ത ഒരു ന്യായവിധിയുടെ ദിവസം ഉണ്ട്. അന്ന് തീയില്‍ എന്നപോലെ ശോധന കഴിക്കുമ്പോള്‍, രക്ഷ പ്രാപിക്കുന്നെങ്കില്‍ മാത്രമേ അവന് നിത്യമായ സങ്കേതം ലഭിക്കൂ.
അതായത്, ഇപ്പോള്‍ ഒരു ക്രിസ്ത്യാനിക്ക് ലഭിക്കുന്ന താല്‍ക്കാലികമായ അഭയം, നിത്യമായ അഭയം ആകണം എന്നില്ല. ക്രിസ്തുവിന്റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ചു, നീതീകരിക്കപ്പെടാതെ ആരും ദൈവരാജ്യം കൈവശമാക്കുക ഇല്ല.

പ്രമാണത്തിന്റെ പുതിയനിയമ സാധുത നമ്മള്‍ കണക്കിലെടുക്കുമ്പോള്‍, നമ്മള്‍ മുമ്പ് ചിന്തിച്ചു കഴിഞ്ഞ സങ്കേത നഗരത്തിന്‍റെ മറ്റൊരു പ്രമാണം കൂടി ഓര്‍ക്കേണ്ടതുണ്ട്.
അഭയം തേടിയവന്‍, സങ്കേത നഗരത്തില്‍ സുരക്ഷിതന്‍ ആയിരിക്കുമ്പോള്‍ തന്നെ, അവന്‍ നഗരത്തിന് വെളിയില്‍ പോയാല്‍, സുരക്ഷിതത്വം നഷ്ടമാകുകയും ചെയ്യും. 
പുതിയനിയമ പ്രമാണം പറഞ്ഞാല്‍, മാനസാന്തരപ്പെട്ടവര്‍ക്ക് മാത്രമേ യേശു ക്രിസ്തുവിലൂടെ ഉള്ള രക്ഷയില്‍ അഭയം ഉള്ളൂ. അവര്‍ യേശുക്രിസ്തുവില്‍ ആയിരിക്കുമ്പോള്‍ മാത്രമേ സുരക്ഷിതര്‍ ആയിരിക്കുക ഉള്ളൂ. ക്രിസ്തുവിന് വെളിയില്‍ നില്‍ക്കുന്നവര്‍, അഭയം ലഭിച്ചവര്‍ എങ്കിലും അവരെ പിശാചിന് തകര്‍ക്കുവാന്‍ കഴിയും. സങ്കേത നഗരത്തിലെ അഭയം ഒരു പഴയ കഥ ആയി മാറും.

നമ്മള്‍ ഇതുവരെയും ചിന്തിച്ചുകൊണ്ടിരുന്നത് പഴയ നിയമത്തില്‍ ദൈവം ക്രമീകരിച്ച സങ്കേത നഗരങ്ങളെ കുറിച്ചാണ്. അവയുടെ ദൈവീക ഉദ്ദേശ്യം എന്തായിരുന്നു, പ്രത്യേകതകള്‍ എന്തായിരുന്നു എന്നെല്ലാം നമ്മള്‍ ചിന്തിച്ചു കഴിഞ്ഞു.
സങ്കേത നഗരങ്ങള്‍ എങ്ങനെ ക്രിസ്തുവിന്റെ നിഴല്‍ ആയിരിക്കുന്നു എന്നും രക്ഷ പ്രാപിക്കുവാനുള്ള പ്രാമാണങ്ങള്‍ എങ്ങനെ എല്ലാം ഇതില്‍ മറഞ്ഞിരിക്കുന്നു എന്നും നമ്മള്‍ ചിന്തിച്ചു കഴിഞ്ഞു.
പാപത്തെ വിട്ട് ക്രിതുവിലേക്ക് ഓടി ചെല്ലുന്ന എല്ലാവര്‍ക്കും അവനില്‍ അഭയം ഉണ്ട്. ഇപ്പോഴും അവനില്‍ ആയിരിക്കുന്നവര്‍ എന്നും രക്ഷയില്‍ സുരക്ഷിതര്‍ ആയിരിക്കും. മഹാ പുരോഹിതനായ യേശു ക്രിസ്തുവിന്റെ മരണം നമുക്ക്, പാപത്തില്‍ നിന്നുമുള്ള, നിത്യമായ സ്വാതന്ത്ര്യം നല്‍കും.
രക്ഷ ഒരിക്കല്‍, എന്നന്നേക്കുമായി, ക്രമീകരിക്കപ്പെട്ടു കഴിഞ്ഞു.
എന്നാല്‍ ക്രിസ്തുവിങ്കലേക്ക് ഓടി ചെല്ലുക എന്നത് നമ്മള്‍ ചെയ്യേണ്ടുന്ന കടമ ആണ്, വഴി വിശാലവും, ക്ഷീണമില്ലാത്തവും, തെറ്റിപ്പോകാത്തതും ആണ്. ലക്ഷ്യത്തിലെക്ക് ഉന്നം വച്ച് ഓടി ചെല്ലുക നമ്മളുടെ ഉത്തരവാദിത്തവും.
പഠനം നിങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു എന്ന് ചിന്തിച്ചുകൊണ്ട്‌ ഞാന്‍ നിറുത്തട്ടെ.
 കര്‍ത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

Watch videos in English and Malayalam @ naphtalitribetv.com

Listen to the audio message @ naphtalitriberadio.com
Read study notes in English at our official web: naphtalitribe.com
Read study notes in Malayalam @ vathil.in

No comments:

Post a Comment