പഴയനിയമ പ്രവാചകന്മാരും, യേശുക്രിസ്തുവും, അവരുടെ
ശുശ്രൂഷാ കാലയളവിൽ, മരിച്ചുപോയ ചിലരെ ജീവനിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം
സംഭവങ്ങളുടെ വിവരണങ്ങളിൽ എല്ലായിടത്തും, ഉയിർപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നില്ല
എങ്കിലും, അവരുടെ ജീവനിലേക്ക് ഉള്ള മടങ്ങി വരവിനെ ഉയിർപ്പ് എന്നാണ് വേദപുസ്തകത്തിൽ
പൊതുവേ പരാമർശിക്കുന്നത്. ഉദാഹരണത്തിന് യേശു യോഹന്നാന്റെ ശിഷ്യന്മാരോട് പറയുന്ന ഒരു
വാചകം ലൂക്കോസ് 7:22 ൽ രേഖപ്പെടുത്തിയിരിക്കുന്നത്
ഇങ്ങനെയാണ്.
ലൂക്കോസ് 7:22
കുരുടർ കാണുന്നു; മുടന്തർ
നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ
ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം
അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ
ചെന്നു അറിയിപ്പിൻ.
ഇവിടെ “ഉയിർത്തെഴുന്നേല്ക്കുന്നു” എന്നു പറയുവാൻ
ഉപയോഗിച്ചിരിക്കുന്ന വാക്ക്, “എഗാരോ” എന്നാണ്. ഈ വാക്കിന്റെ അർത്ഥം,
എഴുന്നേൽക്കുക, ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക, മരണം എന്ന ഉറക്കത്തിൽ നിന്നും
എഴുന്നേൽക്കുക, മരിച്ചവരെ ജീവനിലേക്ക് തിരികെ വിളിക്കുക, ഇരിക്കുന്ന ഇരിപ്പിടത്തിൽ
നിന്നും എഴുന്നേൽക്കുക, എന്നിങ്ങനെയാണ് (egeirō, eg-i'-ro - to arouse, cause to rise, to arouse from
the sleep of death, to recall the dead to life, to cause
to rise from a seat or bed). ഇതേ ഗ്രീക്ക് വാക്ക് തന്നെയാണ്
യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ചും പറയുവാൻ ഉപയോഗിച്ചിട്ടുള്ളത്.
ലൂക്കോസ് 24:6
അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു (എഗാരോ, egeirō)