പെന്തെക്കൊസ്ത് ദിവസം എന്ത് സംഭവിച്ചു?

യിസ്രായേലിന്റെ ഉൽസവങ്ങൾ

 

യിസ്രായേല്യർക്ക് ദൈവീക കൽപ്പന പ്രകാരം ഏഴ് പെരുന്നാളുകൾ, അല്ലെങ്കിൽ ഉൽസവങ്ങൾ ഉണ്ടായിരുന്നു. ഇവയെക്കുറിച്ചുള്ള ദൈവീക കൽപ്പന ലേവ്യപുസ്തകം 23 ആം അദ്ധ്യായത്തിൽ വായിക്കാം.

1.     പെസഹ പെരുനാൾ (23:5)

2.   പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം (23:6)

3.   ആദ്യഫല പെരുനാൾ (23:10-11)

4.   പെന്തെക്കൊസ്ത് പെരുനാൾ (23:15-16)

5.   കാഹളധ്വനി പെരുനാൾ (23:24)

6.    പാപപരിഹാരദിവസം. ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം (23:27)

7.   കൂടാരപ്പെരുനാൾ. ഏഴു ദിവസം ആചരിക്കുന്നു (23:34)

 

ഇതിൽ മൂന്ന് പെരുനാളുകൾക്ക്, യിസ്രായേലിലെ എല്ലാ പുരുഷന്മാരും യെരൂശലേമിൽ ഒത്തുകൂടേണം. ഇവയെ തീർത്ഥാടന പെരുനാൾ എന്നു വിളിക്കാറുണ്ട്. അവ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം, പെന്തെക്കൊസ്ത്, കൂടാരപ്പെരുനാൾ, എന്നിവ ആയിരുന്നു.


1.     പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (Feast of Unleavened Bread)

2.   കൊയ്ത്തുപെരുനാൾ / പെന്തെക്കൊസ്ത്  (feast of Pentecost / feast of harvest / feast of weeks)

3.   കായ്കനിപ്പെരുനാൾ/ കൂടാരപെരുനാൾ  (feast of tabernacles / feast of the ingathering).